Monday, July 23, 2012

കൈപ്പുഴയിലെ പ്രാഞ്ചികളെത്തേടി........

പെരുന്നാള്‍ വീരന്‍ കല്ലറ പ്രാഞ്ചി എന്ന ഓട്ടംതുള്ളലിനു ലഭിച്ച കമന്റാണിത്. കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

“Is it they are able to find pranchis in Kaipuzha?”

ക്നാനയക്കാരുടെ കൂട്ടത്തില്‍ കഞ്ഞികുടിക്കാന്‍ വകയുള്ളവരില്‍ പകുതിയും പ്രാഞ്ചികള്‍ തന്നെ. അതിനു കൈപ്പുഴ എന്നോ പുതുവേലി എന്നോ വ്യത്യാസമില്ല.

ജോബി എന്ന തട്ടിപ്പ് വീരന്റെ തോളോട് തോള് ചേര്‍ന്ന് നിന്നപ്പോള്‍ വക്കീലച്ചന് കാറും പ്രശസ്തിയും പിന്നെ ഇഷ്ടംപോലെ കാശും കിട്ടി. പണ്ട് യേശു സക്കെവൂസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പ്രയോജനം ഉണ്ടായത് സാധുക്കള്‍ക്ക്. സക്കെവൂസിന്റെ സമ്പത്തിന്റെ പകുതി അയാള്‍ ദാനം ചെയ്തു. കല്ലറയിലെ സക്കെവൂസിനെക്കൊണ്ട് അച്ചന്മാര്‍ക്ക് പ്രയോജനം ഉണ്ടായി. പാവപ്പെട്ടവന് ധനനഷ്ടവും മാനഹാനിയും.

വക്കീലച്ചന്‍ സുഖിച്ചു നടക്കുന്നത് കണ്ടാല്‍ ലൂക്കച്ചന് അടങ്ങിയിരിക്കാന്‍ പറ്റുമോ? “നീ വക്കീലാണെങ്കില്‍, ഞാന്‍ എഴുത്തുകാരനാണ്!” ഇതാ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുന്നു. ഇരുനൂറു പ്രസേന്തി. എത്ര പ്രസേന്തി, വരവെത്ര, ചെലവെത്ര, ആര്‍ക്കറിയാം. ഇടയ്ക്ക് ലാളിത്യത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും. ഒരു മെത്രാനും ഒരു കര്‍ദ്ദിനാളും ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ ഒരു ശ്രമം പോലും നടത്തുകയില്ല.

കൈപ്പുഴ വികാരി കൂടുതല്‍ പണം കിട്ടാനായി കണ്‍വെന്‍ഷന്‍ സമയം നോക്കി അമേരിക്കയില്‍ എത്തുന്നു എന്നാണു കേള്‍ക്കുന്നത്. ഏതവന്‍ വന്നാലും മത്സരിച്ചു കൊടുക്കാന്‍ ശുംഭന്മാരുണ്ടല്ലോ ഇഷ്ടം പോലെ.

കത്തനാന്മാര്‍ക്ക് ആഡംബരമായ്‌ ജീവിക്കാനും, മദ്യപിക്കാനും, വ്യഭിചരിക്കാനും, ഇപ്പോള്‍ പണ്ടത്തെപോലെയല്ല, ഒരുപാട് കാശ് വേണം. കൈ അയച്ചു നല്‍കുക......

കൈപ്പുഴക്കാര്‍ പ്രത്യേകിച്ചും. നിങ്ങള്ക്ക് കല്ലറയെ കടത്തി വെട്ടേണ്ടേ?

5 comments:

  1. പണ്ടൊക്കെ പെരുന്നാളിന് കുഷ്ടരോഗികളും മന്തുകാലന്മാരും യാചകരായി വരുമായിരുന്നു. ഇപ്പോള്‍ കണ്വെന്ഷന്‍ നടക്കുമ്പോള്‍ കത്തനാന്മാരാണ് അവരെപ്പോലെ വരുന്നത്.

