യു.കെ.യിലെ ക്നാനായമക്കളെ ഒന്നിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്ത സ്ഥലമാണ് മാഞ്ചെസ്റ്റര്‍. UKKCAയുടെ പ്രഥമ പ്രസിഡന്റ് ഇവിടെ നിന്നായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ യുണിറ്റ് എന്നാ ഖ്യാതിയും ഉണ്ടായിരുന്നു. അങ്ങനെ മാഞ്ചെസ്റ്റര്‍കാര്‍ക്ക് അഭിമാനിക്കാന്‍ വകയേറെ ആയിരുന്നു.
എന്നാല്‍ കഴിഞ്ഞ ഓണവും തിരഞ്ഞെടുപ്പും ആ കൂട്ടായ്മയെ നടുവേ പിളര്‍ത്തി. പിന്നീട് പുറത്താക്കല്‍ നാടകവും അരങ്ങേറി പേരെടുത്തു.. കഴിഞ്ഞ ദിവസം രണ്ടു കൂട്ടരും ഓണം ഒറ്റദിവസം നടത്തി. ഫോട്ടോകള്‍ പത്രത്തിലും ബ്ലോഗിലും കണ്ടു. രണ്ടു കൂട്ടരും ഒരു പേര് സ്വീകരിച്ചു. കേരള കോണ്ഗ്രസ്സ് പോലെ ഇനി ബ്രാക്കെറ്റ് പേരില്‍ അറിയപ്പെടുന്നതായിരിക്കും വായനക്കാര്‍ക്കും വിശ്വാസികള്‍ക്കും തിരിച്ചറിയാന്‍ എളുപ്പ മാര്‍ഗം.
യു.കെ.കെ.സി.എ നേതാക്കന്മാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല അല്ലങ്കില്‍ അറിഞ്ഞില്ല എന്ന് അഭിനയിക്കുന്നു. ദൂരപരിധി പ്രശ്നം ആണ് എന്ന് ചിലര്‍ പറയുന്നു. ലയനസമ്മേളനം നടത്തി. അതും പരാജയപ്പെട്ടു. ഇനി എന്താണ് അടുത്ത മാര്‍ഗം എങ്ങനെ ഈ പ്രശ്നം തീര്‍ക്കാം എന്ന് വലിയ നേതാക്കന്മാര്‍ക്ക് പോലും അറിയില്ല. എല്ലാറ്റിന്റെയും പിറകില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന അച്ചന്‍ സിസേറിയന്‍ നടത്തി അമ്മയെയും കുഞ്ഞിനേയും വേര്‍പെടുത്തി ചില്ലറയും വാങ്ങി സ്ഥലം വിടുന്ന ഡോക്ടര്‍ പോകുന്ന പോലെ ഓണാഘോഷത്തിന് തിരികൊളുത്തി തുടങ്ങിത്തരാം എന്ന് പറഞ്ഞിട്ട് സ്വന്തം നോമിനി ആയി വന്ന പ്രസിഡന്റിനെ പോലും പറ്റിച്ചു സ്ഥലം കാലിയാക്കി.
നൂറ്റിഅമ്പതില്‍ കൂടുതല്‍ കുടുംബം ഉണ്ട് എന്ന് പറഞ്ഞു നാല് നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍മാരെ തെരഞ്ഞെടുത്ത അസോസിയേഷന്‍ വളരുന്നു. വളര്‍ച്ച കീഴോട്ടു തന്നെ. പത്രത്തില്‍ ഭയങ്കര സമ്മേളനം എന്ന് എഴുതി പിടിപ്പിചാലും മുപ്പതു കുടുംബങ്ങള്‍ മാത്രം ആയി ചുരുങ്ങി; അല്ല വളര്‍ന്നു. ഇനിയെങ്കിലും ക്നാനായമക്കള്‍ വീരവാദം മുഴക്കരുത്.
പ്രസിഡന്റ്‌നെ പുറത്താക്കി പേരെടുത്ത പാവം സെക്രട്ടറിക്ക് പത്രക്കാര്‍ക്ക് നേരിട്ട് ന്യൂസ് കൊടുക്കുവാന്‍ പോലും പറ്റാത്ത അവസ്ഥ. അതുകൊണ്ട് മാഞ്ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ന്റെ(MMCA) ഒരു നേതാവ് വഴി പത്രക്കാര്‍ക്കും ബ്ലോഗുകാര്‍ക്കും ന്യൂസ് കൊടുക്കേണ്ടി വന്നു. ഇത് അച്ചടക്കലംഘനം അല്ലേ എങ്കില്‍ ആര് ആരെ പുറത്താക്കും, ആര് ആര്‍ക്കു നോടീസ് കൊടുക്കും, സാജന്‍ സാറേ? അതോ ഇത് അങ്ങയുടെ കഴിവ്കേടോ?
ഇനിയെങ്കിലും നേതാക്കന്മാര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ തങ്ങളെ തന്നെയും അസോസിയേഷന്‍ വളര്‍ച്ചയെയും ഒന്ന് വിലയിരുത്തി സത്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക. ബൈലോ കീറി മുറിക്കാതെ യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊണ്ടു രണ്ടു യുണിറ്റ് ആയി സന്തോഷത്തോടെ പരസ്പരം സഹകരിച്ചു പ്രവര്ത്തിക്കുന്നതല്ലേ ക്നാനായമക്കള്‍ക്ക് ഭൂഷണം. ആര് കേള്‍ക്കാന്‍?. യു.കെ.കെ.സി.എ. ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടുമോ അതോ അനങ്ങാപാറ സമീപനം തുടരുമോ എന്ന് കാത്തിരുന്നു കാണാം.
മാഞ്ചെസ്റ്റര്‍പറമ്പില്‍ ചാക്കോച്ചി
No comments:
Post a Comment