Wednesday, September 19, 2012

ഫോട്ടോ സത്യം പറയുന്നു. തെളിവ് ഇതില്‍ കൂടുതലും വേണോ??

യു.കെ.കെ.സി.എ. കണ്‍വെന്‍ഷന്‍ സമയത്ത് പുറത്തിറക്കിയ നോട്ടിസിലും വെബ്സൈറ്റ്ലും സ്പോന്‍സര്‍മാരുടെ ലിസ്റ്റില്‍ ഇരുപത്തഞ്ചു പേരുണ്ട്. അതില്‍ രണ്ടു യുണിറ്റ്കള്‍, ബാക്കി ഇരുപത്തിമൂന്ന് ഫാമിലികളുടെ പേരുണ്ടായിരുന്നു. അവര്‍ക്ക് മുന്‍നിരയില്‍ സീറ്റ്‌ നീക്കിവച്ചു. എന്നാല്‍ യു.കെ.കെ.സി.എ വെബ്‌സൈറ്റ്പ്രകാരം പതിനഞ്ചു ഫാമിലി പണം കൊടുത്തു. ബാക്കിയുള്ളവര്‍ പണം കൊടുക്കാതെ മുന്‍ നിരയില്‍ ഭാര്യയേയും കൂട്ടി ഇരുന്നു. ഇത് എങ്ങനെ സംഭവിച്ചു? എങ്കില്‍ എവിടെ ആണ് ഒരുമ, തനിമ? ഇതിനു ഉത്തരം പറയേണ്ടത് യു.കെ.കെ.സി.എ തന്നെ ആണ്.

അതോ ഈ ഇരുന്നവര്‍ പണ്ട് ഓലയിട്ട സിനിമ തിയേറ്ററില്‍ തറ ടിക്കറ്റ്‌ എടുത്തിട്ട് കറണ്ടുപോകുമ്പോള്‍ ചാടി പുറകില്‍ പോയി ഇരിക്കുന്നവരെ പോലെ മുന്‍പില്‍ ഇട്ടിരുന്ന സീറ്റ്‌കളില്‍ സ്ഥാനം പിടിച്ചതോ? 

ഉദാഹരണം മന്ചെസ്റെരില്‍ നിന്നും മൂന്നു പേര്‍ സ്പോന്സോര്‍മാരായി ലിസ്റ്റില്‍ ഉണ്ടായിരുന്നു. അതില്‍ പണം കൊടുത്തത് ഒരാള്‍ മാത്രം. മന്ചെസ്റെരിലെ വാവ സ്പോന്സോര്‍ഷിപ്‌ പണം കൊടുക്കാതെ  എങ്ങനെ  ഭാര്യാസമേധം നീക്കി വച്ചിരുന്ന മുന്‍നിരകളില്‍ സ്ഥാനം പിടിച്ചു. ഈ കണക്കിന് ഇവര്‍ ഇരുപത്തഞ്ചു പൌണ്ട് മുടക്കി എന്‍ട്രിപാസ് പോലും എടുത്തുവോ എന്ന് അന്വേഷിക്കണം.

മന്ചെസ്റെരിലെ പാവപ്പെട്ടവരെ പറ്റിക്കുന്നപോലെ യു.കെ.യിലെ മുഴുവനും ആളുകളെ പറ്റിക്കുവാന്‍ അനുവദിക്കില്ല.

യു.കെ.കെ.സി.എ ഇതിനു മറുപടി പറയണം.




No comments:

Post a Comment