ശവങ്ങളെ അവഹേളിക്കുന്ന പുരോഹിതരെയും ശ്രേഷ്ടന്മാരെയും ചീമുട്ടകള്‍ എറിഞ്ഞാണ് ജനം സ്വീകരിക്കേണ്ടത്. പാലാ രൂപതയുടെ കീഴിലുള്ള പിഴക് മാനത്തൂര്‍ ഇടവകയില്‍ ദളിത് ക്രിസ്ത്യാനി ആയ കുട്ടപ്പന്റെ ശവശരീരത്തെ അവഹേളിച്ച കഥ ലോകപ്രസിദ്ധമായിരുന്നു. അതിനുത്തരവാദിയായ നരിക്കാട്ടച്ചനെ ഒളിപ്പിച്ചു വെക്കുവാനും പാലാമെത്രാനു കഴിഞ്ഞു. ഈ കത്തോലിക്കാ പീഡിതര്‍ ക്രിസ്തുവിന്റെ സഭയെ വിറ്റു വിലപറയുകയാണ്.
സീറോമലബാറിന്റെ മഹാഇടയന്‍ രുദ്രാക്ഷമാലയും ധരിച്ചുകൊണ്ട് ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണയെന്നു പറഞ്ഞു രാജ്യത്തിന്റെ അഭിമാനം വിറ്റു ഉലകം ചുറ്റി വിദേശപണം തേടി തെണ്ടിനടക്കുകയാണ്. ദളിതരുടെ കുടിലിലെ ജീവിതം കാണിച്ചും കുറെ പാതിരിമാര്‍ അമേരിക്കയില്‍ കറങ്ങി ഇന്നും പണം ഉണ്ടാക്കുന്നുണ്ട്. ഭാരതം ഒരു മഹാദരിദ്രരാജ്യമെന്നു വിദേശമനസ്സില്‍ സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും ഈ മയൂരവാഹകര്‍ തന്നെയാണ്.
ശവസംസ്ക്കാരകര്‍മ്മങ്ങളില്‍ വത്തിക്കാന്‍ ബന്ധുജനങ്ങളുടെ താത്പര്യമാണ് മുഖവിലക്കെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ താല്പര്യം അനുസരിച്ച് മുപ്പത്തിയഞ്ചു ശതമാനം അമേരിക്കന്‍ കത്തോലിക്കര്‍ സഭാ ആചാരപ്രകാരം ശവം ദഹിപ്പിക്കുന്നു. പുരോഹിതര്‍ ദഹിപ്പിക്കുന്ന കര്‍മ്മങ്ങളില്‍ പങ്കുചേരുന്നുമുണ്ട്. ഇറ്റലിയിലും അനേകര്‍ സഭയുടെ നിയമത്തിനുള്ളില്‍ ശവം ദഹിപ്പിക്കുന്നു. ബന്ധുക്കള്‍ ദഹിപ്പിച്ച ചാരം ഭദ്രമായി എവിടെയെങ്കിലും സ്ഥാപിക്കുകയോ വിതറുകയോ ചെയ്യും.
"The 1983 Code of Canon Law is slightly more expansive and states that “the Church earnestly recommends the pious custom of burial be retained; but it does not forbid cremation, unless this is chosen for reasons which are contrary to Christian teaching.”
ജോണ്‍ കെന്നഡിയുടെ മകന്‍ ജൂണിയര്‍ കെന്നഡി അപകടപ്പെട്ടു മരിച്ചപ്പോള്‍ സഭാശുശ്രുഷകളോടെ കടലിനുള്ളില്‍ ശവം മറവുചെയ്തു.
ശവസംസ്ക്കാരങ്ങളില്‍ ഇങ്ങനെയെല്ലാം ഉദാരമായ നിയമങ്ങള്‍ ഉള്ളപ്പോള്‍ മൂലക്കാട്ടില്‍ പിതാവിന്റെ കടുംപിടുത്തം വ്യക്തിവൈരാഗ്യം മാത്രമാണ്. കാട്ടാളന്മാരായ കത്തനാന്മാര്‍ ശവംതീനികളായി, കഴുകന്മാരെപ്പോലെ കത്തോലിക്കാസഭയെ ഇന്ന് ദുഷിപ്പിക്കുന്നു.
സെമിത്തേരിയില്‍ കല്ലറക്കുള്ളില്‍ അടക്കണമെന്നുള്ളത് മരിച്ചയാളുടെ ബന്ധുക്കളുടെ ആവശ്യമാണ്. ഒരു സമൂഹം തന്നെ മരിച്ച ബന്ധുവിനു ചുറ്റും ഉണ്ടായിരിക്കും. മൂലക്കാടന്‍ ഇവിടെ മരിച്ച ശരീരത്തെ അധിക്ഷേപിക്കുന്നതിന് പുറമേ ഒരു സമൂഹത്തെയും ചെളിവാരിയെറിയുകയാണ്. ചരിത്രാതീതകാലം മുതല്‍ സെമിത്തെരികളില്‍ മനുഷ്യര്‍ സാമൂഹ്യമായി ഒത്തുചേര്‍ന്നിരുന്നു. മരിച്ചവരെ ഓര്‍മ്മിക്കുവാന്‍ ഉള്ള പ്രത്യേക സ്ഥലമാണവിടം. ഇങ്ങനെ ഓര്‍മ്മിക്കുവാന്‍ മരിച്ച യുവതിക്ക് പ്രത്യേക കുടുംബകല്ലറ ഉള്ള സ്ഥിതിക്ക് അവരുടെ ബന്ധുക്കളുടെ ആഗ്രഹം നിഷേധിക്കുന്ന ഈ ബിഷപ്പ് എങ്ങനെ അഭിവന്ദ്യനാകും.
