അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജൂനിയര്‍ ബുഷിനെ പത്രസമ്മളേന വേദിയില്‍വച്ച് ഒരു ജേര്‍ണലിസ്റ്റ് ഷൂസെടുത്തെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ചില മുസ്ലീം തീവ്രവാദികള്‍ അയാള്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. വാര്‍ത്താപ്രാധാന്യം നേടിയ ആസംഭവം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. കേരളത്തിലെ വാര്‍ത്താചാനലുകള്‍ നന്നായി തന്നെ അത് ആഘോഷിച്ചു ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷനേതാക്കള്‍ അതിനെ വാഴ്ത്തിപാടി. മറ്റുള്ളവര്‍ ആ സംഭവത്തെ ഒരു പ്രതിഷേധ പ്രകടനമായി തന്നെ അംഗീകരിച്ചു.
അതവിടംകൊണ്ടവസാനിച്ചില്ല. രാജ്യങ്ങളിലെ പല നേതാക്കളേയും ഷൂസും ചെരിപ്പും കൊണ്ട് പലരും നേരിട്ടു. ഇറാക്കില്‍ ജഡ്ജിക്കുനേരെയും ചെരിപ്പു വന്നുവീണു. ഇന്‍ഡ്യയിലെ ആഭ്യന്തരമന്ത്രിക്കു നേരെയും ശരത് പവാറിനു നേരെയും ചെരിപ്പെറിഞ്ഞു, കേരളത്തില്‍ ഇടതുപക്ഷനേതാവിനു നേരെയും ചെരിപ്പെറിഞ്ഞു. അന്നേരമാണ് ഇവിടെ പലരുടേയും കണ്ണു തുറന്നത്. ആരാന്റെ അമ്മക്കു ഭ്രാന്തുവന്നാല്‍ കണ്ടു നില്ക്കാന്‍ നല്ല രസമാണല്ലോ.
വന്ദ്യവയോധികനായ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്കുനേരെ മനോനില തെറ്റിയ ഒരു സ്ത്രി നടത്തിയ ജല്പനങ്ങള്‍ ആഘോഷിച്ചവര്‍ പലരാണ്. അവര്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെയും ഈ വിധം ആരോപണങ്ങള്‍ ഉന്നയിച്ചു കേസും കേസിന്റെമേല്‍ കേസുമായി കഴിഞ്ഞുകൂടുകയായിരുന്നു. അങ്ങനെ ഇരിക്കുബോഴാണ് സി.ബി.ഐയുടെ അന്വേഷിച്ചുവരവ്. ഇടിവെട്ടുപോലെ അവര്‍ മൂന്നുകൊല്ലം മുന്‍പ് പറഞ്ഞത് സി.ബി.ഐയുടെ ശ്രദ്ധയില്‍ പെടാതെ കിടക്കുകയായിരുന്നു. അഭയകേസിലെ കുറ്റാരോപിതരുടെ വിടുതല്‍ ഹര്‍ജിക്ക് എതിരായി തടസ്സഹര്‍ജി കൊടുക്കാത്തതിനെ സി.ബി.ഐയെ കേടതി ശാസിച്ചപ്പോഴാണ് മെത്രാനെതിരെ പറഞ്ഞ പ്രഫ: ത്രേസ്യാമ്മയുടെ വാക്കുകള്‍ ഓര്‍ത്തത് അതുമായി കോടതിയിലേക്കൊരോട്ടം. എല്ലാം വിചാരിച്ചതിലും അധികം കലക്കി.
ഏതു പുരുഷനെതിരെയും ഒരു സ്ത്രീക്ക് ഇത്തരം ആരോപണം നടത്തി തേജോവധം ചെയ്യാമെന്നു വരുന്നത് അപകടമാണ്. കേന്ദ്രസര്‍ക്കാര്‍ അഞ്ചു കൊല്ലം മുന്‍പ് പാസാക്കിയ സ്ത്രിപക്ഷനിയമം വളരെയേറെ ദുരുപയോഗിക്കപ്പെടുന്നുണ്ട്. പലതും പിടിക്കപ്പെടുന്നുണ്ട്. ഒരു മെത്രാനെതിരെ ദുരാരോപണം വന്നപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയെന്നേയുള്ളു.
