Saturday, February 25, 2012

വിഗന്‍ ലീക്സ്‌ Part 2 - Friction in Flixton


കഴിഞ്ഞ ഏതാനും ദിവസങ്ങളായി, Manchester Knanaya Party Office-ന്റെ Local Area Committee Office-കളുടെ തിണ്ണനിരങ്ങി നടക്കുകയാണ് നമ്മുടെ രക്ഷകനായ മലയില്‍ പുത്തന്‍പുരയില്‍ പാതിരി.  ചെല്ലുന്നിടത്തെല്ലാം ക്നാനയമാക്കള്‍ ഓടിക്കുടുന്നു; മണ്ടന്മാരായ അവര്‍ പ്രതീക്ഷിക്കുന്നത് Manchester യുനിറ്റില്‍ ഓണക്കാലം മുതല്‍ ഉണ്ടായ വിള്ളലുകള്‍ക്ക് എന്തെങ്കിലും പരിഹാരത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനങ്ങള്‍ എന്നാണു.  ആ പാവങ്ങള്‍ അറിയുന്നില്ല, തന്റെ ആടുകളുക്ക് വേണ്ടി സ്വന്തം ജീവനെ കൊടുക്കുന്ന നല്ല ഇടയനല്ല ഇതെന്നും,  ഇന്നത്തെ മറ്റു പല ഇടയന്മാരെയും പോലെ, കുഞ്ഞാടിനെ. സ്വന്തം കൈയിലെ വടി കൊണ്ട് അടിക്കാനും, തക്കം കിട്ടിയാല്‍ കൊന്നു ഇറചിയെടുത്തു ചുട്ടു തിന്നാനും ശ്രമിക്കുന്ന ഇടയനില്‍ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും. ഇന്നലെ Flixton-ല്‍ വച്ച് നടന്ന യോഗത്തോടെ പങ്കെടുത്തവര്‍ക്കെല്ലാം ഇക്കാര്യം ബോധ്യമായി.

യോഗത്തിന്റെ ആരംഭത്തില്‍ തന്നെ, പുതിയ പ്രസിഡന്റിനെ ചൂണ്ടി കാട്ടി, “ഇതാരാണ്?” എന്ന് ചോദിച്ചതോടെ ആല്‍മീയ ഉപദേശകനും സംഘവും അടിതെറ്റിയത് പോലെയായി.  Mr. President പിന്നെ യോഗത്തില്‍ ശബ്ദിച്ചതേയില്ല!

വിഗന്‍ യുനിറ്റിനെക്കുറിച്ചും, Manchester-ലെ പ്രശ്നങ്ങളെക്കുറിച്ചും അംഗങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും, വൈദികനുള്‍ടെയുള്ള സംഗത്തില്‍ നിന്ന് ആരും ഒരു ഉത്തരവും കൊടുത്തില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.  തെരഞ്ഞെടുപ്പ് ദിവസം തിരുമേനിയുടെതെന്നു പറഞ്ഞു വായിച്ചു കേള്‍പ്പിച്ച കത്തിന്റെ കോപ്പി കാണണം എന്ന് ഒരാള്‍ ആവശ്യപെട്ടാപ്പോള്‍, മൗനം കൊണ്ട് ആ ആവശ്യത്തെ കൊല്ലുകയാണ് ചെയ്തത്.

എത്ര നല്ല കുതന്ത്രം!

താമസിയാതെ തന്നെ, ഇവര്‍ എത്തിയിരിക്കുന്നത്, പ്രശ്നപരിഹാരത്തിനല്ല എന്നും, തിരുമേനി വരുമ്പോള്‍ തന്റെ മാനം രക്ഷിക്കാന്‍ കഴിയാവുന്നത്ര ആളെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളൂ എന്നും മനസ്സിലായതോടെ, യോഗത്തില്‍ അസഭ്യവര്‍ഷം ആരംഭിക്കുകയായി. (അവിടെ പറഞ്ഞതി സെന്‍സര്‍ ബോര്‍ഡ്‌ കട്ട് ചെയ്തിരിക്കുന്നു!)

വീട്ടുടമസ്ഥന്‍ രാത്രിയേറെ വൈകിയെന്നും, ഇത്രയും ശബ്ദകോലാഹലം ഉണ്ടായാല്‍ ആരെങ്കിലും കൌണ്‍സിലില്‍ പരാതിപ്പെടുമെന്നും ഓര്‍മ്മിപ്പിച്ചതുകൊണ്ട്, എല്ലാവരും പിരിഞ്ഞുപോയി.

സജിയച്ചന്റെ Mission Impossible തുടരുന്നു. 

(വിഗന്‍ ലീക്സും തുടരുന്നു...) 

No comments:

Post a Comment