ഇത് വാവ. കുഞ്ഞുവാവയല്ല, കൊച്ചുവാവയല്ല, സാക്ഷാല്‍ മാഞ്ചസ്റ്റര്‍ വാവ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ക്നാനായ കിംഗും ക്നാനായ കിംഗ്‌മേക്കറും ഈ വാവ തന്നെ. എന്താ സംശയം ഉണ്ടോ? സംശയം ഉണ്ടെങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കുക. ഇന്നാട്ടിലെ ക്നാനായ കലാരംഗം, യുവജനരംഗം എല്ലാം എന്റെ കാല്‍ക്കീഴില്‍. ഞാനൊന്നു തുമ്മിയാല്‍ നിങ്ങള്ക്ക് നുമോണിയ പിടിക്കും; ചുമച്ചു കൊരച്ചു നിങ്ങള്‍ ചാകും. വിശ്വാസമില്ലേ?
മാഞ്ചസ്റ്റര്‍ ക്നാനായ യുണിറ്റ് എന്തോ മഹാസംഭവമാണെന്നും പറഞ്ഞു ചില ഊച്ചാളികള്‍ നടന്നു. ഞാന്‍ അതിനെ പീസ്പീസാക്കി കൈയില്‍ കൊടുത്തു. വിഗനില്‍ ചില കുടവയറന്മാര്‍ ചേര്‍ന്ന് എന്നെ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞു വിരട്ടാന്‍ നോക്കി. എന്തായി, എന്തായി? അവര്‍ ഇപ്പോഴും പുരയുടെ ചുറ്റും മണ്ടിനടക്കുന്നു. എന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞു വലിയ ചാണക്യന്മാര്‍ വന്നു. എന്തായി, എന്തായി? ലോകത്തില്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ, പ്രസിഡന്റിനെ സെക്രട്ടറി സസ്പെണ്ട് ചെയ്യുന്നത്. ഞാന്‍ അങ്ങനെയും ചെയ്യിച്ചു. അതിനു പറ്റിയ ആള്‍ക്കാരെ ഞാന്‍ അവരോധിച്ചു. എന്നിട്ട് കുറെ കില്ലപ്പട്ടികള്‍ ബഹളം വച്ചു. എന്തുണ്ടായി, എന്തുണ്ടായി? ഒരു ചുക്കും സംഭവിച്ചില്ല. No Grass Walked!
പഴക്കുല എണ്ണുന്നത് പോലെ ചുണ്ണാമ്പ്തൊട്ടും കുമ്മായംതൊട്ടും പലതവണ പല ഭരണസമതിക്കാര്‍ മാഞ്ചസ്റ്റര്‍ കുടുംബം എണ്ണി. നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ കൂടുതലാണത്രേ! എന്തുണ്ടായി, എന്തുണ്ടായി?
ഞങ്ങള്‍ നാല് പേരുടെ രോമത്തെ തൊടാന്‍ ഒത്തോ?
ഒക്കില്ല മക്കളെ, ഒക്കില്ല. ഇത് ജനുസ്സ് വേറെ. നീയൊന്നും കുടിച്ച പാലല്ല ഞാന്‍ കുടിച്ചത്. നിന്റെയൊക്കെ പോലുള്ള ചങ്കും മത്തങ്ങായുമല്ല എന്റേത്. ഇത് ജാതി വേറെ.
എന്നെ തൊടുന്നവന്‍, പുരോഹിതനെയാണ് തൊടുന്നത്, പുരോഹിതനെ മാത്രമല്ല, തിരുമേനിമാരെയും അവരിലൂടെ പരിശുദ്ധപിതാവിനെയും, പരിശുദ്ധാത്മാവിനെതന്നെയുമാണ് തൊടുന്നത്.
ഇത് വല്ലതും അറിഞ്ഞുകൊണ്ടാണോ എനിക്ക് നിങ്ങള്‍ ഇണ്ടാസ് തന്നിരിക്കുന്നത്?
മക്കളെ കളി എന്നോട് വേണ്ട. ഞാന്‍ കളി അങ്ങോട്ട് പഠിപ്പിക്കാം.
ഇത് വാവയാണ്, വാവ. കുഞ്ഞുവാവയല്ല, കൊച്ചുവാവയല്ല, സാക്ഷാല്‍ മാഞ്ചസ്റ്റര്‍വാവ
No comments:
Post a Comment