Monday, July 2, 2012

ക്നനായത്തില്‍ കത്തിവെക്കുന്നവര്‍ (പുതിയ ഓട്ടംതുള്ളല്‍)


പാപ്പച്ചി വല്യപ്പന്റെ പുതുപുത്തന്‍ ഓട്ടംതുള്ളല്‍
(പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി)

മുക്കവനെന്നൊരു മുത്തുക്കുട്ടന്
വൈദികവൃത്തിയ്ക്കതിശയമായി
വൈദികനായൊരു മുത്തുക്കുട്ടന്
മൂക്കിനു താഴെ ശൌര്യക്കുട്ടന്

മൂക്കിനു താഴെ ശൌര്യക്കുട്ടന്
മുത്തുക്കുട്ടന് കള്ളക്കുട്ടന്
മുത്തുക്കുട്ടന് ഉണ്ണിക്കുട്ടന്
ഉറിയേല് തൂങ്ങിനടന്നൊരു കാലം

മുത്തുക്കുട്ടന് ചക്കരക്കുട്ടന്
ചക്കരമാവേല് കയറും കുട്ടന്

എന്നാലിനിയൊരു പുകിലും പറയാം
നമ്മുടെ പള്ളീല് നടക്കും പോലെ
കേട്ടാല് ചിലരുടെ മേനി വിറക്കും
ചിലരുടെ വായും പൊളിഞ്ഞുമതിരിക്കും

പട്ടമരച്ച പട്ടക്കാരെ വഹിച്ചു -
നടന്നാല് വട്ടു പിടിക്കും
വട്ടുപിടിച്ചൊരു സങ്കരമാണേ
ചിക്കാഗോ ക്നാ പള്ളിക്കൂട്ടം

ചിക്കാഗോയെ ഊളമ്പാറ -
എന്നുവിളിച്ചാല് അതിശയമതില്ല
ഊളമ്പാറ പള്ളിയില് ചെന്നാല്
ഉടുതുണി വരെയും നാണിച്ചീടും

നിത്യമതെന്നും തിരുനാള് അങ്ങിനെ
ക്രിസ്തുവിനവിടെ സ്ഥാനമതില്ല
പുണ്യാളന്മ്മാരാണവിടം മുഴുവന്
സ്പോണ്സര്മാരും പുണ്യാളന്മ്മാര്

പൊറുതിക്കതിരില്ലാത്തൊരു
പൊങ്ങച്ചന്മ്മാര്, പെരുന്തച്ചന്മ്മാര്
പൊങ്ങി നടക്കും, മുന്തി നടക്കും
മുന്തിയ ചന്തി കുലിക്കി നടക്കും

മഹിളാമതികള് പരിഷ്കൃതരായോ
പരിഭവമില്ല ഭര്ത്ത്യന്മ്മാര്ക്ക്
മുന്തിയ പല്ലുകള് കാട്ടികൊണ്ട്
കോന്തിയ തലയില് കൂളിംഗ്ലാസ്സും

ചായ മടിച്ചൊരു മോന്തകള് കാണാം
ആര്ടിസ്റ്റുകളുടെ വരവെന്നോണം
പേളുകള് ചുറ്റിയ ഗളങ്ങളിലൊന്നും
താലികള് ഒന്നും കാണ്മ്മാനില്ല

തിളങ്ങണ സാരി വിടര്ത്തി നടക്കും
ഫാഷന് ഷോയാണവിടം മുഴുവന്
തമ്മില് തമ്മില് ചോദിക്കുന്നു
ഈ തിളങ്ങണ സാരി എവിടുന്നാടി

നടുവില് കൂടിയ ചേച്ചി കുശിമ്പികള്
തമ്മില് തമ്മില് കുശുത്തു കുശത്ത്
എന്തൊരു സാരി അവളുടെ സാരി
അവളുടെ ഫാഷന് കൊള്ളത്തില്ല

അല്ലറ ചില്ലറ കോഴിപണിയും
ലേലം വിളിയും പള്ളിക്കുള്ളില്‍
കോഴി പണിയില്‍ വിരുതന്മ്മാരോ
കെ കെ ഗ്രൂപും പള്ളിക്കുള്ളില്‍

ലേലക്കോഴി പൂവന്‍ കോഴി
പള്ളിക്കുള്ളില്‍ പറന്നു നടന്നു
ഓടിയ കോഴിയെ കെട്ടി മുറിക്കി
ലേലക്കോഴിയെ ലേല വിളിച്ചു

ക്നനായത്തില്‍ വട്ടു പിടിക്കാന്‍
ഇനിയെന്താവോ മഹാനിയമെന്ന്
പൂച്ചു മഹിച്ച പ്രാജ്ജേട്ടന്മ്മാര്‍
പൂച്ച കണക്കെ കണ്ണുമടച്ച്

അങ്ങനെ പല പല ആഘോഷങ്ങള്‍
തട്ടിക്കൂട്ടി മുത്തുക്കുട്ടന്‍
വമ്പന്‍മാരുടെ പേരിനു മുന്നില്‍
മുത്തുക്കുട്ടന്‍ തിളങ്ങീടുന്നു

കാച്ചിയ കത്തിയുമായി കത്തനാരച്ചന്‍
ക്നനായത്തെ കണ്ടിക്കാനായി
വമ്പന്‍മ്മാരെ കൂട്ടുപിടിച്
മുത്തുക്കുട്ടന്‍ ക്നാനായത്വം തകര്‍ത്തീടുന്നു

ഒര്ത്തിടു ഒരു നിമിഷം നിങ്ങള്‍
സഹിഷ്ണത ഏകിയ പൂര്‍വജനത്തെ
ഒരുമ തകര്‍ത്താല്‍ നശ്യത മുന്നില്‍
ഫലമില്ലാത്തൊരു ക്നനായത്വം

പാപ്പച്ചി വല്യപ്പന്

No comments:

Post a Comment