Friday, September 21, 2012

യു.കെ.കെ.സി.എ. സ്തംഭനാവസ്ഥയില്‍


യു.കെ.യിലെ ക്നാനായമക്കളെ ഒന്നിപ്പിക്കുന്നതിനുവേണ്ടി രൂപംകൊണ്ട യു.കെ.കെ.സി.എ പത്തു വര്ഷം പൂര്‍ത്തിയാക്കി പതിനൊന്നില്‍ കടന്നപ്പോള്‍ ഉള്‍പ്പോര് വര്‍ദ്ധിക്കുന്നു.  ഇക്കാലമത്രയും  രഹസ്യമായിരുന്ന വടംവലി ഇപ്പോള്‍ പരസ്യമായിട്ടാണ്. പുറം ലോകം അറിഞ്ഞു തുടങ്ങിയെന്നത് നേതാകന്മാര്‍ക്ക് ഒരു പ്രശ്നമേയല്ലെന്നു വേണം വിചാരിക്കാന്‍.

കഴിഞ്ഞ ജൂണ്‍ മാസം കണ്‍വെന്‍ഷന്‍ പോറല്‍ ഏല്‍ക്കാതെ തട്ടികൂട്ടി നടത്തി രക്ഷപെട്ടു. എന്നാല്‍ ഇന്നുവരെ കണക്കു ശരിയാക്കുവാന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ മാസം നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗ് നടക്കും എന്ന് പറഞ്ഞിരുന്നു എങ്കിലും കണക്കു ശരിയാക്കുവാന്‍ കഴിയാത്തതിനാല്‍ നീട്ടി കൊണ്ട് പോകുകയായിരുന്നു. ഒക്ടോബര്‍ ആറിനു നടക്കുന്ന മീറ്റിംഗില്‍ കണക്കു അവതരിപ്പിക്കുവാന്‍ ശ്രമം ആരംഭിച്ചു. പക്ഷെ ഈ മീറ്റിംഗ് നടക്കാതിരിക്കുവാന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ആയ ന്യൂകാസിലില്‍ നിന്നും ഉള്ള നേതാവ് ശ്രമം ആരംഭിച്ചു. മീറ്റിംഗില്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞു പലര്‍ക്കും  ഇ മെയില്‍ അയക്കുന്നതായി വിവരം ലഭിച്ചു. പ്രസിഡന്റ്‌നെ ഒതുക്കുവാനും തന്റെ ഫോട്ടോ പത്രത്തില്‍ വരാത്തതില്‍ പ്രതിക്ഷേധിച്ചുമാണ് ഈ നീക്കം.

അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാന്‍ പ്രസിഡന്റും സെക്രെട്ടറിയും ശ്രമിക്കുന്നു എന്ന് മറിച്ചൊരാക്ഷേപവും നിലവിലുണ്ട്.

മാഞ്ചെസ്റ്റര്‍ വാവക്ക് എതിരെ കണ്‍വെന്‍ഷന്‍ പ്രൊമോഷന്‍ വീഡിയോ യു-ടുബില്‍ നിന്നും മാറ്റിയത് സംബധിച്ച് നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ അച്ചടക്കനടപടി വരുമോ എന്ന് വാവയുടെ മറ്റ് ചില ശിങ്കിടികള്‍ ഭയപ്പെടുന്നു.  പ്രസിഡന്റ്‌പഥത്തിലേക്ക് മത്സരിച്ചു ദയനീയമായി തോറ്റ വാവയും കൂട്ടരും ഇതിനു വളം വച്ച് കൊടുക്കുന്നു. എങ്ങനെ അസോസിയേഷന്‍ പ്രവര്‍ത്തനം തടസപ്പെടുത്താം എന്നാണു ഇപ്പോള്‍ ഇവര്‍ തല പുകച്ച് ആലോചിക്കുന്നത്. വാവയ്ക്ക് ആത്മീയാചാര്യന്റെ അനുഗ്രഹാശിസ്സുകള്‍ ഉള്ളത് കൊണ്ട്, പ്രസിഡണ്ടദ്ദേഹത്തിന് വാവയെ  തൊടാന്‍ ഭയമാണ് എന്നും പുറം ലോകം അറിഞ്ഞു തുടങ്ങി.

കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഫാമിലി സ്പോന്സര്‍മാരായി മുന്‍പില്‍ നില്‍ക്കുകയും അവര്‍ക്കായി മുന്‍നിരയില്‍ മാറ്റി ഇട്ടിരുന്ന കസേരകളില്‍ കയറി ഇരിക്കുകയും അവരുടെ പേരുകള്‍ പത്രത്തിലും നോട്ടീസിലും  വരുകയും ചെയ്തതിനു ശേഷം ഇപ്പോള്‍ കൈമലര്‍ത്തി കാണിക്കുന്ന നേതാക്കന്മാര്‍ ഉണ്ട് എന്നും അത് ഖജാന്‍ജിയുടെ പണി കൂടുതല്‍ സങ്കീര്‍ണമാക്കുകയും തന്റെ കളസം തന്നെ കീറുന്ന അവസ്ഥ വരികയും ചെയ്തിരിക്കുന്നു എന്നും അറിയുന്നു.  ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ക്നാനായ വിശേഷങ്ങളില്‍ രണ്ടു ദിവസം മുമ്പ് വന്നിരുന്നു.

ഇങ്ങനെ പണം കൊടുക്കാത്തവരില്‍ മന്ചെസ്റെരില്‍ നിന്നുമുള്ള വലിയ നേതാക്കള്‍ ഉണ്ടെന്നുള്ളതും രസാവഹം ആയ കാര്യമാണ്. ഇത് മനഃപൂര്‍വം യു.കെ.കെ.സി.യു.ടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതിനും തനിക്കുമേല്‍ അച്ചടക്കനടപടി ഉണ്ടാകാതിരിക്കുന്നതിനു പ്രഷര്‍ കൊടുക്കുന്നതിനും വേണ്ടിയാണെന്ന് പകല്‍പോലെ വ്യക്തമാണ്.

ഈ നില തുടര്‍ന്നാല്‍ ഇപ്പോള്‍ തന്നെ സാധാരണ വിശ്വാസികള്‍ക്ക് താല്പര്യം കുറയുവാനും ഇതില്‍ നിന്ന് അകലുവാനും തുടങ്ങിയ ഈ അസോസിയേഷന്‍ ശോഷിച്ചു ശോഷിച്ചു ഇല്ലാതാകും. അസോസിയേഷന്‍  നശിച്ചാലും വേണ്ടില്ല തങ്ങളുടെ പിടിവാശി നടക്കണം എന്ന് കരുതുന്നവരും പ്രവര്‍ത്തിക്കുവാന്‍ സമയമില്ലെങ്കിലും പത്രത്തില്‍ ഫോട്ടോ വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന നേതാക്കളും ഈ അസോസിയേഷന്‍ നശിപ്പിക്കും. 

എലിയെ പേടിച്ചു നമ്മള്‍ ഇല്ലം ചുടണോ എന്ന് ജനം തീരുമാനിക്കട്ടെ.

മാഞ്ചെസ്റ്റര്‍പറമ്പില്‍  ചാക്കോ
                                                                

No comments:

Post a Comment