Saturday, September 8, 2012

ആരാണ് വിവേകമുള്ളവര്‍?


ലയാളത്തിലും മാവേലിയിലും മാന്ഞ്ചെസ്റ്ററിലും, ലയില്‍പുത്തന്പുരയിലും, ഠത്തിലേട്ടിലും, ന്നാകുളത്തിലും,
ലയിലും മാണിയിലും  ഒക്കെ യുണ്ട്. എത്ര ഒരു എത്ര തനി. അവിടെയും .  പക്ഷെ മൂലക്കാട്ട് പിതാവിന്റെ ക്കളിലെ ഈ ഒരു കണ്ടു മാവേലി ഇന്ന് വണ്ടര്‍ അടിക്കുന്നു.

ഓണം കഴിഞ്ഞാലും ഓണാഘോഷം ഇന്ന് മാന്ഞ്ചെസ്റ്ററില്‍ നടക്കുന്നു. മൂന്നു മൈലില്‍ താഴെ ഉള്ള സ്ഥലങ്ങളില്‍ ഒരേ പേരില്‍ രണ്ടു അസോസിയേഷന്‍. "മാന്ഞ്ചെസ്റ്റര്‍ ക്നാനായ കത്തോലിക്  അസോസിയേഷന്‍".. രണ്ടു കൂട്ടരും ക്നാനായക്കാര്‍.. ഇതില്‍ ആര് ഒറിജിനല്‍ എന്ന് എങ്ങനെ പറയും. രണ്ടു കൂട്ടരിലും ഒറിജിനല്‍ ബ്ലഡ്‌..

ഇനി മാവേലി എവിടെ പോകും?. രണ്ടു കൂട്ടരും മാവേലിയെ വിളിച്ചിരിക്കുന്നു. ആദ്യം എവിടെ പോയാലും കാര്‍ബൂട്ട് തുറന്നു വച്ചിരിക്കുന്ന വിരുതന്മാര്‍ സ്നേഹത്തോടെ അല്ല, ചെറിയ ഒരു പണി കൊടുക്കണമല്ലോ എന്ന് കരുതി, മാവേലി കഴിച്ചിട്ടില്ലാത്ത ബെക്കാര്ഡിയോ ത്രീബാരലോ ഒക്കെ പെപ്സിയില്‍ ആക്കി മാവേലിക്ക് കൊടുക്കും. പാവം മാവേലി അവിടെ വീഴും. പിന്നെ എങ്ങനെ അടുത്ത സ്ഥലത്ത് പോകും. മാവേലിക്കും ഒരു കണ്‍ഫ്യൂഷന്‍. അതിന്റെ ഇടയില്‍ മാന്ഞ്ചെസ്റ്ററിലെ കള്‍ച്ചര്‍ ഉള്ളവര്‍ എന്ന് പറയുന്ന മലയാളികളും ഓണം ആഘോഷിക്കുന്നു. മാവേലിയുടെ ഓരോരോ പ്രോബ്ലെംസ്!

രണ്ടു കൂട്ടരെയും ഒന്നിപ്പിക്കാന്‍ കൂടിയ കഴിഞ്ഞ ദിവസത്തിലെ യോഗത്തില്‍ നിന്നും കറുത്ത പുക ഉയര്‍ന്നു. രണ്ടായിരുന്ന നിങ്ങള്‍ ഇനി മുതല്‍ ഒന്നായി തീരും എന്ന് പറഞ്ഞു കൈ കൊടുപ്പിക്കുവാന്‍ അച്ചന്‍ ഇല്ലായിരുന്നു. കാരണം അച്ചന്‍റെ സാന്നിധ്യം ഒരു കൂട്ടര്‍ ആഗ്രഹിച്ചില്ല എന്ന് പുറത്തു പാട്ടാണ്.ഇതിനു സാക്ഷി ആയി നിന്ന് കൈ കൊടുപ്പികേണ്ട യു.കെ. പ്രസിഡന്റ്‌ ലേവി നാട്ടിലും.

ഇനി അടുത്ത ഓണം വരെ ചര്‍ച്ച ആകാം എന്ന് പറഞ്ഞു പിരിഞ്ഞു.

ഒന്നാകുവാന്‍ ആഗ്രഹമില്ലാത്തവരെ എന്തിനു ഒന്നിപ്പിക്കുന്നു?. കല്യാണം കഴിക്കുവാന്‍ മോഹിക്കുന്ന ചെറുക്കനെ വീട്ടുകാരുടെ പേരിനു വേണ്ടി സെമിനാരിയില്‍ വിട്ടാല്‍ എന്താകും സ്ഥിതി?.  രണ്ടു കൂട്ടരും അവരുടെ അടുപ്പില്‍ കഞ്ഞി ഉണ്ടാക്കി സന്തോഷത്തോടെ കഴിഞ്ഞോട്ടെ. അത് കണ്ട് മാവേലി ഹാപ്പി ആകും. തന്നെയുമല്ല  ആമോദത്തോടെ വസിക്കും കാലം ആപത്തു ഒന്നും ആര്‍ക്കും ഒട്ടില്ലതാനും. ഇല്ലങ്കില്‍ ഓണം കഴിഞ്ഞു ക്നാനായക്കാരുടെ ഓണത്തല്ലും പോലീസു കേസ് ഒക്കെ ഉണ്ടാകും.

ഇതൊന്നും കാണുവാനും കേള്‍ക്കുവാനും കഴിയാതെ ഭക്തരായ വെറോണിക്കമാരും സിമയോന്മാരും ധ്യാനം കൂടുവാന്‍ സോജിയച്ചന്‍റെ അടുക്കല്‍ പോകുന്നു. പുനലൂര്‍ക്കാരന് അഞ്ചു കോടിയും തങ്കവും ഓണം ബംബര്‍ അടിച്ചതുപോലെ ധ്യാനത്തിന് പോയാല്‍ ഒത്താല്‍ ഒരു രോഗശാന്തി ഇല്ലങ്കിലോ കൂട്ടുകാരെയും വീട്ടുകാരെയും കണ്ട് ഒരു ദിവസത്തെ പിക്നിക്‌...  കര്‍ത്താവ്‌ പറഞ്ഞു സര്‍പ്പങ്ങളെ പോലെ വിവേകമതികള്‍ ആയിരിക്കുക എന്ന്.

ഇതില്‍ ആരാണ് വിവേകമുള്ളവര്‍?  ഓണത്തിന് പോകുന്നവരോ അതോ ധ്യാനം കൂടുവാന്‍ പോകുന്നവരോഅതോ ജോലിക്ക് പോയി പത്തു പൌണ്ട് ഉണ്ടാക്കുന്നവരോ?

മാഞ്ചെസ്റ്റര്‍പറമ്പില്‍ ചാക്കോ

No comments:

Post a Comment