തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ തുടരന്വേഷണ ഹര്‍ജികളിന്മേല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന അഭിഭാഷകരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേസ് മാറ്റിവെച്ചു.
മാധ്യമങ്ങളിലൂടെ സി.ബി.ഐയും പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലും കൂടി തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കെ.ടി. മൈക്കിളിനെതിരെ എറണാകുളം സി.ജെ.എം. കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. വീണ്ടും ഈ പരാമര്‍ശം സി.ബി.ഐയുടെ മറുപടിയിലെ 10-ാം ഖണ്ഡികയില്‍ ഉള്‍പ്പെട്ടത് കോടതിയലക്ഷ്യമാണ്. പരാമര്‍ശം നീക്കംചെയ്ത ഹൈക്കോടതി ഉത്തരവ് ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന് അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ വാദിച്ചു.
യഥാര്‍ഥ പരാതിക്കാരന്‍ താനല്ലെന്ന സി.ബി.ഐയുടെ വാദം കളവാണെന്ന് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കണമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലും ആവശ്യപ്പെട്ടു. ഹര്‍ജികക്ഷികളുടെ ആവശ്യം അംഗീകരിച്ച പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ടി.എസ്.പി. മൂസത് കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 11-ലേക്ക് മാറ്റി.
മാതൃഭൂമി വാര്‍ത്ത
അഭായാകേസുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത:
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവത്തില്‍ കണ്ടെത്തിയത് ബീജമല്ലെന്ന് മൊഴി
No comments:
Post a Comment