“Is it they are able to find pranchis in Kaipuzha?”
ക്നാനയക്കാരുടെ കൂട്ടത്തില്‍ കഞ്ഞികുടിക്കാന്‍ വകയുള്ളവരില്‍ പകുതിയും പ്രാഞ്ചികള്‍ തന്നെ. അതിനു കൈപ്പുഴ എന്നോ പുതുവേലി എന്നോ വ്യത്യാസമില്ല.
ജോബി എന്ന തട്ടിപ്പ് വീരന്റെ തോളോട് തോള് ചേര്‍ന്ന് നിന്നപ്പോള്‍ വക്കീലച്ചന് കാറും പ്രശസ്തിയും പിന്നെ ഇഷ്ടംപോലെ കാശും കിട്ടി. പണ്ട് യേശു സക്കെവൂസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പ്രയോജനം ഉണ്ടായത് സാധുക്കള്‍ക്ക്. സക്കെവൂസിന്റെ സമ്പത്തിന്റെ പകുതി അയാള്‍ ദാനം ചെയ്തു. കല്ലറയിലെ സക്കെവൂസിനെക്കൊണ്ട് അച്ചന്മാര്‍ക്ക് പ്രയോജനം ഉണ്ടായി. പാവപ്പെട്ടവന് ധനനഷ്ടവും മാനഹാനിയും.
വക്കീലച്ചന്‍ സുഖിച്ചു നടക്കുന്നത് കണ്ടാല്‍ ലൂക്കച്ചന് അടങ്ങിയിരിക്കാന്‍ പറ്റുമോ? “നീ വക്കീലാണെങ്കില്‍, ഞാന്‍ എഴുത്തുകാരനാണ്!” ഇതാ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുന്നു. ഇരുനൂറു പ്രസേന്തി. എത്ര പ്രസേന്തി, വരവെത്ര, ചെലവെത്ര, ആര്‍ക്കറിയാം. ഇടയ്ക്ക് ലാളിത്യത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും. ഒരു മെത്രാനും ഒരു കര്‍ദ്ദിനാളും ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ഒരു ശ്രമം പോലും നടത്തുകയില്ല.
കൈപ്പുഴ വികാരി കൂടുതല്‍ പണം കിട്ടാനായി കണ്‍വെന്‍ഷന്‍ സമയം നോക്കി അമേരിക്കയില്‍ എത്തുന്നു എന്നാണു കേള്‍ക്കുന്നത്. ഏതവന്‍ വന്നാലും മത്സരിച്ചു കൊടുക്കാന്‍ ശുംഭന്മാരുണ്ടല്ലോ ഇഷ്ടം പോലെ.
കത്തനാന്മാര്‍ക്ക് ആഡംബരമായ് ജീവിക്കാനും, മദ്യപിക്കാനും, വ്യഭിചരിക്കാനും, ഇപ്പോള്‍ പണ്ടത്തെപോലെയല്ല, ഒരുപാട് കാശ് വേണം. കൈ അയച്ചു നല്‍കുക......
കൈപ്പുഴക്കാര്‍ പ്രത്യേകിച്ചും. നിങ്ങള്ക്ക് കല്ലറയെ കടത്തി വെട്ടേണ്ടേ?
No comments:
Post a Comment