ഒരു കല്ലറയെന്നു പറഞ്ഞാല്‍ ദുഖിതരായ കുടുംബാംഗങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സമ്മേളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന സ്ഥലമാണ്. അത്തരം പ്രാഥമിക ക്രിസ്തീയ ചിന്തകളും മൂലക്കാടിനു ഇല്ലാതായിപ്പോയി. പാറേമാക്കല്‍ കത്തനാര്‍, കരിയാറ്റീ മെത്രാപോലീത്താ എന്നിവരുടെ ഭൌതികാവശിഷ്ടം കൊണ്ടുവന്നപ്പോള്‍ ഉത്സാഹത്തോടെ ക്നാനായ് മെത്രാന്മാരും പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരുന്നു.
ഒരു പ്രത്യേക സ്ഥലത്ത് ഭൌതിക അവശിഷ്ടം വേണമെന്നുള്ളതും മരിച്ചയാളിനറെ ചുറ്റുമുള്ള ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ തിരസ്ക്കരിക്കുന്ന മൂലക്കാട്ടില്‍ ബിഷപ്പ് ഒരു സാമൂഹ്യ ദ്രോഹിയാണെന്നതില്‍ സംശയമില്ല. ബിഷപ്പിനു വിധിയെഴുതേണ്ടതും സമൂഹം തന്നെ ആയിരിക്കണം.
ബിഷപ്പ് മൂലെക്കാട്ടില്‍ ഇത്രയും അറിഞ്ഞാലും - ഇരുപത്തിയേഴു വര്‍ഷങ്ങള്‍ പള്ളിയുടെ അക്കൌണ്ടണ്ടും സ്കൂള്‍ പ്രധാനധ്യാപകനുമായിരുന്ന സൈമണ്‍ സാറിനോട് അങ്ങു ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പുരോഹിത ശ്രേഷ്ടനെന്ന നിലയില്‍ വലിയ അപരാധവും. ഒരു തരം മാനസിക അപകര്ഷബോധം ബിഷപ്പിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നുവെന്നു വേണം അനുമാനിക്കുവാന്‍.
സൈബര്‍ ലോകംവഴി ലോകംമുഴുവന്‍ ഈ ശ്രേഷ്ടപുരോഹിതനെ പഴിക്കുന്നതും അദ്ദേഹത്തിന്‍റെ ശിങ്കിടികള്‍ അറിയുന്നില്ലേ? അതോ ഈ ബിഷപ്പ് നാറുന്നത് കണ്ടു മാറിനിന്നു ഉള്ളുനിറയെ സന്തോഷിക്കുകയാണോ? മരിച്ച ലൌലിയുടെ ഭൌതികാവശിഷ്ടത്തിന്മേല്‍ പ്രതികാരം വീട്ടുന്ന ബിഷപ്പിനും മാനുഷികവികാരങ്ങള്‍ ഇല്ലേ?
ജീവിച്ചിരിക്കുമ്പോള്‍ മരിച്ചുപോയ മകളുടെ വേര്‍പാടില്‍ ദുഖിതനായ ഒരു പിതാവിന്റെ കണ്ണുനീര്‍ അര്‍പ്പിച്ചിട്ടും കുലുങ്ങാത്ത ബിഷപ്പിന്റെ ചിന്താഗതി കഷ്ടംതന്നെ. മരിച്ചു പോയ ലൌലിയുടെ ബന്ധുക്കളോട് ബിഷപ്പ് തെറ്റുകള്‍ ചെയ്യുകയാണ്. കാനോന്‍ നിയമത്തിന്റെ ധാര്‍മ്മിക വശങ്ങളും ലംഘിക്കുന്നു. ഇതുപോലെ ഒരു ബിഷപ്പ് കോട്ടയം ക്നാനായ അതിരൂപതയെ ഭരിക്കുന്നത് മഹത്തായ ആ സമുദായത്തിനു തന്നെ അപമാനകരമാണ്. മരിച്ചവരോട് ചെയ്യുന്ന പ്രതികാരം കത്തോലിക്കാ സഭക്കും കളങ്കം തന്നെ.
(പാറേട്ട് സൈമണ്‍സാറിന്റെ പരാതി അത്മായശബ്ദം എന്ന ബ്ലോഗിലും പ്രസധീകരിച്ചു വന്നു. അതിനു പ്രതികരണമായി ജോസഫ് മാത്യു എന്നൊരാള്‍ പോസ്റ്റ് ചെയ്ത കമ്മന്റാണിത്.)
No comments:
Post a Comment