Monday, July 2, 2012

ദേ പോയി......ദാ വന്നു.... ദളം 8


വാരാന്ത്യങ്ങള്‍ ആഘോഷിക്കാനുള്ളതാണ്.പുതിയ ഭാഷയില്‍ പറഞ്ഞാല്‍ “അടിച്ചു പൊളിക്കാനുള്ളതാണ്.” ആഘോഷങ്ങള്‍. മനസ്സിനും ശരീരത്തിനും നഷ്ടപെട്ട  ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കുന്നു

വെല്‍ക്കം ബാക്ക്.

So let us start a new Episode of ദേ പോയി..... ദാ വന്നു...... നിങ്ങള്‍ക്കും വേണോ ഒരു പള്ളി.

ജനമധ്യത്തില്‍ നിന്നും അടുത്ത മത്സരാര്‍ഥി എത്തി.

രേഖാചിത്രം: കേരള പോലീസിലെ അറിയപെടാത്ത കായികതാരം. അമേരിക്കയില്‍ ക്നാനായ സമ്മേളനങ്ങളില്‍ ചെണ്ടയുടെ മേളകൊഴുപ്പ് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി സംഗീതാത്മകമായി അവതരിപ്പിച്ച നിപുണന്‍))

“കമ്മ്യൂണിറ്റി സെന്ററിനു പിറകില്‍ പള്ളി പണിയുന്നതായിരുന്നു എല്ലാവര്ക്കും ഏറ്റം പ്രിയം. അതായിരുന്നു ഏറ്റവും നല്ലതും. എന്നാല്‍ പള്ളിപണിക്കായി ഒരു Easement Agreement Sign ചെയ്യാന്‍ അന്നത്തെ പ്രസിഡന്റ്‌ വിസമ്മതിച്ചതാണ്‌ നമ്മുടെ പെര്‍മിറ്റ്‌ നഷ്ടപെടാനുണ്ടായ കാരണം. തന്മുലം പള്ളി ആഗ്രഹിച്ചവര്‍ മറ്റു പോംവഴി തേടി തങ്ങള്‍ക്ക് ഇഷ്ടപെട്ട പള്ളി വാങ്ങി. സൊസൈറ്റി പൊതുയോഗം കുടിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ്‌ ജനങ്ങള്‍ക്ക് എന്തു വേണം എന്ന് അന്വേഷിച്ചില്ല. ജനങ്ങളുടെ ഇംഗിതം അറിയാതെ ഏതാനും പേരുടെ ആഞ്ഞ്ജാനുവര്‍ത്തിയായ മുന്‍ പ്രസിഡന്റ്‌ ആണ് കുഴപ്പങ്ങളുടെ എല്ലാം തുടക്കകാരന്‍. എന്റെ കഴുത്തില്‍ ജീവനുണ്ടെങ്കില്‍ ഇവിടെ പള്ളി പണിയാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞവര്‍ ഇപ്പോഴും നമ്മോടൊപ്പം ഇരിക്കുന്നു.”

പൊതുവേ ശാന്തനായ അവതാരകനെ പോലും ഇതല്പം പ്രകോപിപ്പിച്ചു . കുറെക്കാലമായി അശരീരി കണക്കെ നമ്മള്‍ ശ്രവിക്കുന്നു കിട്ടിയ പെര്‍മിറ്റ്‌ ആരോകെയോ സിറ്റിയില്‍ സമ്മര്‍ദം ചെലുത്തി ക്യാന്‍സല്‍ ചെയ്തു എന്ന്. ഇതിനു പിന്നില്‍ UDF ആണെന്നും. കിംവദന്തികള്‍ നമ്മുടെ വികാരങ്ങളെ വൃണപ്പെടുത്തി, സമുഹത്തിനാകെ നാശം വിതച്ചു. എന്നാല്‍ എന്താണ് വാസ്തവം?

“അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിച്ചാലും” എന്ന് അഭ്യര്‍ത്ഥിച്ചു.

