Wednesday, September 12, 2012

വടവൃക്ഷമേ, ലാല്‍ സലാം!

തന്റെ പതിനൊന്നു സഹചാരികളെയും അതിലുപരി തന്റെ എല്ലാമെല്ലാമായ ഗുരുനാഥനെയും കേവലം മുപ്പതു വെള്ളിക്കാശിനുവേണ്ടി ഒറ്റിക്കൊടുത്ത യുദാസ്‌ തന്റെ തെറ്റ് മനസ്സിലാക്കി. മാത്രവുമല്ല ഇതിലും വലിയൊരു ചതി ഈ ഭൂമിയിലാര്‍ക്കും ചെയ്യുവാന്‍ കഴിയില്ല എന്ന ഉത്തമ്പോധ്യമുണ്ടായതിനാലുമാണ് കേവലം നാല് മുഴം കയറില്‍ തന്റെ ജീവിതമവസാനിപ്പിച്ചത്. ഇത് 1979 (2012 – 33) വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്ന കഥ.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തോടുകൂടി ബ്രിട്ടനിലെ മാഞ്ചെസ്റ്റര്‍ നഗരത്തിലെ ക്നാനയമക്കള്‍ നടത്തിയ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചു ഉണ്ടായ പ്രശ്നങ്ങളും, പരസ്യപ്രസ്ഥാവനകളും, രഹസ്യയോഗങ്ങളും, പാരവയ്പ്പുകളും, വനിതാസംവരണവും, പുറത്താക്കലും അനധികൃത നിയമനങ്ങളും – ഇതെല്ലാം ഒറ്റ ഒരാളുടെ സ്വാര്‍ഥതയ്ക്കും നിര്‍ബന്ധ ബുദ്ധിയ്ക്കും വേണ്ടിമാത്രമായിരുന്നു എന്ന് മനസിലാക്കുകയും ഈ ഓണത്തിന് ഒന്നാം ചരമവാര്‍ഷികം ആഘോഷിക്കുന്ന തന്റെ സംഘടനയുടെ നാശം കണ്ടു പിടിച്ചുനില്‍ക്കാനാവാതെ ഈ വൈകിയ വേളയിലെങ്കിലും രാജി സമര്‍പ്പിച്ച മാഞ്ചെസ്റ്ററിന്റെ ധീരയോദ്ധാവിനു ആയിരമായിരം അഭിവാന്ദ്യങ്ങള്‍!!!

നാമൊരു കുരുമുളകുവള്ളി നടുന്നുവെങ്കില്‍, അതിനു മുന്നോടിയായി അവയ്ക്ക് അള്ളിപ്പിടിച്ചു കയറുവാന്‍ മുരിക്കിന്‍ പത്തലോ മറ്റു പാഴ്മരങ്ങളോ നട്ടുപിടിപ്പിക്കണം. അതാണതിന്റെ ഒരു രീതി. എന്നാല്‍ കൊടിത്തണ്ട് വളരാന്‍ തുടങ്ങുമ്പോള്‍ ആ മരം വീണാലോ? കൊടിയുടെ കാര്യം കട്ടപ്പൊക തന്നെ, യാതൊരു സംശയവുമില്ല.

ഇന്ന് ആ കുരുമുളക് വള്ളിയുടെ അവസ്ഥയിലാവുകയും, UKKCAയില്‍ പുതിയ പലപല പരിഷ്ക്കാരങ്ങളും നടത്തുമെന്ന് വീമ്പിളക്കുകയും, അവിടെയെന്തു നടക്കുന്നുവെന്നു വനിതകളായ ഞങ്ങളുമറിയണമെന്നു ഉറക്കെ പ്രഖ്യാപിച്ചു എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഗോദായിലിറങ്ങിയ മായാമോഹിനിമാരുടെ ഗതി.... കര്‍ത്താവേ കഷ്ടം തന്നെ...

വൈകിയാണെങ്കിലും സഖാവെടുത്ത തീരുമാനം പ്രശംസനീയം തന്നെ....

വിളമ്പുന്ന അച്ചി അറിഞ്ഞില്ലെങ്കില്‍ ഉണ്ണുന്ന നായരറിയണമെന്നു പറയുന്നതെത്ര സത്യം!

ജോയ്പ്പാന്‍ 

No comments:

Post a Comment