Monday, September 24, 2012

ലേവിചേട്ടന് തുറന്ന കത്ത്


കഴിഞ്ഞ കുറെ ദിവസമായി ഈ ബ്ലോഗില്‍ യു.കെ.കെ.സി.എയിലെ തൊഴുത്തില്‍കുത്തിനെ കുറിച്ചും ഫാമിലി സ്പോന്‍സറിനെകുറിച്ചും എഴുതികണ്ടു. ഞാന്‍ ഏജന്റ് വഴി എന്‍.വി.കുവിനു വന്ന സ്റ്റുഡന്റ്  നേഴ്സ് ആണ്. കുറുപ്പന്തറ അടുത്താണ് വീട്. ഇവിടെ വന്നുകഴിഞ്ഞു കുറെ കഷ്ടപ്പെട്ടു. അങ്ങനെ ഇരിക്കുമ്പോള്‍ ക്നാനായ കണ്‍വെന്‍ഷന്‍ കൂടുവാന്‍ മോഹംതോന്നി പക്ഷെ ഈ എന്‍.വി.കു.കാരെന്റെ കൈയ്യില്‍ പണം കുറവായിരുന്നു. ജൂണ്‍ പത്തിന് മുന്‍പ് ടിക്കറ്റ്‌ എടുത്തവര്‍ക്ക് പത്തു പൌണ്ടിന് ടിക്കറ്റ്‌. പക്ഷെ പണം ഉണ്ടാക്കി അടുത്ത് താമസിക്കുന്ന ചേട്ടന്റെ ലിഫ്റ്റ്‌ വാങ്ങി കണ്‍വെന്‍ഷന്‍ കൌണ്ടറില്‍ വന്നപ്പോള്‍ കെഞ്ചി പറഞ്ഞിട്ടും പതിനെഞ്ചു പൌണ്ട് എന്റെ കൈയ്യില്‍ നിന്നും വാങ്ങിയാണ്   അകത്തു കയറ്റിയത്.

ഇപ്പോള്‍ അറിയുന്നു ചില യുണിറ്റ്കാര്‍ പത്താം തിയതിക്ക് ശേഷം പോലും ഡിസ്കൌണ്ട് നിരക്കില്‍ ടിക്കറ്റ്‌ എടുത്തു എന്ന്. എങ്കില്‍ എന്നെപോലെയുള്ള  അത്താഴപട്ടിണിക്കാരന്റെ അഞ്ചു പൌണ്ട് തിരികെ തരുവാന്‍ സന്മനസ് കാണിക്കണം. അതല്ല എങ്കില്‍ പത്താം തിയതിക്ക് ശേഷം ടിക്കറ്റ്‌ എടുത്തവരോടും നിങ്ങള്‍ അഞ്ചു പൌണ്ട് കൂട്ടി വാങ്ങണം.

വിശ്വാസവും പ്രാര്‍ഥനയും ഒക്കെ ആയി നടക്കുന്ന ലേവിചേട്ടന്‍ ഒരു കാര്യം കൂടി അറിയണം എന്റെ  ബുദ്ധിമുട്ടിന്റെ സമയത്തും ഞാന്‍ ടിക്കറ്റ്‌ എടുത്ത് അകത്തു കയറി പക്ഷെ എന്നെ ഇവിടെ കൊണ്ടുവരുവാന്‍ സഹായിച്ച ഏജന്റ്മാരില്‍ ചിലര്‍ ടിക്കറ്റ്‌ എടുക്കാതെ അകത്തു കയറി. ഇത് നീതീകരിക്കുവാന്‍ കഴിയുമോ. പുതിയ ആളായതുകൊണ്ട് കളി എനിക്ക് വശം ഇല്ലായിരുന്നു. റാലി തുടങ്ങിയ സമയം കൌണ്ടര്‍ ശൂന്യം ആയിരുന്നു. ആ സമയത്ത് അകത്തു കയറിയവര്‍ മിടുക്കര്‍. മുമ്പന്മാര്‍ പലരും പിന്‍പിലും പിമ്പന്മാര്‍ മുന്നില്ലും ഇരുന്നു. എന്നോടും എന്റെ കൂട്ടുകാരോടും ചെയ്തത് നീതി ആയിരുന്നുവോ  ഇല്ലെങ്കില്‍ ‍ ഈ അത്താഴപട്ടിണിക്കാരുടെ പണം തിരികെ നല്‍കുവാന്‍ നടപടി സ്വീകരിക്കണം.

മെല്‍വിന്‍

No comments:

Post a Comment