ഊഹാപോഹങ്ങളുടെ  അടിസ്ഥാനത്തില്‍ കിംവദന്തി പ്രചരിപ്പിച്ചവര്‍ക്ക് സാമുഹമദ്ധ്യത്തില്‍ നേര്‍ക്ക് നേര്‍ നിന്ന് വിശദീകരിക്കാനാവില്ല എന്നതൊരു പ്രപഞ്ചസത്യം. അവതാരകന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഒരു മൂരിക്കുട്ടനും ധൈര്യം ഉണ്ടായില്ല. ചരട് പൊട്ടിയ പട്ടം കണക്കെ  കിംവദന്തി ചക്രവാളത്തിലേക്ക് ഊളിയിട്ടു. ദുഷ്പ്രചരണങ്ങളുടെ നീര്ക്കുമിളകള്‍ക്ക് പകല്‍ വെളിച്ചത്തില്‍ നില നില്ക്കാനാവില്ല.

2011 ലെ പ്രസിഡന്റ്‌ മുന്നോട്ടു വന്നു ഒരു അവസരത്തിനായി അപേക്ഷിച്ചു. എനിക്ക് മുമ്പ് സംസാരിച്ച സൃഹൃത്തും സഹോദരനും പാണന്‍ പാടുംപോലെ കൊട്ടി ഘോഷിച്ചു എന്റെ ഒരു ഒപ്പിന്റെ അഭാവം ആണ് ഇവിടത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്റെ പ്രിയ സൃഹുത്തെ ഇക്കാണുന്നതൊക്കെയും എന്റെ പിതാമഹന്മാരുടെ പൂര്‍വികസ്വത്തല്ല എന്ന ബോധം ദയവായി ഉള്ക്കൊണ്ടാലും. ഒരു സ്ഥാപനത്തിന്റെ Custodian ആയിരുക്കുമ്പോള്‍ അതിനെ ദോഷത്തിലേയ്ക്ക് നയിക്കാന്‍ ആരെങ്കിലും നീട്ടുന്ന കടലാസ്സു കഷണങ്ങളില്‍ ഒപ്പിടാന്‍ ആത്മാഭിമാനമുള്ള ഒരാള്‍ക്കും ആവില്ല 2011 ജൂലൈ മാസത്തിലെ പൊതുയോഗത്തില്‍  Society/Mission Executives  സംയുക്തമായി സിറ്റിയില്‍ പോയി കാര്യങ്ങള്‍ അനേഷിക്കുകയും പരിഹാരനടപടികള്‍ ചെയ്തു പെര്‍മിറ്റ്‌ വീണ്ടെടുക്കണമെന്നും തീരുമാനമുണ്ടായി. അതിന്‍പ്രകാരം ജൂലൈ ആറിന് സിറ്റി ഉദ്യോഗസ്ഥനുമായി ചര്‍ച്ചകള്‍ നടത്തി. ജൂലൈ പത്തിന് ഞാന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയി. കേവലം രണ്ടാഴ്ച്ചക്കുള്ളില്‍ മിഷന്‍ ഒരു അടിയന്തിര യോഗത്തിലുടെ എവിടെയോ ഒരു പള്ളി വാങ്ങാന്‍ തീരുമാനിക്കപെട്ടു, സൊസൈറ്റിയുടെ പൊതുയോഗതീരുമാനം അതു കാറ്റില്‍ പറത്തി. ഈ സമുഹത്തെ ശിഥലീകരിക്കുവാന്‍ വെമ്പല്‍ കൊണ്ട ആരുടെയൊക്കെയോ ഗൂഢാലോചനയുടെ ഫലമാണത്. നാട്ടില്‍ നിന്നും തിരികെ എത്തിയ ഉടന്‍ വികാരി അച്ചനുമായി ബന്ധപെട്ടുവെങ്കിലും പള്ളി വാങ്ങുന്നതില്‍ മാത്രമാണാഗ്രഹം എന്നറിയിച്ചു, ആയതിനാല്‍ എന്നെയോ എന്റെ Executive Membersനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മറിച്ചു നമ്മുടെ സമുഹത്തിന്റെ ഐക്യം തകര്‍ത്തത് ഏതാനും ചില വ്യക്തികളുടെ സ്വാര്‍ത്ഥമോഹങ്ങളായിരുന്നു.

ആരോപണ-പ്രത്യാരോപണങ്ങള്‍ വിശദമായി ചുരുളഴിയുമ്പോള്‍ കാള/മൂരിക്കുട്ടന്മാര്‍ക്ക് മനസ്സിലായി മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചുടു ചോര കുടിക്കാന്‍ വെമ്പല്‍ കാണിച്ച ചെന്നായ്ക്കള്‍ ഈ സമുഹത്തിന് അപ്പുറത്ത് നിന്നും ചരട് വലിച്ചതാണ്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ച കാട്ടുചെന്നായക്കള്‍. നമ്മള്‍ വെറും പാവകള്‍ മാത്രം.

അടുത്ത മത്സരാര്‍ഥി കടന്നെത്തി.

രേഖാചിത്രം: Houston ല്‍ എങ്ങിനെയും നമുക്കായി ഒരു പള്ളി ഉയരണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരു മാതൃകാകുടുംബനാഥന്‍, വലിയ തുക സംഭാവന നല്‍കി, ധനശേഖരണ പരിപാടിയുടെ വിജയത്തിനായി സ്വയം മുമ്പോട്ടു വന്ന മുപ്പതുകാരന്റെ ചുറു ചുറുക്കുള്ള ഊര്‍ജ്ജസ്വലന്‍))

ഇവിടെ നമുക്കിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പലരും പറഞ്ഞതിനാല്‍  ഞാനത് ആവര്‍ത്തിക്കുന്നില്ല. സദ്ദുദേശപരമായകാര്യങ്ങള്‍ നടത്തുവാന്‍ നേതൃത്വനിരയിലുള്ളവര്‍ നല്ല മാര്‍ഗ്ഗദര്‍ശികളാവണം.  അല്ലാതെ ഓരോ ചെറിയ ഗ്രൂപ്പിനെയും സുഖിപ്പിക്കാന്‍ അവരവരുടെ ആഗ്രഹം അനുസരിച്ച് പ്രവര്ത്തിക്കാം എന്നറിയിക്കുന്നതല്ല നല്ല നേതൃത്വഗുണം ഒന്ന് മുതല്‍ നാലു വരെയുള്ള ഗ്രൂപ്പുകളോട് ഓരോന്നു മാറ്റിപറയുകയും മറ്റൊന്ന് പ്രവര്ത്തിക്കുകയും ചെയ്ത ഗുരുജിയുടെ നേതൃത്വപാടവക്കുറവ് ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ ഇപ്പോഴത്തെ യാതനകളുടെ അടിസ്ഥാനകാരണം
.
(ഗുരുജിമാര്‍ വരും ഗുരുജിമാര്‍ പോകും – Gurujies may come and Gurujies may go, ആറാട്ട്‌ നന്നാകണമെന്നു ആനക്ക് ആഗ്രഹമില്ല . നെറ്റിപട്ടംകെട്ടി അങ്ങിനെ നില്ക്കണം; പനമ്പട്ട തിന്നണം. ചാടി കളിക്കുന്ന കുഞ്ഞാറ്റക്കിളിയെയും എവിടെ നിന്നോ വരുന്ന കാറ്റിനെയും വിശ്വസിക്കാം എന്നാല്‍ ഉടുത്തൊരുങ്ങി വരുന്നവളെ (ഇവിടെ അകം കറുപ്പും പുറംകുപ്പായം മാത്രം വെളുത്തതുമായി നടക്കുന്നവരെ) വിശ്വസിക്കാന്‍ പറ്റത്തില്ല കാരണം അവര്ക്കെന്നും “ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം” എന്നതാണ് മുദ്രാവാക്യം.

ദളം വല്ലാതെ നീളുന്നു; എങ്കിലും നമുക്ക് ഒരാളെ കൂടി വിളിക്കാം.

