(ഇംഗ്ലിഷ് അറിയാന്‍മേലാത്തതിനാലാണ് മലയാളത്തില്‍ എഴുതുന്നത്. അമേരിക്കയിലുള്ള ഏതെങ്കിലും മലയാളിയെക്കൊണ്ട് പരിഭാഷപ്പെടുത്തി ഇത്അങ്ങയുടെ പത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു).
ഇന്ത്യയുടെ മൗനിയായ പ്രധാനമന്ത്രി ഒരു ദുരന്തകഥാപാത്രമാണ് (India’s ‘silent’ prime minister becomes a tragic figure) എന്ന തലക്കെട്ടോടെ പൊന്നങ്ങുന്ന് വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം അടിയന്‍ വായിച്ചു. ഇന്ത്യയില്‍ നിന്നുള്ള നേതാക്കന്മാരെയും കലാകാരന്മാരെയും വിമാനത്താവളത്തില്‍ തുണിയഴിച്ചു പരിശോധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുള്ളപ്പോഴൊക്കെ ദേഷ്യം വന്നിട്ടുള്ള രാജ്യസ്നേഹിയും ദേശാഭിമാനിയുമായ ഒരിന്ത്യക്കാരനെന്ന നിലയില്‍ ഒരു കാര്യം ആദ്യമേ പറയട്ടെ- കൊട് കൈ!
പ്രസ്തുത ലേഖനം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു എന്നറിഞ്ഞതില്‍ അടിയന്‍ സന്തോഷിക്കുകയാണ്. പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും മാത്രം ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞില്ലേ എന്ന് അടിയന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നതിന്‍റെ ഉത്തരം കൂടിയാണ് പാര്‍ട്ടിയുടെ പ്രകോപനം. വിദേശമാധ്യമങ്ങള്‍ ഇന്ത്യയുടെ ഭരണനേതൃത്വത്തിനെതിരേ സിന്‍ഡിക്കറ്റ് മാധ്യമപ്രവര്‍ത്തനം നടത്തുകയാണെന്നു വേണമെങ്കില്‍ ആരോപിക്കാം. എന്നാല്‍, ജനിച്ചതില്‍ പിന്നെ ഇന്ത്യയുടെ മണ്ണ് വിട്ട് എവിടെയും പോകാത്ത സാധാരണക്കാരനായ ഇന്ത്യക്കാരനെന്ന നിലയ്‍ക്ക് പറയട്ടെ- ഇവിടെ സിന്‍ഡിക്കറ്റ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പുകമറയില്‍ അദ്ദേഹത്തിന് ദൈവദൂതന്‍റെ ഇമേജാണ്. നിങ്ങളെങ്കിലും സത്യം ലോകത്തോട് വിളിച്ചു പറയണം.
“ബെര്ളിത്തരങ്ങളള്‍” എന്ന ബ്ലോഗിന് വേണ്ടി പ്രശസ്ത ബ്ലോഗര്‍, ബെര്‍ലി തോമസ് എഴുതിയ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment