കോലഞ്ചേരി ആശുപത്രിയില്‍ നടന്നു വന്ന നേര്സുമാരുടെ സമരത്തോടനുബന്ധിച്ച് കേരളത്തിലെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ചുവടെ. മഹിളാസമാജം സെക്രട്ടറി സഖാവാണ്, മാര്‍ക്സിസ്റ്റ്‌കാരിയാണ്. നമ്മള്‍ ക്നാനയക്കാരില്‍ ഭൂരിപക്ഷം കമ്മ്യുണിസ്റ്റ് വിരുദ്ധരാണ്. അതോടൊപ്പം നഴ്സിംഗ് തൊഴില്‍മേഖലകൊണ്ട് രക്ഷപെട്ടവരുമാണ്.
ക്രിസ്തുവിന്റെ പേരും പറഞ്ഞു, മനുഷ്യരുടെ കണ്ണീരോപ്പാനാണെന്നും രോഗികളെ ശുശ്രൂഷിക്കാനാണെന്നും ഉള്ള നാട്യത്തില്‍, ആതുരസേവനം നടത്തുന്ന സഭാധികൃതര്‍ ചെയ്യുന്ന ഈ ചൂക്ഷണത്തിലെ ക്രിസ്ത്യീയത എന്താണെന്ന് പറഞ്ഞു മനസ്സിലാക്കിതരുമോ? മഹിളാസമാജം സെക്രട്ടറി പറഞ്ഞതിനെ ഏതു ബൈബിള്‍ വചനം ഉദ്ദരിച്ച് ഖണ്ഡിക്കാമെന്നുകൂടി പറഞ്ഞു തരണം.
No comments:
Post a Comment