Sunday, July 1, 2012

ത്രേസ്യാക്കുട്ടി (രണ്ടാം ഭാഗം) ആന വിശേഷങ്ങള്‍


ത്രേസ്യാക്കുട്ടിയുടെ മനസ്സ് മന്ത്രിച്ചു ..... ഇന്നും ഒരടി കാണാനുള്ള അവസരമില്ലാതെ പോവുകയാണല്ലോ, ദൈവമേ.... ഈ കാര്ബൂട്ടു മുഴുവന്‍ നിരങ്ങി നടക്കുന്നവരില്‍ ഒരുത്തന് പോലും ഒന്ന് തുടക്കമിടാന്‍ കഴിയുന്നില്ലല്ലോ. ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളവരോ ചുമ്മാ കോട്ടും സൂട്ടുമിട്ട് വിത്തുകാളയെപ്പോലെ വട്ടവും നീളവും നടക്കാനല്ലാതെ എന്തിനു കൊള്ളും? തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ട് പോയി എന്ന് പറയുന്നതെത്ര ശരി? വണ്ടിക്കൂലി മുടക്കി കോട്ടയത്ത്‌ നിന്ന് പിതാവിനെ അവര്‍ കൊണ്ടുവന്നു.... സ്വീകരിക്കാന്‍ പോയതാരാ? എല്ലാ രാജ്യത്തും ഒരു നീതിയുണ്ട്; ചില പ്രോട്ടോക്കോള്‍ ഉണ്ട് – ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരു രാഷ്ട്രത്തലവനെ, (ഏതു കൊച്ചു രാജ്യമാണെങ്കിലും വലിയ രാജ്യമാണെങ്കിലും) ഇന്ത്യയുടെ രാഷ്ട്രത്തലവന്‍ (അല്ലെങ്കില്‍ തലവി) നേരിട്ട് പോയി സ്വീകരിക്കും. എന്നാല്‍ മാഞ്ചെസ്റ്ററില്‍ എന്ത് സംഭവിച്ചു? കാക്ക കൂട്ടില്‍ സൂത്രത്തില്‍ മുട്ടയിട്ട കുയിലിന്റെ മിടുക്കാണവിടെ കണ്ടത്.  പാവം കാക്കകള്‍! എന്തെല്ലാം പ്രതീക്ഷയോടെയാണ് മാഞ്ചെസ്റ്ററില്‍ നിന്നുള്ള വിളിക്കായി കാത്തിരുന്നത്! ഏതായാലും ഈ സീസണില്‍ ഹാഫ്‌ പ്രൈസില്‍ (അതോ ചാരിറ്റി ഷോപ്പില്‍ നിന്നോ?) പിതാവിനെ സ്വീകരിക്കാന്‍ വേണ്ടി വാങ്ങിയ കോട്ട്.... കഷ്ടം... ഇനി തണുപ്പത്തിടാം ... അല്ലാതെന്തു ചെയ്യും? പൊട്ടന്മാര്‍, കല്യാണത്തിന് ഇട പറഞ്ഞ ബ്രോക്കര്‍ ആദ്യരാത്രിയില്‍ വധുവിനെ തന്റെ കൂടി കൊണ്ടുപോയതുപോലെയായില്ലേ..... ഈ കഥ... പാവം ഭാരവാഹികള്‍... പത്രങ്ങളില്‍ വന്ന ഫോട്ടോയില്‍ പിതാവുമൊത്ത് നില്‍ക്കുന്നവരെ കണ്ടപ്പോള്‍ ഒരു കാര്യ തീര്‍ച്ചയായി. വിളിയാചാത്തത്തിനെത്തുന്ന അതിഥിയെപോലെ ഇടതുവശത്ത് നില്‍ക്കുന്ന നോക്കുകുത്തി... ശെടാ... ഇത് നമ്മുടെ ഇതിക്കണ്ണിയാണല്ലോ... നാണം കെട്ടവന്‍... അവന്റെ ഒരു പൈതൃകം.

പിതാവിന്റെ കുര്‍ബ്ബാന കണ്ടു പുറത്തുവന്ന ത്രേസ്യാക്കുട്ടിക്കൊരു കാര്യം ഉറപ്പായി. ഈ ക്നാനായത്തിലും വിമതരോ? ഇതൊരു വലിയ പെരുന്നാളിനുള്ള ആളുണ്ടല്ലോ.  ഒരു ഗ്രൂപ്പിലുമില്ലാത്ത ഇക്കൂട്ടര്‍ ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന മനോഭാവക്കാരാണ്. എന്തായാലും ഇക്കൂട്ടരും ആള്‍ബലത്തില്‍ ശക്തര്‍ തന്നെ.

ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചു എന്ന് പറയുന്നതുപോലെ ഹാര്‍ലോയില്‍ നിന്നും വന്ന ജോണിക്കുട്ടിയ്ക്ക് ഏറ്റവും കുറച്ചു ആളുകള്‍ പങ്കെടുത്ത യുണിറ്റ്‌ എന്ന ഖ്യാതി നേടാനും കഴിഞ്ഞു. റാലിയുടെ സമയത്ത് കേവലം ഒരാള്‍ മാത്രം. പട മുറുകിയപ്പോള്‍ കുതിരയ്ക്ക് ... മറ്റെന്തോ ചെയ്യണമെന്നു തോന്നിയെന്നു പറഞ്ഞതുപോലെ ത്രേസ്യാക്കുട്ടിയുടെ കൊച്ചിനന്നേരമാ അപ്പിയിടണമെന്നു നിര്‍ബന്ധം.

തൃശൂര്‍ പൂരത്തിന്റെ പ്രതീതിയുണര്‍ത്തി ഇക്കുറി നെറ്റിപ്പട്ടം കെട്ടിയ കരിവീരനുമുണ്ടായിരുന്നു റാലിയില്‍.. ബോള്‍ട്ടനില്‍ നിന്നും ലോറിമാര്‍ഗം ബെര്മിങ്ങാമിലേയ്ക്ക് പോയ കരിവീരന്‍ കൊമ്പനാണെന്നു വഴിയില്ക്കണ്ട എല്ലാവരും സമ്മതിച്ചു.  പയ്യനായ കുട്ടികൊമ്പന്റെ കളിവിലാസങ്ങള്‍ നേരിട്ടാസ്വദിച്ച ഇംഗ്ലീഷ്കാര്‍ മോട്ടോര്‍ വേയിലൂടെ അവന്റെ തലയുയര്ത്തിയുള്ള യാത്ര കണ്ടു ഒറ്റ സ്വരത്തില്‍ പറഞ്ഞു.... Really Nice... Gorgeous...  ഹീ ഈസ്‌ എ ഷെയിംലെസ് നോട്ടി ബോയ്‌!

നെറ്റിപ്പട്ടം കെട്ടി തല ഉയര്‍ത്തി നിന്ന കൊമ്പനെ മാഞ്ചെസ്റ്ററിന്റെ “മോഴ” കണ്ണിറുക്കി കാണിച്ചു... റാലി സമയത്ത് അവള്‍ നടത്തിയ പ്രേമാഭ്യര്‍ത്ഥന അവന്‍ നിരുപാധികം തള്ളി... കാരണം വിഗന്‍ യുനിട്ടിനു അനുമതി നിഷേധിക്കാന്‍ മാഞ്ചെസ്റ്റര്‍ യുനിട്ടിലെ തലൈവര്‍ മുതല്‍ കൊച്ചു കുഞ്ഞുങ്ങള്‍ വരെ ചെയ്ത പാര.... നേരിട്ടറിയാവുന്ന അവന്‍ അവളെ ഉപദേശിച്ചു... കാര്യം പറഞ്ഞാല്‍ നമ്മള്‍ രണ്ടും ക്നാനായമക്കളുടെ ഉടമസ്തതയിലുള്ളവരാണ് .. പക്ഷെ എന്റെ പാപ്പാന് നിര്‍ബന്ധമുണ്ട് നാണംകെട്ടവരുമായി ഒരു ബന്ധുത പറ്റില്ലെന്ന്.  മാത്രവുമല്ല നീ ചെന്ന് നിങ്ങളുടെ വനിതാ മെമ്പര്മാരോട് പറ, കാമറയുടെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാതെ നിനക്ക് വല്ല പനമ്പട്ടയും വെട്ടിതരാന്‍. കഴിഞ്ഞ വര്ഷം കണ്ടതിലും നീയങ്ങു ക്ഷീണിച്ചു പോയല്ലോ... നന്നേ ക്ഷീണിതയായ നിനക്കൊരമ്മയാവാന്‍ കഴിയുമോ? എനിക്ക് ചെറുപ്പമാണ്; എനിക്ക് കുതിരപ്പവന്‍ വാങ്ങണം, ഉയരങ്ങളില്‍ ഏത്തണം...

ശേഷം നാളെ...

No comments:

Post a Comment