കിടങ്ങൂര്‍: മറ്റത്തില്‍ ജോസിന്റെ ദൂരൂഹമരണത്തില്‍ അന്വേഷണം ഫലപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കിടങ്ങൂര്‍ പോലീസ് സ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.
മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് നാട്ടുകാര്‍ പങ്കെടുത്തു. മാര്‍ച്ച് സ്റേഷനു മുന്നില്‍ പോലീസ് തടഞ്ഞു. ജോസ് കിടന്ന മുറിയില്‍ ഫോറന്‍സിക് പരിശോധന നടത്താനോ സംശയമുള്ളവരുടെ ഫോണുകളുടെ കോള്‍ ലിസ്റ് പരിശോധിക്കാനോ പോലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷന്‍ കൌണ്‍സില്‍ ആരോപിച്ചു.ജോസ്മോന്‍ മുണ്ടക്കല്‍, ജോസ് തടത്തില്‍, മാത്യു മംഗലത്ത്, ജാന്‍സ് കുന്നപ്പള്ളി, പ്രദീപ് വലിയപറമ്പില്‍, വി.കെ സുരേന്ദ്രന്‍, മേഴ്സി ജോണ്‍, കെ.എം രാധാകൃഷ്ണന്‍, ജോഷ് കൂമ്പിക്കല്‍, സൈമണ്‍ തോട്ടത്തില്‍, ജോസ് കുര്യന്‍, പിറ്റി ജോസഫ് പുറത്തേല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പാലാ സി.ഐ സനല്‍കുമാര്‍ , കിടങ്ങൂര്‍ എസ്.ഐ സജീവ് ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്റേഷനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു.
No comments:
Post a Comment