ഏഷ്യാനെറ്റിന്റെയും മറ്റു ചാനലുകളുടെയും സംവാദങ്ങളില്‍ കോട്ടയം അതിരൂപതയുടെ വക്താവായി പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് അജി കോയിക്കല്‍ എന്ന യുവവക്കീലാണ്.
അദ്ദേഹം വക്താവാണ് എന്ന് സ്വയം അവകാശപ്പെടുന്നതാണോ, അതോ യഥാര്‍ത്ഥത്തില്‍ നമ്മുടെ വക്താവ് തന്നെയാണോ? അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പലരും മൂക്കത്ത് വിരല്‍ വയ്ക്കുന്നു. അല്പം കൂടി ഭേദപ്പെട്ട ഒരു വക്താവ് നമ്മുടെ സമുദായത്തില്‍ ഇല്ലേ എന്ന് ചോദിക്കുന്നവരെ കുറ്റം പറയാനാവില്ല.
നമ്മുടെ ഭാഗ്യം, നമുക്ക് വേറെയും പല വക്താവുണ്ട്. UCA News എന്ന സൈറ്റില്‍ വന്ന വാര്‍ത്തഅനുസരിച്ച് ഫാ. എബ്രഹാം പറമ്പേട്ട് ആണ് നമ്മുടെ വക്താവ്. പക്ഷെ, അങ്ങനെയങ്ങ് തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. Khaleej Times-ല്‍ വന്ന വാര്‍ത്തയാണ് വിശ്വസിക്കേണ്ടതെങ്കില്‍ സാബു കുര്യന്‍ ആണ് നമ്മുടെ വക്താവ്.
ഇതില്‍ ഏതെങ്കിലും ഒരു വക്താവ്, ആരാണ് ഞങ്ങളുടെ ശരിയായ വക്താവ് എന്ന് ഒന്ന് പറഞ്ഞുതരുമോ?
പ്ലീസ്.....
No comments:
Post a Comment