Friday, February 24, 2012

മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ - ചിക്കാഗോ ക്നായില്‍ നിന്നൊരു പോസ്റ്റ്‌)


"മാറ്റത്തിന്റെ ശങ്കൊലിയുമായി ക്നാനായ മക്കളിതാ ഞങ്ങള്‍ വരുന്നൂ. ഉണരൂ സഹചരേ, സമയമായി........സമയമായി, പോരാടാം കണ്ണുകളും കാതുകളും ഇല്ലാത്ത ഈ കരിമ്പാറ കൂട്ടങ്ങളോട്"

പൂര്‍വ പിതാക്കന്മാരോടും, സഭാ പിതാക്കന്മാരോടും, നമ്മുടെ സമുദായ പിതാക്കന്മാരോടും, എന്തിന് നമ്മുടെ അപ്പനപ്പൂപ്പന്മാരോടും, ജന്മം നല്‍കിയ മാതാപിതാക്കളോടും ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നൂ - ദൈവം തന്റെ വാഗ്ദത്ത ഭൂമിയില്‍ മോശയുടെ നേതൃത്വത്തില്‍ കുടിയിരുത്തിയ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ട ദൈവജനമായ ക്നാനായമക്കള്‍ ഞങ്ങളിതാ സകല കെട്ടുകളും ഭേദിച്ച് രംഗത്ത്‌ വരുന്നു. നിങ്ങള്‍ തലമുറകളായി കൈമാറിയ ഈ ദൈവോന്മുകമായ പൈതൃകത്തെ കൈവിടാതെ ഇന്നും നാളെയും എക്കാലവും സര്‍വശക്തന്‍ മുന്‍പാകെ ഞങ്ങള്‍ കാത്ത് പരിപാലിക്കും.

ആധുനിക ലോകത്തെ ളോഹയിട്ട വിരളില്‍ എണ്ണാവുന്ന ഏതാനും ചില അപഥ സഞ്ചാരികളെയും അവരുടെ പ്രബോധനങ്ങളെയും തച്ചുടച്ച് തട്ടിമാറ്റി, ക്നാനായ തനിമയും കൂട്ടായ്മയും പാരമ്പര്യവും കാത്ത് സൂക്ഷിക്കാനായി ആഗോള ക്നാനായ സമൂഹം ഉയര്ത്തെണീറ്റിരിക്കുന്നൂ.  കണ്ണ് തുറക്കാത്ത കാത് കേള്‍ക്കാത്ത കല്‍ ബിംബങ്ങള്‍ക്ക് ക്നാനായമക്കളുടെ നിശ്ചയധാര്‍ട്യത്തിന്റെ മുന്‍പില്‍ തെല്ലും പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല.

സഭയ്ക് മുന്‍പ് തന്നെ സമുദായമുണ്ടായിരുന്നു. ഈ സമുദായം സഭയുടെ ആവിര്‍ഭാവത്തിന്‌ വേണ്ടിയും നിലനില്പ്പിനുവേണ്ടിയും എന്നും മുതല്‍ക്കൂട്ടയിരുന്നൂ. സഭയല്ല നമ്മുടെ സമുദായാത്തെ നിലനിര്‍ത്തിയത് മറിച്ച് നമ്മുടെ പിതാമഹന്മാര്‍  തലമുറകളായി കൈമാറിയ ഇച്ഛാശക്തിയും, കണ്ണീരും പ്രാര്‍ത്ഥനയുമാണ്‌. അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്പിലും ഗള്‍ഫിലും കുടിയേറിയ ക്നാനായ സമുദായ മക്കളെ, അഭിനവ സഭാ-സമുദായ ചാണക്യനായ മുത്തോലാതച്ചനോ അദ്ധേഹത്തിന്റെ കൂട്ടാളി കോമരങ്ങള്കോ ചരിത്രത്തെ വളച്ചൊടിച്ചു നശിപ്പിക്കാനകില്ല. കാലങ്ങളും ഋതുഭേതങ്ങളും മാറിമറിഞ്ഞാലും കള്ളപ്രബോധനങ്ങള്‍ തന്റെ കൂലിപടയെക്കൊണ്ട് എത്ര എഴുതി പടച്ച് വിട്ടാലും, നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഈ പൈതൃകത്തെ നശിപ്പിക്കാന്‍ മുത്തോലത്തച്ചനെന്നല്ല ലോകത്ത് ഒരു കത്തനാര്‍ക്കും സാധിക്കില്ല.

