Manchester പ്രശ്നവും വിഗന്‍ പ്രശ്നവും പുതിയ നേതാക്കള്‍ക്ക് തലവേദന ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്ന നിലയില്‍ ഉപദേശി ലോക്കല്‍ കമ്മറ്റി വഴി നടത്തുന്ന പര്യടനം പരാജയപ്പെടുന്നു. എങ്ങനെയും ആളെ കൂട്ടാന്‍ വാവ തോറ്റത് നന്നായി എന്ന് പറഞ്ഞു നോക്കുന്നു. വാവയെ എങ്ങും കൊണ്ടുപോകുന്നില്ല. പക്ഷെ ഒരു മീറ്റിങ്ങിനും ആള്‍ക്കാര്‍ കൂടുന്നില്ല. വരുന്നവര്‍ പണ്ടേ കൂടയുള്ളവര്‍.. മാത്രം.
പിതാവിനെ ഇറക്കി പോയവരെ കൊണ്ടുവരാം എന്ന സ്വപ്നവും പൊലിയും. അമേരിക്കന്‍ വാര്‍ത്തകള്‍ വന്നതോടെ പിതാവിന്റെ കാര്യം പോക്കായി. കൂടുതല്‍ പേരെ കൊണ്ട് വന്നാല്‍ പിതാവിന് കൂടുതല്‍ കറുത്ത മുഖം കാണേണ്ടി വന്നേക്കാം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെറ്റിപിരിഞ്ഞവര്‍ അവരുടെ പരിപാടികള് ആയി മാര്ച് പതിനെട്ടില്‍ ഉത്ഘാടനം നടത്തുന്നു. കലാപരിപാടികള്‍ ഒക്കെ ആയി കൊഴുപ്പിക്കാന്‍ അവര്‍ കോപ്പ് കൂട്ടുന്നു. UKKCA തുടങ്ങിയത് MACHESTERല്‍ ആണ്. അമേരിക്കന്‍ ചുവടു പിടിച്ചു UKKCA ക്ക് ബദലായി Cultural അസോസിയേഷന്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതില്ല കാരണം ഉപദേശിമാര്‍ അല്മായരെ കൊന്നു തിന്നുന്നു. പുതിയ തുടക്കവും MACHESTERല്‍ നിന്നും ആയേക്കാം. ഒന്ന് തുടക്കം ഇട്ടാല്‍ പലയിടത്തും അത് ഏറ്റു പിടിച്ചു എന്നും വരാം. പിതാവ് വരുന്നു എന്ന് പറയുന്നതല്ലാതെ ആര്‍ക്കും ഒരു വിവരവും ഇല്ല.
അതിനിടയില്‍ എല്ലാവര്ക്കും പിതാവിനെ കാണണം എന്ന് പറയുന്നു. അതുകൊണ്ട് ഉപദേശി പിതാവിന്റെ യാത്ര മാറ്റിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തേക്കാം. ആരാണ് പിതാവിനെ കൊണ്ടുവരുന്നത്? UKKCAയോ അതോ ഉപദേശിയോ? UKKCA എങ്കില്‍ അവര്‍ പിതാവിന്റെ പരിപാടികള്‍ പൊതുജനത്തോടും National കൌണ്‍സില്‍ മെംബേര്‍സ്നെയും അറിയിക്കണ്ടെ? അവര്‍ക്കും അറിയില്ല.
എങ്കില്‍ പിന്നെ ഉപദേശി സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുവരുന്നു. അപ്പോള്‍ അത് ഒഫീഷ്യല്‍ പരിപാടി അല്ല. പേര്‍സണല്‍ ആയ പരിപാടിക്ക് വരുന്ന ആളെ ഉപദേശി നേതാക്കന്മാരെ കാണിക്കുമോ? അങ്ങനെ വരുന്ന ഒരാള്‍ എങ്ങനെ പ്രശ്നങ്ങള്‍ കേള്‍ക്കും. പ്രഖ്യാപനം നടത്തും. പിതാവ് ഇടപെടാം എന്ന് ഇതുവരെ നേതാക്കളെ അറിയിച്ചിട്ടില്ല. ഉപദേശി ഏതോ കടലാസ് കാട്ടി കളിപ്പിച്ചു. ഒരു അസോസിയേഷന്‍ ആണങ്കില്‍ സെക്രട്ടറിക്ക് അതിന്റെ കോപ്പി കിട്ടെണ്ടതല്ലേ? എല്ലാവരും കൈ മലര്‍ത്തുന്നു. എല്ലാ National കൌണ്‍സില്‍ മെമ്പര്‍മാരെയും ഉപദേശി പറ്റിച്ചു. നാണമില്ലേ നേതാക്കന്മാരെ?
വാവ ജയിക്കും എന്ന് കരുതിയാണ് പിതാവിനെ വിളിച്ചതും സ്വീകരണം ഒരുക്കിയതും. പിതാവിന്റെ കത്ത് ഉണ്ടെന്ന് പറഞ്ഞതും. പക്ഷെ എല്ലാം തകിടം മറിഞ്ഞു. വോട്ട് എണ്ണിയപ്പോള്‍ കൈ വിറച്ചത് വാവയുടെ തോല്‍വി കണ്ടിട്ടാണെന്നു അസുയക്കാര്‍ പറയും പക്ഷെ രക്തത്തില്‍ പഞ്ചാര കുറഞ്ഞതുകൊണ്ടാണെന്ന് ഉപദേശിയ്ക്ക് മാത്രമല്ലേ അറിയൂ.
വിളിച്ചുപോയി ഇനി പിതാവിനോട് വരണ്ട എന്ന് പറയാനും വയ്യ. എങ്കില്‍ പിന്നെ ലെവിയെ ഒന്ന് പതപ്പിക്കാം എന്നും കരുതി. ഇനി ആളു വേണം. അകലെ നിന്നും വരുന്നവര്‍ക്ക് പ്രത്യേക പരിഗണ നല്‍കിയേക്കും.
No comments:
Post a Comment