Sunday, September 30, 2012

തിരുവസ്ത്രമണിഞ്ഞ തിരുമേനിമാര്‍

കുഞ്ഞാടുകളേ, കുഞ്ഞാഞ്ഞ വീണ്ടും വരുന്നു......” എന്ന പോസ്റ്റിനു ലഭിച്ച സാമാന്യം നീണ്ട ഒരു കമന്റാണ് ചുവടെ കൊടുക്കുന്നത്. കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയത് കൊണ്ട് അനോണിമസ് ആയി ലഭിച്ച പ്രസ്തുത കമന്റ് ഇവിടെ കൊടുക്കുന്നു.  – Administrator.

കുഞാഞ്ഞയുടെ കുഞ്ഞനുജത്തി ഇതിനു മറുപടി പറയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട്, കുഞ്ഞാഞ്ഞയുമായി പുലബന്ധമില്ലാത്ത ഞാന്‍ എനിക്കറിയാവുന്ന ചരിത്രം പറയട്ടെ.

അഞ്ചലാപ്പീസ് എന്നറിയപ്പെടുന്ന തിരുവതാംകൂര്‍രാജാവിന്റെ വകയായിരുന്ന തപാല്‍ വകുപ്പ്‌ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സര്ക്കാര്‍ ഏറ്റെടുത്തു ഇംഗ്ലീഷ്കാരുടെ കാലത്ത്. അന്നത്തെ നിയമം അനുസരിച്ച് പോസ്റ്റ്‌മാസ്റ്റര്‍ ജോലിയിലായിരിക്കുമ്പോള്‍ മുണ്ടിന്റെയും ഷര്ട്ടിന്റെയും മുകളില്‍ കോട്ട് ധരിക്കണം എന്ന് നിയമായി. ഫാന്‍ പോലും സാധാരണമല്ലാതിരുന്ന അക്കാലത്ത് കോട്ടുമിട്ട് ജോലി ചെയ്യുക അത്ര സുഖമുള്ള കാര്യമല്ലെങ്കിലും മറ്റു നിര്‍വാഹം ഇല്ലാത്തതിനാല്‍ ആ വേഷം തുടര്ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോള്‍ ആ നിയമം ഇല്ലാതായി; തപാല്‍ ജോലിക്കാര്ക്ക് ഇഷ്ടമുള്ള വേഷം ആകാം എന്നായി.

പണ്ട് കാലത്തെ നമ്മുടെ വൈദികര്‍ (തിരുമേനിമാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും) സാധാരണ ജനങ്ങളെപ്പോലെ വേഷം ധരിച്ചു നടന്നവര്‍ ആയിരിന്നിരിക്കണം. കൂടി വന്നാല്‍ ഒരു നല്ല രണ്ടാംമുണ്ട്; അത്ര തന്നെ.

ലത്തീന്‍ റീത്തില്‍  മെത്രാന്റെ വേഷം
ഗോവാമെത്രാന്‍ മെനെസിസ്‌ ആണ് കേരളത്തില്‍ രാജകീയമായ വേഷവിധാനം ആദ്യമായി കൊണ്ട് വന്നത്. മെനെസിസിന്റെ വേഷത്തില്‍ മലയാളിയുടെ കണ്ണ് മഞ്ഞളിച്ചു പോയി. പറങ്കികള്‍ ഇവിടെനിന്നു തുരത്തപ്പെട്ടെങ്കിലും മെനെസിസിന്റെ വേഷം ഇവിടെ മരണമില്ലാതെ തുടര്ന്നു. കത്തോലിക്കരോട് വഴക്കുണ്ടാക്കി പിരിഞ്ഞ അകത്തോലിക്കര്‍ പോലും മെനെസിസിന്റെ വേഷത്തില്‍ ഞെളിഞ്ഞു നടന്നു; നടക്കുന്നു.

ഇവന്മാരുടെ വിചാരം ഈ വേഷം മൂലമാണ് ജനം അവരെ ബഹുമാനിക്കുന്നതെന്നാണ്. അവര്‍ അറിയുന്നില്ല, വിവരമില്ലാത്തവര്‍ മാത്രമാണ് ഈ വേഷത്തെ ബഹുമാനിക്കുന്നതെന്നും, സമൂഹത്തിലെ വിവരമുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു കോമാളി വേഷമാണെന്നും.

ഇതൊക്കെ പറയുമ്പോള്‍ ഒരു കാര്യം ഭാവനയില്‍ കാണുക മൂലക്കാട്ട് പിതാവ് ഒരു പെരുന്നാള് കൂടാന്‍ നല്ല ഒരു ശംഖ്മാര്ക്ക് കൈലിയും ഉടുത്തു അള്ത്താരയില്‍ നില്ക്കു്ന്നത്. കുര്ബാന കഴിയുമ്പോള്‍ ജനം അദ്ദേഹത്തെ, “എടാ മത്തച്ചാ,” “മത്തായിപ്പാന്‍ എന്നൊക്കെ വിളിച്ചുകളയും. തിരുമേനി വിളി കേട്ട് ശീലിച്ചവര്ക്ക് അത് സഹിക്കുമോ!

നടക്കട്ടെ, കോമാളിവേഷം നീണാള്‍ വാഴട്ടെ!

No comments:

Post a Comment