Sunday, February 12, 2012

UKKCA ഇനിയെങ്കിലും പുകമറ ഉണ്ടാക്കികൊണ്ടുള്ള പ്രവര്ത്തനശൈലി മാറ്റുക.


UKKCA-യുടെ പുതിയതായി നാഷണല്‍ കൌണ്സില് മീറ്റിംഗ് നടന്നെങ്കിലും അവിടെ നടന്ന രണ്ടു കാര്യങ്ങളുടെ കാണാപുറങ്ങള് നമ്മള് തേടേണ്ടാതാണ്.

ഒന്ന്, അക്കൗണ്ട്‌ പാസ്സാക്കുന്ന പണി. ഓഡിറ്റ് ചെയ്യുന്ന വ്യക്തിക്ക് വരവും ചിലവും നോക്കി പാസ്സാക്കുക എന്ന പണിയാണ്. വരവില് കുറവുണ്ടോ എന്ന് നോക്കാന് അധികാരം ഇല്ല. വരവ് കുറച്ചു കാണിച്ചു പാസ്സക്കാന്‍  ആര്ക്കാണ് പറ്റാത്തത്? പണം പിരിച്ചു കട്ടിലിന്റെ അടിയില് വക്കുക, സമയം കിട്ടുമ്പോള് എണ്ണി നോക്കുക അതും ഈ കാലത്ത്? എല്ലാവരും വിഡ്ഢികള് ആയി. എല്ലാവര്ക്കും വീട്ടില് പോകണമല്ലോ എന്ന് കരുതി കണക്കു പാസ് ആക്കി. പത്തു വര്ഷമായി നടക്കുന്ന നമുക്ക് മിച്ചം നാലായിരം തികയില്ല. എത്ര മഹത്തായ പ്രസ്ഥാനം!

അടുത്തത് വിഗന് യുണിറ്റ് വേണോ വേണ്ടയോ എന്നതായിരുന്നു. ഇത് ഇത്ര വലിയ ഇഷ്യൂ ആയിരുന്നോ? Shefield ലെ ഫിലിപ്പ് കുറെ സമയം പ്രസംഗിക്കുക, തര്ക്കം ആകുമ്പോള് പിതാവിന്റെ കത്ത് ഉണ്ട് എന്ന് പറയുന്നു. എങ്കില് പിന്നെ എന്തിനു അദ്ദേഹം മെനക്കെട്ട് പ്രസംഗിച്ചു? അദ്ദേഹത്തിന്റെയും നമ്മളുടെയും  സമയം കളഞ്ഞു? ഇനി പിതാവിന്റെ കത്ത് കിട്ടിയെങ്കില്‍ അത് മെംബേര്സ്നു കൊടുക്കേണ്ടതല്ലേഇന്നുവരെ ആര്ക്കെങ്കിലും അത്തരത്തിലൊരു കത്ത് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കില് സത്യത്തില്‍ അങ്ങനെ ഒരു കത്ത് പിതാവ് അയച്ചിട്ടുണ്ടോ?

പഴയ നേതാക്കളും പുതിയ നേതാക്കളും മറുപടി പറയണം.

അഥവാ പിതാവ് അങ്ങനെ ഒരു കത്ത് അയച്ചിട്ടു ണ്ടെങ്കില്‍ തന്നെ അയക്കുവാന് കാരണം എന്ത്ആരാണ് പിതാവിന് പരാതി നല്കിയത്? പഴയ നേതാക്കളോ അതോ വിഗന് യുണിറ്റ് വേണം എന്ന് പറയുന്നവരോ? അതുമല്ലെങ്കില് കത്ത് കിട്ടി എന്ന് പറയുന്ന അച്ചനോ?

