പോളണ്ടുകാരനായ കാരോള്‍ വോയ്റ്റീല എന്ന കര്‍ദിനാള്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്ന പേരില്‍ ലോക കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയായി 1978 ഒക്ടോബര്‍ 16ന് ചുമതല ഏറ്റെടുത്തപ്പോഴേ തുടങ്ങിയതായിരുന്നു, ഇറ്റാലിയന്‍ വൈദികസംഘത്തിന്‍െറ കാത്തിരിപ്പ്- പരിശുദ്ധ പിതാവാകാനായുള്ള കാത്തിരിപ്പ്. എന്നാല്‍, പരിശുദ്ധ പിതാവ് കാലംചെയ്യുന്നതുവരെ കാത്തിരിക്കുകയേ തരമുണ്ടായിരുന്നുള്ളൂ. അതിനിടയില്‍ ജോണ്‍പോള്‍ രണ്ടാമനെ ‘കൊച്ചാക്കി’ക്കാണിക്കാനുള്ള ‘നടപടി’ക്രമങ്ങളൊക്കെ ആരംഭിച്ചിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് ഇരുമ്പുമറ കടന്നെത്തിയ ‘പോപ്പി’നോട് പിടിച്ചുനില്‍ക്കാന്‍ ഇറ്റാലിയന്‍ സംഘത്തിന് കഴിഞ്ഞില്ലെന്നുമാത്രമല്ല, 26 വര്‍ഷവും അഞ്ചു മാസവും ക്രിസ്തീയ സഭക്ക്, പ്രത്യേകിച്ച് കത്തോലിക്കാ മതവിഭാഗത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ശേഷമായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ കാലംചെയ്തത്. അതിനിടയില്‍ ഒരു തുര്‍ക്കിക്കാരന്‍െറ വെടിയുണ്ടക്കിരയായി മരണത്തെ മുഖാമുഖം കണ്ട്, അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയശേഷം, തനിക്കു നേരെ വെടി ഉതിര്‍ത്തയാളെ ജയിലില്‍ സന്ദര്‍ശിച്ച് മാപ്പ് നല്‍കാനായിരുന്നു കാരോള്‍ വോയ്റ്റീല എന്ന മനുഷ്യസ്നേഹി തുനിഞ്ഞത്. അതോടെ, മാര്‍പാപ്പയുടെ ദയാവായ്പും ഹൃദയവിശാലതയും സമാനതകളില്ലാത്ത മനുഷ്യസ്നേഹമായി ലോകം പുകഴ്ത്തി.
2005 ഏപ്രിലില്‍ ജോണ്‍പോള്‍ രണ്ടാമന്‍ കാലംചെയ്തപ്പോള്‍, പോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നത് ഇറ്റാലിയന്‍ വംശജന്‍ ആയിരിക്കുമെന്നവര്‍ കരുതി. മൂന്ന് പരിശുദ്ധ പിതാക്കന്മാര്‍ അതിനായി രംഗത്ത് അണിനിരക്കുകയും ചെയ്തു. എന്നാല്‍, 2005 ഏപ്രില്‍ 18, 19 തീയതികളിലെ കോണ്‍ക്ളേവുകള്‍ക്കുശേഷം വെളുത്ത പുക കണ്ടപ്പോള്‍ പുതിയ പിതാവായി അവരോധിക്കപ്പെട്ടത് ആരുടെയും കണക്കില്‍പെടാതിരുന്ന ഒരു ജര്‍മന്‍കാരനായിരുന്നു. വെള്ളരിപ്രാവിന്‍െറ ചിറകുകളെ അനുസ്മരിപ്പിക്കുന്ന തലമുടിയുള്ള സുന്ദരനായ ഒരു വയോധികന്‍. പേര് ജോസഫ് അലോഷ്യസ് റാറ്റ് സിങ്ങര്‍. മഹാപണ്ഡിതന്‍, മനുഷ്യസ്നേഹി, മിതഭാഷി, കുശാഗ്ര ബുദ്ധി, വിഖ്യാതനായ അധ്യാപകന്‍, ബഹുഭാഷാ പണ്ഡിതന്‍, ആരെയും വശീകരിക്കുന്ന വ്യക്തിത്വം. ഏപ്രില്‍ 19ന് ബെനഡിക്ട് 16ാമനെന്ന നാമധേയത്തില്‍ റാറ്റ് സിങ്ങര്‍ അധികാരമേറ്റെടുത്തതോടെ വീണ്ടും ഇറ്റാലിയന്‍ സംഘം രംഗത്തെത്തി. പരിശുദ്ധ പിതാവിനെതിരെ ആദ്യവെടി പൊട്ടിച്ചു: ‘ഹിറ്റ്ലറുടെ അനുയായിയായിരുന്നു ബാലനായ റാറ്റ് സിങ്ങര്‍.’ ഇതൊക്കെ, കത്തോലിക്കാ മതവിഭാഗത്തിന്‍െറ ശത്രുക്കളാണ് പ്രചരിപ്പിച്ചിരുന്നതെന്ന് ഏതാനും മാസം മുമ്പുവരെ ലോകം വിശ്വസിച്ചിരുന്നു. 2012 ഏപ്രിലിലായിരുന്നു ‘വാട്ടര്‍ഗേറ്റിനെ വെല്ലുന്ന ഒരു ചാരക്കഥ’ ലോകമറിയുന്നത്- ഇറ്റാലിയന്‍ വൈദിക സംഘത്തിനുവേണ്ടി മാര്‍പാപ്പയുടെ മുഖ്യ കുശിനിക്കാരന്‍തന്നെയായിരുന്നു വര്‍ഷങ്ങളായി ചാരപ്പണി നടത്തിയിരുന്നതെന്ന്.......................................
മാധ്യമം ദിനപത്രത്തില്‍ പ്രസധീകരിച്ചു വന്ന ഈ ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:
Post a Comment