ക്നാനായമക്കള്‍  സമൃദ്ദിയുടെയും ഐശ്വര്യത്തിന്റെയും പടവുകള്‍ തേടി ലോകത്തിന്റെ പല മേഖലകളിലേക്കും കുടിയേറിയപ്പോള്‍ ശാന്തിയും സമാധാനവും  ഐശ്വര്യവും നടമാടിയത്‌ തങ്ങളുടെ മാത്രം ജീവിതത്തിലായിരുന്നില്ല. മറിച്ച് കോട്ടയത്തെ അരമന സൌധം മുതല്‍ ഹൈരെന്ജിലും മലബാറിലും വരെയായിരുന്നു. കാലത്തിന്റെ പൂരത്തീകരണത്തോടൊപ്പം സ്വന്തം മക്കളുടെ രക്തം ഊറ്റികുടിച്ചു ഉന്മത്തരായശേഷം ജീവശവമാക്കിമാറ്റി, ഇച്ചാശക്തി നഷ്ടപ്പെടുത്തി കേവലം മുപ്പത് വെള്ളിക്കാശിനു ചിക്കാഗോയിലെ സീറോ മലബാര്‍ രൂപതയ്ക് അടിയറവെച്ചു സ്വന്തം സ്വാര്‍ത്ഥമോഹങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ മുത്തോലത്ത് അച്ച്ചനോടും കിങ്കരന്മാരോടും ഒന്ന് പറഞ്ഞേക്കാം. ചിക്കാഗോയിലോ, അമേരിക്ക മുഴുവനിലോ, യൂറോപ്പിലോ, ഗള്‍ഫിലോ മാത്രമായിരിക്കില്ല ഈ പ്രതിക്ഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുക. കണ്ണും കാതുമില്ലാത്ത കരിങ്കല്‍ ശില്പങ്ങളെ ശ്രധിച്ചു കേള്‍കുക. കടുത്തുരുത്തിയിലും, നീണ്ടൂരും, കൂടല്ലൂരും, മാഞ്ഞൂരും, ഉഴവൂരും, കൈപ്പുഴയും, മുതല്‍ ഹൈരെന്ച്ചും, മലബാറും താണ്ടി നേരെ കോട്ടയത്തെ അരമന സൌധത്തിലെക്കയിരിക്കും കത്തിപടരുക.

ആഗോള ക്നാനായ സമൂഹമേ ഉണരുക, ഇതാ സമയമായി നമുക്ക് ളോഹയിട്ട സമുദായ വഞ്ചകനായ മുത്തോലത്തു കത്തനാരെയും അദ്ധേഹത്തിന്റെ  കൂട്ടാളികളെയും അവരുടെ സമുദായവഞ്ചനാപരമായ  പരിശ്രമങ്ങളെയും ചെറുത്‌ തോല്‍പ്പിച്ച് പരമപിതാവിന്റെ വാത്സല്ല്യ മക്കളായ നമ്മുളുടെ പൈതൃകത്തെ കാത്ത് സംരക്ഷിക്കാം.

ലോകത്തിന്റെ എല്ലാ കോണുകളിലും നിവസിക്കുന്ന ക്നാനായ സഹോദരങ്ങളോട് അമേരികന്‍ക്നാനായ മക്കളുടെ താഴന്മയായ അപേക്ഷ. നമ്മുടെ സമുധായാത്തെ ചിക്കാഗോ സീറോ-മലബാര്‍ രൂപതയ്ക്കും അങ്ങാടിയത് പിതാവിനും അടിയറവെച്ചു സ്വാര്‍ത്ഥമോഹങ്ങളുമായി അരപ്പട്ട സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മുത്തോലത്ത് അച്ചനില്‍ നിന്നും രക്ഷിക്കാനായി ചരിത്രപ്രസിദ്ധമായ മീറ്റിംഗ് ലോസ് എഞ്ചെലസില്‍ വച്ച് നാളെ നടക്കാന്‍ പോകുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ എക്സികുട്ടിവും, ക്നാനായ വൈദീക ശ്രേഷ്ടരും കൂടി നമ്മുടെ മൂലക്കാട്ട് പിതാവിന്റെ സാന്ന്യധ്യത്തില്‍ ഒത്തുചേരുമ്പോള്‍, അവരുടെയിടയില്‍ നിന്ന് നമ്മുടെ സമുദായത്തിന്റെ സമ്പൂര്‍ണ്ണ രക്ഷക്കായി നല്ല തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങള്‍ ധാരളമുണ്ടാകാന്‍ പ്രത്യക പ്രാര്‍ത്ഥന യാചിക്കുന്നു.

