Friday, February 3, 2012

ഹൈക്കോടതിയുടെ നഴ്‍സിങ്

വേദനകൊണ്ടു പുളയുന്നവന്റെ മുറിവില്‍ മരുന്നുവച്ചുകെട്ടി അവന് ആശ്വാസം പകരുന്ന മഹത്തായ ജോലിയാണ് നഴ്‍സിങ്. ജീവതദുരിതവും മറുവശത്ത് ചൂഷണവും പീഡനവും ഏറ്റുവാങ്ങുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രികളെ നഴ്‍സുമാരുടെ വലിയ മുറിവുകളില്‍ നീതിയുടെ മരുന്ന് വച്ചു നല്‍കിയ കേരള ഹൈക്കോടതിയുടേത് കാലത്തോട് നീതി പുലര്‍ത്തുന്ന നഴ്‍സിങ് ആണ്. മതനേതാക്കളും വൈദികരും ആള്‍ദൈവങ്ങളും ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടങ്ങി സത്യത്തിന്റെയും നീതിയുടെയും സേവനത്തിന്റെയുമൊക്കെ പ്രതീരൂപങ്ങളായി സ്വയം അവരോധിച്ചവര്‍ അറിഞ്ഞുകൊണ്ട് തന്ത്രപരമായ മൗനത്തിലൂടെ പാവപ്പെട്ട നഴ്‍സുമാരെ ചൂഷണം ചെയ്യാന്‍ കൈകോര്‍ക്കുമ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തങ്ങളിലൂടെയല്ലാതെ സാമൂഹികനീതി നടപ്പാവുന്നതിനെ ഭയപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ക്കു കൂടിയുള്ള താക്കീതാണ്.


No comments:

Post a Comment