Sunday, February 26, 2012

വിഗന്‍ ലീക്സ്‌ Part 3 - അറബിയും ഒട്ടകവും പി മാധവന്‍ നായരും


അറബിക്ക് പണം ഉണ്ട് പക്ഷെ വിവരം കമ്മി, മാധവന്‍ നായര്‍ക്കു പണം ഇല്ല. ഒട്ടകത്തിനു തല വെക്കാന്‍ ഇടം കൊടുത്താല്‍ കൂര പൊളിച്ചേ പോകു. ഇതുപോലെ ആണ് നമ്മുടെ ക്നാനായ കൂട്ടായ്മ. പലര്‍ക്കും പണം ഉണ്ട്, കോട്ട് ഉണ്ട്. ഉഗ്രന്‍ വണ്ടിയുണ്ട് പക്ഷെ വിവരം കമ്മി.  വിവരം ഉള്ള ക്നനയക്കാരന്‍ രാവും പകലും പണി എടുക്കും. പക്ഷെ അസോസിയേഷന്‍ അല്മായന്റെ ആണ് എന്നാണ് പറച്ചില്‍.. അച്ചന് തല വെക്കാന്‍ ഇടം കൊടുത്തു. ഇപ്പോള്‍ അത് പൊളിച്ചടുക്കാന്‍ നോക്കുന്നു.

വിഗന്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഉപദേശിക്കു ചെകുത്താന്‍ കുരിശു കാണുന്നത് പോലെ ആണ്. എന്തോ ആന്തരിക മുറിവ്. അട്ടപ്പടിയിലോ മറ്റോ ആന്തരിക സൌഖ്യധ്യാനത്തിനു പോകുന്നത് നന്നായിരിക്കും. ഏതായാലും നോയംബാണ്. ഇറച്ചി ഉപേക്ഷിച്ചു ചോര്‍ തിന്നാല്‍ മാത്രം പോര വേറുക്കന്നവരെ കാണണം അനുരഞ്ജനപ്പെടണം. കല്ലുപോലെ ഉള്ള ഹൃദയം മാംസളമാക്കണം. അതല്ലേ ഉപവാസം? പുതിയ നേതാക്കള്‍ വിഗന്‍ കാര്യം ചോദിച്ചാല്‍ റിപ്പോര്‍ട്ട്‌ തന്നിട്ടുണ്ട് എന്ന മറുപടി. പുതിയ നേതാക്കളും പഴയ നേതാക്കാരെ പോലെ കാല് പിടിച്ചു നില്‍ക്കുന്നു. കുരയ്ക്കുന്ന പട്ടി കടിക്കില്ല. ഇനി വീട്ടിലെ പട്ടി തിരിഞ്ഞു കടിച്ചാല്‍ തല്ലി കൊല്ലണം. അതാണ്‌ പ്രമാണം. Flixton കാരെ കണ്ടു പഠിക്കു. പടി അടച്ചു പിണ്ഡം വക്കുന്നതുപോലെ വഴിക്ക് വന്നില്ലെങ്കില്‍ പടി അടക്കുക.

മെത്രാന്റെ കത്തിന്റെ കാര്യം വന്നപ്പോള്‍ മൌനം. പക്ഷെ പിതാവിന്റെ സ്വീകരണത്തിന് ആള് വേണം. പണ്ട് കരുണാകരനും മകനും പണം കൊടുത്തു ആളെ കൂട്ടിയ പോലെ Liverpool Shefield, Preston മുതലായ സ്ഥലങ്ങളിലേക്ക് ബസ്‌ അറേഞ്ച് ചൈയ്യുക. ഫ്രീ ആയി ഭക്ഷണം, പിന്നെ പിതാവിന്റെ കുര്‍ബാന ഫ്രീ.

വിശ്വാസി വരാതിരിക്കുകയില്ല. ക്നാനയക്കാരന്‍ ആകണമെന്ന് നിര്‍ബന്ധമില്ല - പിതാവ് ആളെ തിരിച്ചറിയുകയില്ലല്ലോ.  പ്രസിഡന്റ്‌ ചെന്നിട്ട് പോലും ജനം തിരിച്ചറിഞ്ഞില്ല പിന്നെ അല്ലെ വല്ലകാലത്തും വരുന്ന പിതാവ്.

ഒരു രക്ഷയും ഇല്ലങ്കില്‍ വടുക്കുംഭാഗരുടെ സഹായം തേടുക. ഫ്രീ ഫുഡ്‌ എന്ന ഓഫര്‍ ഇട്ടാല്‍ വരാതിരിക്കില്ല. രാജിവച്ച് പോയവര്‍ പ്രശ്നം ഉണ്ടാക്കാതെ നോക്കിയാല്‍ മതി.

ഇവിടെ നടന്നതൊക്കെ എന്ത് തോന്ന്യാസ്മായിരുന്നെന്കിലും, അതൊന്നും തിരുമേനിയെ അറിയിക്കരുത്.  ക്നാനയമാക്കളുടെ പതിനൊന്നാം പ്രമാണം കേട്ടിട്ടില്ലേ, “മലര്‍ന്നു കിടന്നു തുപ്പരുത്!”  

തുപ്പാതെ കഫകെട്ടുപിടിച്ചു നെഞ്ചു പൊട്ടി ചത്താലും വേണ്ടില്ല, മലര്‍ന്നു കിടന്നു തുപ്പരുതേ.

No comments:

Post a Comment