    മെത്രാന്മാര് ബോയ്ക്കോട്ട് ചെയ്ത നിലക്ക് ഇത്തരം യാചകരെ കണ്വൊന്ഷന്‍ നടക്കുന്നതിന്റെ പരിസരത്ത് പോലും അടുപ്പിക്കരുത്. ആക്രാന്തം പിടിച്ച പണ്ടാരങ്ങള്‍.......

    ReplyDelete
  2. ബോയ്ക്കോട്ട് ചെയിതതല്ല.അഹങ്കാരം, തലക്കനം എന്നൊക്കെ പറയാം. അല്മെനികള്‍ക്ക് മാത്രമല്ല ഇതൊക്കെ ആകാവുന്നത്

    ReplyDelete
  3. Eethu ............. pure blood? Kunnachery oru Loka ........... veeran aanu ! Thagakkola

    ReplyDelete
  4. if the kaipuzha people are able to do it let them do it.dont come to other peoples for collection.

    ReplyDelete
  5. തിരുമനസ്സ്July 24, 2012 at 3:52 AM

    മറിയക്കുട്ടിയെ കൊന്ന ബെനെടിക്റ്റ്‌, കോട്ടൂര്‍, പുതൃക്ക, സ്റ്റെഫി, ഇത്രയും പേര്‍ വിശുധരാകാന്‍ കാലും നീട്ടി ഇരിപ്പുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ കുന്നശ്ശേരിയും ലൌസിയും! നിങ്ങള്ടെ ഒക്കെ ഒരു ഭാഗ്യമേ!

    ഇനി നമുക്ക് രണ്ടു പേരെക്കൂടി സംരക്ഷിക്കണം. സുപ്രീംകോടതിയിലെ വക്കീലന്മാരുടെ ചാര്ജ്ജ് - മക്കളെ നിങ്ങള്‍ വിചാരിക്കുന്നതിലും ഒക്കെ കൂടുതലാ.

    കണ്വെന്ഷന്‍ നടക്കുമ്പോള്‍ വരാന്‍ സാധിക്കുന്നില്ല; അതൊക്കെ രാഷ്ട്രീയം. പക്ഷെ അതുകൊണ്ടൊന്നും നിങ്ങള്‍ പിണങ്ങല്ലേ. നിങ്ങളുടെ എല്ലാ ഉയര്ച്ചയുടെയും പിന്നില്‍ കോട്ടയം അരമനയില്‍ നിന്നുള്ള ഞങ്ങളുടെ അനുഗ്രഹങ്ങളാണ്; അത് മറക്കല്ലേ.

    ലുക്കച്ചനെ അങ്ങോട്ട്‌ വിട്ടിട്ടുണ്ട്. അങ്ങേരുടെ കൈയ്യില്‍ വല്ലതും കാര്യമായി കൊടുത്തു വിടണം. കള്ളനാണ്; കുറെയൊക്കെ മുക്കും, എന്നാലും പകുതിയെങ്കിലും അരമനയില്‍ തരാതിരിക്കുകയില്ല. കേസ് നടത്തുന്നത് അങ്ങേരുടെ കസിന് വേണ്ടിയും കൂടി ആണല്ലോ. ഏതായാലും മുത്തുവിനെക്കാള്‍ ഭേദമാണ്.

    നമ്മുടെ സൌന്ദര്യപിണക്കം ഓര്ക്കേണ്ട സമയമല്ലിത്. പണ്ട്, ബിജു ഉതുപ്പിന്റെ കേസ് നടന്നപ്പോള്‍ കോടതി അരമനയിലെയ്ക്ക് വന്നു. പക്ഷെ സിബിഐ എന്ന സാത്താന്മാര്‍ കുന്നശ്ശേരി പിതാവിനെ ടി.ബി. യിലേയ്ക്ക് വിളിപ്പിച്ചു. ഇനി ഇപ്പോള്‍ അവര്‍ അങ്ങേരെ അറസ്റ്റ്‌ചെയ്യാന്‍ പോലും മടിക്കില്ല. അങ്ങനെ വല്ലതും ഉണ്ടായാല്‍ ആര്ക്കാ നാണക്കേട്?

    കാശിന്റെ കാര്യം...... മറക്കല്ലേ പൊന്നു മക്കളെ....

    ReplyDelete