(തുടക്കം എവിടെ എന്നറിയില്ല എങ്കിലും പട്ടും വളയും ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കരാര്‍ പണിക്കാരന്‍. ചര്‍ച്ചക്കാരുടെ പണികളില്‍ എല്ലാം തന്നെ കക്ഷികളെ കല്ല്‌ കടിപ്പിച്ചവന്‍ എന്ന് പിന്നാമ്പുറത്ത് അടക്കി പിടിച്ച സംസാരം)

ഇവിടെ മുന്നില്‍ കമ്മ്യൂണിറ്റി സെന്റെര്‍, പിന്നിട് പള്ളി, ഒരു വശത്ത് ക്നാനായ ഹോംസ്. ഇതയും മനോഹരമായ ഒരു ക്നാനായ സെറ്റപ്പ്‌ ഹൂസ്റ്റണില്‍ അല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കുകയില്ല. നമ്മുടെ സ്വപ്നങ്ങളെ തകിടം മറിച്ചു കൊണ്ട്  എവിടെയോ പോയി ഒരു പള്ളി വാങ്ങി. അതിന്റെ ഉടമസ്ഥനായ പാസ്ടറെ നമ്മില്‍ പലര്ക്കുമറിയാം. നമുക്കോ നമ്മുടോ കുഞ്ഞുങ്ങള്‍ക്കോ യാതൊരു ഗുണവും ലഭിക്കാത്ത ആ പ്രൊജക്റ്റിന്റെ പിറകെ പോകരുതെന്ന് അറിയാവുന്ന നല്ല ഭാഷയിലും മറുഭാഷയിലും ഈ അച്ചനെ അറിയിച്ചതാണ്, കൂടെ നടക്കുന്ന ട്രസ്റ്റിയെ നോക്ക്. വെറും മുപ്പതുകാരന്‍ അച്ചനോ അറിവിന്റെ കാര്യത്തില്‍ വെറും ശിശു. ഇവിടെ അറുപതു വയസ്സിനു മേല്‍ പ്രായമുള്ള അനുഭവസമ്പത്തുള്ള പലരും പറഞ്ഞതൊന്നും കേട്ടില്ല. നമ്മുടെ ഈ പള്ളിയുടെ മാത്രം പാര്‍ക്കിംഗ് ലോട്ട് ഞായറാഴ്ചകളില്‍ കാലി. മറ്റു പള്ളികളില്‍ എങ്ങിനെയെന്ന് അച്ചനൊന്നു പോയി നോക്കണം. കേവലം എണ്പതു വീട്ടുകാര്‍ ഉള്ളപ്പോള്‍ പണിതതാണ് ഈ കമ്മ്യൂണിറ്റി സെന്റര്‍. 400 വീട്ടുക്കാര്‍ ഉള്ള മറ്റൊരു സമുഹം അടുത്തിടെ വലിയൊരു പള്ളിക്കായി ശ്രമിച്ചു അവിടത്തെ അച്ചനോട് ഞാന്‍ ചോദിച്ചു ഇതിപ്പോള്‍ വേണോ? ആത്മവിശ്വാസമുള്ള ആ അച്ചന്‍ പറഞ്ഞു എന്നോടൊപ്പം 400 വീട്ടുകാര്‍ ഉണ്ടെന്ന്. ഇതേ ആത്മവിശ്വാസത്തോടെ നമ്മുടെ അച്ചന് എത്ര വീട്ടുകാര്‍ ഉണ്ടെന്നു പറയാനാവും? 1.3 യ്ക്കു പകരമായി  2.9 മില്യണ്‍ കൊടുത്തു പള്ളി വാങ്ങി എന്ന് പറയുമ്പോഴും പിതാക്കന്മാര്‍ വന്നു കല്യാണത്തിനായി വാടകപ്പള്ളി തിരക്കി നടക്കുന്നു നേതൃത്വദോഷത്തിന്റെ  ഗുണം നമ്മളും നമ്മുടെ സന്തതിപരമ്പരയും അനുഭവിക്കേണ്ടി വരുന്നു

(സുഹൃത്തെ "ആശാന് അക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിക്ഷ്യന്‍". അതോടൊപ്പം എമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍...... എന്നു തുടങ്ങുന്ന പഴമോഴിയും സ്മരിക്കുക.  പഴംചൊല്ലില്‍ പതിരില്ല എന്ന ചൊല്ല് ശരി തന്നെ ആണോ?)

ചിന്തിക്കാനായി നമുക്കൊരു ചിന്ന ബ്രേക്ക്‌

ദാ പോയി........ദേ വന്നു.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി.....

നാളെ : ഗുരുജിയുടെ തിരുമൊഴികള്‍ 

No comments:

Post a Comment