എന്തൊക്കെയോ നടന്നു. ജനം എന്തൊക്കെയോ പറയുന്നു. അവരവരരുടെ ഭാവന അനുസരിച്ച് വ്യാഖ്യാനിക്കുന്നു. സത്യം പറഞ്ഞുതരാന്‍ ആരുമില്ല. അല്മേനി എന്തിനു സത്യം അറിയണം എന്ന മനോഭാവം. തിരുമേനിയ്ക്കും, വൈദികനും, നേതാക്കന്മാര്‍ക്കും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല.
ക്നാനയം മരിച്ചോ? അതോ ക്നാനയം പൂര്‍വാധികം ശക്തിയോടെ ഉയര്ത്തെഴുന്നെല്ക്കുകയാണോ? ആരോട് ചോദിക്കും.
വെളിയന്നൂര്‍കാരന്‍ ക്നാനയക്കാരന്‍ ചാക്കോ, അക്നായായ കൂത്താട്ടുകുളംകാരി മേരിയെ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍ - തോമയും, അമ്മിണിയും. (ഇങ്ങനെ പറഞ്ഞാലേ എനിക്ക് കാര്യങ്ങള്‍ ഗ്രഹിക്കാനാവൂ; അല്പം മന്ദബുദ്ധി ആണെന്ന് കൂട്ടിക്കോ). ചിലര്‍ പറയുന്നു, ഇപ്പോള്‍ ചാക്കോ അവര്‍ താമസിക്കുന്ന ചിക്കാഗോ ക്നാനായ പള്ളിയിലെ അംഗം ആണെന്ന് (ചാക്കോയ്ക്ക് വേണമെങ്കില്‍ മാത്രം; ഞാന്‍ ചാക്കോ ആയിരുന്നെങ്കില്‍, എന്റെ പട്ടി പോയേനെ!). പക്ഷെ മേരിയും കുഞ്ഞുങ്ങളും അംഗങ്ങളല്ല, പക്ഷെ അവര്‍ക്ക് പുതുമഹാമാനസ്കാരായ മുത്തുവും കൂട്ടരും കൂദാശകള് ചെയ്തു കൊടുക്കും. (കാര്യത്തോടടുക്കുമ്പോള്‍ എങ്ങിനെ ആവുമെന്ന് കണ്ടറിയാം!).
ഇങ്ങനെയാണോ സംഗതികളുടെ കിടപ്പ്?
അങ്ങനെയെങ്കില്‍, അങ്ങാടിയത്ത് തിരുമേനിയും ബുദ്ധിയുടെ കാര്യത്തില്‍ എന്നെ പോലെയാണോ? 2008-ല്‍ കുടുംബത്തെ വിഭജിക്കാന്‍ അനുവദിക്കുകയില്ല എന്നൊക്കെ വലിയ വര്‍ത്തമാനം പറയുന്നത് മൈക്കിലൂടെ വിളിച്ചു കൂവുന്നത് യു-ട്യുബിലൂടെ ഇന്നും കേട്ടതാണ്.
പാവം മേരി, തോമാകുട്ടി, അമ്മിണിപെണ്ണ്‍ - ഇവരുടെ കാര്യം ആരോട് ചോദിക്കും?
അല്ല, ഇപ്പം അറിഞ്ഞിട്ടെന്നാ കാര്യം അല്ലെ? ഏതായാലും മുത്തു* മെത്രാനകണമേ എന്ന് നമ്മളോടോപ്പം ചാക്കോയും കുടുംബവും ഉള്ളുരുകി പ്രാര്‍ഥിക്കട്ടെ.
മെത്രാനും കുത്രാനും ഒന്നുമാല്ലെങ്കിലെന്താ, മുത്ത് തന്നെ താരം.
മുത്തു നീണാള്‍ വാഴട്ടെ!
* മുത്തു = ഫാ. എബ്രഹാം മുത്തോലത്ത്
(അമേരികന്‍ ക്നായിലൂടെ വന്നത്)
No comments:
Post a Comment