ക്നാനായ തനിമക്കെതിരെയുള്ള ഏതെങ്കിലും തീരുമാനം ഉണ്ടായാല്‍ അതിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ അമേരിക്കയിലെ ക്നാനായ സഹോദരങ്ങളോടൊപ്പം അണിനിരന്ന് സമരമുഖത്തെയ്ക്ക് ശക്തമായി പടയോരുക്കവുമായി കടന്നു വരണമേയെന്ന് അപേക്ഷിക്കുന്നു. നാളിതുവരെ ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങളില്‍ ഐക്യധാര്ട്യം പ്രെഖ്യാപിച്ചു സഹായിച്ചു പോന്ന ലോകമെമ്പാടുമുള്ള നല്ലവരായ വൈദീകരോടും സമുദായ നേതാക്കന്മാരോടും ഞങ്ങളുടെ അകൈതവമായ നന്ദിയും കടപ്പാടും ഇവിടെ അറിയിക്കുന്നു.

വാല്‍ക്കക്ഷണം

സീറോ മലബാറിന്റെ ചങ്കും കരളും ആണ് എന്ന് പറയുന്ന ക്നാനായക്കാരന് അവിടുത്തെ കുടികിടപ്പ്കാരന്റെ വില പോലും നല്‍കിയിട്ടുണ്ടോ? ഇവിടുത്തെ സീറോ മലബാര്‍ ആരാണ് ഉണ്ടാക്കി കൊടുത്തത് എന്നും, എന്തിനേറെ മാര്‍ അന്ഗാടിയാതിനെ സിംഹാസനത്തില്‍ ഇരുത്തിയത് വരെ ആരൊക്കെ ആണ് എന്ന് കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ക്നാനായക്കാര്‍ക്ക് അറിയാം. സീറോ മലബാറിന്റെ അമേരിക്കയിലെ ചരിത്രത്തില്‍ ഈ ക്നാനാക്കാരനെകുറിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടോണ്ടോ എന്ന് നോക്കുക. ലോക ചരിത്രത്തില്‍ നിന്നും ക്നാനായക്കാരന്റെ അവസാന തുടിപ്പിനും ഈ രീതിയില്‍ ഉള്ള അന്ത്യ കൂദാശ നല്‍കാനാണ് അന്ഗാടിയാതും മുതോലവും ശ്രമിക്കുന്നത്. ആദ്യം ഇവിടെ ക്നാനായക്കാരനെ ചരിത്രത്തിന്റെ ഭാഗം ആക്കുക. റോമില്‍ നിന്നും നോക്കുമ്പോള്‍ ഈ അമേരിക്കയിലെ സീറോ മലബാറിന്റെ ചരിത്രത്തില്‍ ക്നാനായ്ക്കാരന്‍ വെറും സീറോ ആണ്.


ഇനിയും ഞങ്ങളെ വിഡ്ഢികള്‍ ആക്കാന്‍ ശ്രമിക്കരുതേ..... അതുപോലെ എവിടെ എങ്കിലും മുതോലതച്ചനെ അവര്‍ ഒരു V G ആയി അമ്ഗീകരിച്ചിട്ടുണ്ടോ എന്ന് കാണിച്ചു തരാമോ? വെറും ഒരു പള്ളി വികാരി ആണ് അദ്ദേഹം. അഭിമാനം ഉള്ളവര്‍ക്ക് സഹിക്കുന്ന കാര്യങ്ങള്‍ ആണോ ഇവ ഒക്കെ?


No comments:

Post a Comment