സൂക്ഷിക്കുക! തേജോവധം ചെയ്യപ്പെടുന്ന വ്യക്തി ആരായാലും ഉടനെ അയാള്‍ക്കെതിരെ ചാടി പുറപ്പടരുത്; ഒരുനിമിഷം ചിന്തിക്കുക! ഞാന്‍ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചു എന്നാണല്ലോ കര്‍ത്താവ് പറഞ്ഞത്, ഉടുപ്പിക്കാത്തവനെക്കുറിച്ചും യേശു എടുത്തുപറയുന്നുണ്ട്. മറ്റുള്ളവരാല്‍ നഗ്നനാക്കപ്പെട്ടവന്റെ നാണം മറയ്ക്കാന്‍ സഹായിച്ചില്ലെങ്കിലും ഉള്ളതുകൂടി ഉരിഞ്ഞുമാറ്റാന്‍ ശ്രമിക്കരുത്. നാളെ ആ സ്ഥാനത്ത് ആരാണ് വരുന്നതെന്ന് ആര്‍ക്കറിയാം.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ഇതിലെ മെത്രാനച്ചനും മറ്റച്ചന്മാരും കുറ്റ വാളികാലോ, നിരപരാധികാലോ ആകട്ടെ . ഇപ്പറയുന്ന ത്രേസ്യമ്മയുടെ( മുന്‍ പ്രിന്‍സിപ്പല്‍ ) പറയുമ്പോള്‍ അവരുടെ ശരീരഭാഷ കാണുന്നവര്‍ക്ക് , അവര്പരയുന്നത്തില്‍ സംശയം തോന്നിയാല്‍ അത്ഭുതമില്ല. ലൂസി -ലൌസി പ്രശ്നം വെറും സാങ്കേതികമാണ് , ആര്‍ക്കും പറ്റാവുന്ന ഒരു ഉച്ചാരണ പിശക് .
ReplyDeleteഎന്നാല്‍ ഒരു കലാശാലയിലെ തലപ്പത്തിരുന്ന ഒരു വ്യക്തിയുടെ നിലവാരം പ്ര ത്രെസ്യാമ്മയുടെ വാക്കുകളിലോ , കണ്ണു കളിലോ, മുഖത്തോ , അംഗ ചേഷ്ട്ടകളിലോ കാണുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടെണ്ടാതാണ്.
ത്രേസ്യാമ്മ പ്രിന്സിപ്പല്‍ ആയിരുന്നില്ല. അവര്‍ മലയാളത്തിന്റെ പ്രൊഫസ്സര്‍ ആയിരുന്നു, പുതൃക്കയിലച്ചനൊപ്പം പഠിപ്പിച്ചിരുന്നു. സി. ലൂസി (അഥവാ സി. ലൌസി) ആണ് പ്രിന്സിപ്പല്‍ ആയിരുന്നത്.
Deleteപ്രൊഫ. ത്രേസ്യാമ്മയുടെ ബോഡി ലാംഗ്വേജിനെക്കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഒരു കാര്യം മറക്കരുത്, അവരെ ടെസ്റ്റും ഇന്റര്വ്യൂവും നടത്തി നിയമിച്ചു. പ്രോബേഷനും കഴിഞ്ഞു അവിടെ പഠിപ്പിച്ചിരുന്നു; പെന്ഷന്‍ പറ്റുന്നത് വരെ തുടര്ന്നു.
അപ്പോള്‍ ഇതാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം!
അവര്‍ പറഞ്ഞത് ശരിയോ തെറ്റോ ആകട്ടെ – ശരാശരി ക്നാനയക്കാരന് അവര്‍ പറഞ്ഞതില്‍ നിന്ന് ഇതുവരെ കിട്ടാതിരുന്ന ഒരു ഉത്തരം ലഭിച്ചു – എന്ത്കൊണ്ട് കോട്ടയം അരമന ഈ കേസ് അന്വേഷണത്തോട് സഹകരിച്ചില്ല!
കോടതിയില്‍ തെളിയിക്കാനോ ഘാതകരെ ശിക്ഷിക്കാനോ പാവം ക്നാനയക്കാരന് സാധിക്കില്ല, എങ്കിലും, കൊന്നതാരാണെന്നും കൊലപാതകികളെ എന്തുകൊണ്ട് സംരക്ഷിച്ചു എന്നുമുള്ള ഉത്തരം കിട്ടാത്ത ചോദ്യത്തിന് ചിലര്ക്കെങ്കിലും ഒരു ഉത്തരമായി. അത് തെറ്റോ ശരിയോ ആകട്ടെ.
Anonymous, you are right, sorry for the misunderstanding, again and, thank you so much for the correction
DeleteI was old enough then when Mar Kunnasserry was ordained and I witnessed the ordination. Few of the highly educted in the community did not understand then, what qualifications Kunnacherry had to become a Bishop. Subsequently, rumors about his predispositions with nuns in Kottayam were dismissed by the laity. if those rumors were taken seriously and investigative actions were taken, would Sr. Abhaya get killed?? People, it is the responsibility of the accude to prove that he.she is innocent beyond any reasonable doubt. Can Mar. Kunnassery prove that beyond doubt??Don't bark at the people who aligates, just prove innocence!!!
ReplyDelete