പഴയ നേതാക്കള് എന്തിനു പരാതി നല്‍കണം? നിങ്ങളല്ലേ Approval കൊടുത്തത്? കൊടുത്തു കഴിഞ്ഞാണോ വിവേകം ഉദിച്ചത്? ഈ ഒരു കാര്യത്തിനു എന്തിനു പിതാവിനെ സമീപിക്കണം? ഇവിടെ തീര്ക്കാന് നമുക്ക് പറ്റില്ലായിരുന്നോ? അഥവാ അങ്ങനെ നിങ്ങള് പരാതി കൊടുത്തിരുന്നു എങ്കില് നിങ്ങള്ക്ക് മറുപടി കിട്ടുമായിരുന്നല്ലോ? അസോസിയേഷന് ഭാരവാഹികളല്ലേ ആ വിവരം പറയേണ്ടിയിരുന്നത്? നിങ്ങള് എന്തിനു മൌനം പാലിച്ചു? അഥവാ പിതാവ് അച്ചനാണ് കത്ത് അയച്ചതെങ്കില് അതിന്റെ കോപ്പി നിങ്ങള്ക്കും കിട്ടിക്കാണുമല്ലോവിവരം നിങ്ങള് അറിഞ്ഞിട്ടും എന്തിനു ചര്ച്ചയ്ക്ക് വെച്ചു? അസോസിയേഷന് കാര്യങ്ങള് നിങ്ങളല്ലേ പറയേണ്ടിയിരുന്നത്? നിങ്ങളുടെ അടുക്കല് കോപ്പി ഉണ്ടങ്കില് എല്ലാ മെംബേര്സ്നും അയച്ചു തരുക.

അതോ വിഗന് യുണിറ്റ്കാര് പിതാവിന് പരാതി കൊടുത്തിരുന്നോ? നിങ്ങളുടെ യുണിറ്റ് രൂപം കൊണ്ടിട്ടും വെറുതെ എന്തിനു പരാതി കൊടുക്കണം? ഈ കാര്യത്തില് പിതാവിനെ വലിച്ചിഴക്കണമായിരുന്നോ? ഈ നിസാര കാര്യങ്ങള്ക്കും പിതാവ് വരണോ? വിഗന് യുണിറ്റ്കാര് പരാതി കൊടുത്തു എങ്കില് നിങ്ങള്ക്കല്ലേ മറുപടി കിട്ടേണ്ടത്? അതിന്റെ കോപ്പി UKKCA ഭാരവാഹികള്ക്കും കിട്ടും? വിഗാന് യുണിറ്റ്കാര്ക്ക് ഇങ്ങനെ ഒരു കത്ത് കിട്ടിയിരുന്നോ? എങ്കില് ആ കത്ത് പ്രസിദ്ധപ്പെടുത്താമോ?

അതുമല്ലെങ്കില് പിന്നെ അച്ചന് പരാതി കൊടുക്കണം? അസോസിയേഷന്കാര്ക്ക് പരാതിയില്ലെങ്കില് ആത്മീയ ഉപദേശകന്‍ മാത്രമായ അച്ചന് എന്തിനു ഈ പണിക്കു പോകണം? അതോ അച്ചനെ ആരെങ്കിലും ചുമതലപ്പെടുതിയിരുന്നോ? നേരിട്ട് പരാതി കൊടുക്കാന് പറ്റാത്ത ഒരു കേസ് ആണോ ഇത്? എന്താണ് അച്ചനിതില് ഇത്ര താല്പ്പര്യം?

അച്ചനു പിതാവ് അയച്ചു എന്നു പറയുന്ന കത്ത് പേര്സണല് അല്ല. മറിച്ചു അസോസിയേഷന് കര്യാമാണ്. അതിനാണ് സെക്രട്ടറി ചുമതല എല്ക്കുന്നത്. സെക്രട്ടറി ആണ് കത്തുകള് അയക്കുന്നതും സൂഷിക്കുന്നതും. എങ്കില് എന്തുകൊണ്ട് സെക്രട്ടറി ഈ വിവരം ഒന്നും അറിഞ്ഞില്ല? ഈ വിവരങ്ങള് നേരത്തെ മെംബേര്സ്നെ അറിയിച്ചില്ല? അതുകൊണ്ട് അടുത്ത മീറ്റിംഗ് നടക്കുന്നതിനു മുന്പ് ഈ കത്തിനെക്കുറിച്ച് ആര്ക്കെങ്കിലും വിവരം ഉണ്ടെങ്കില് അത് മെംബേര്സ്ന് അയച്ചുതരണം എന്ന് തല്പെര്യപ്പെടുന്നു.

ഇനി എങ്കിലും മെംബര്മാരെ വിഡ്ഢികള് ആക്കാന് നോക്കരുത്.

Manchester Unit-ലെ ഒരു മെമ്പര്‍

No comments:

Post a Comment