Saturday, September 29, 2012

ഉഴവൂര്‍ ഇടവകാംഗം ജൊവീന ടോമി യു.കെയില്‍ അന്തരിച്ചു

യുകെയിലെ വൂസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ഉഴവൂര്‍ ഇടവകാംഗം ജൊവീന ടോമി അന്തരിച്ചു. 46 വയസായിരുന്ന ജോവീന കാന്‍സര്‍ ബാധിച്ചു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഉഴവൂര്‍ വെള്ളച്ചാലില്‍ ടോമി ചുമ്മാറിന്റെ ഭാര്യയാണ് പരേത. 14 വയസുള്ള ജെയ്മിയും 12 വയസുള്ള ആഷ്ബിയുമാണ് മക്കള്‍. ഇരുവരും വിദ്യാര്‍ഥികളാണ്.

ഉഴവൂര്‍ കുളക്കാട്ട് തോമസ് - മേരി ദമ്പതികളുടെ മകളാണ് ജോവീന. ഇന്നു രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൂസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ

റെഡ്ഹില്‍ നഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്‌സായിരുന്നു ജൊവീന. 2005ലാണ് ഇവര്‍ യുകെയില്‍ എത്തിയത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി ജൊവീന ചികിത്സയിലായിരുന്നു.

സന്തപ്ത കുടുംബങ്ങങ്ങള്‍ക്ക് ക്നാനായ വിശേഷങ്ങളുടെ അനുശോചനങ്ങള്‍ 


No comments:

Post a Comment