Saturday, February 4, 2012

യേശുവിനെ രക്ഷിക്കാന്‍ ആരും കമ്മിറ്റി ഉണ്ടാക്കേണ്ട


കമ്മ്യൂണിസ്റ്റുകള്‍ യേശുക്രിസ്തുവിനെ ഒരു വിപ്ലകാരിയായിട്ടാണ് പരിഗണിച്ച് പോന്നിരുന്നത്. രണ്ടാഴ്ച്ചമുന്‍പ് മുതല്‍ യേശുവിനെ കമ്മ്യൂണിസ്റ്റുകാരനായും പാര്‍ട്ടിസെക്രട്ടറിക്ക് സമനനായും കേരളകമ്മ്യൂണിസ്റ്റുകള്‍ ചിത്രീകരിച്ചിരിക്കുന്നു. യേശു ജീവിച്ചിരുന്നെങ്കില്‍ പോളിറ്റ്ബ്യൂറോ അംഗമാക്കുമായിരുന്നു എന്ന് മുന്‍പൊരു കമ്മ്യൂണിസ്റ്റുമന്ത്രി പറഞ്ഞിരുന്നു. പാര്‍ട്ടിസെക്രട്ടറിയാക്കാന്‍ അവര്‍ക്കു താല്പര്യമില്ല. വിപ്ലവകാരികള്‍ക്കിടയില്‍ ഒരു വിപ്ലവം അവര്‍ ഇഷ്ട്ടപ്പെടുന്നില്ലല്ലോ.

കേരള കമ്മ്യൂണിസ്റ്റുകളുടെ വലിയപെരുന്നാളിന്  (സംസ്ഥാന സമ്മേളനം) ക്രൂശിതനായ യേശുവിന്റെ പടവും വിവരണവും പ്രദര്‍ശിപ്പിച്ചത് ചില ക്രിസ്ത്യാനികള്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല. അവര്‍ പ്രത്യക്ഷസമരപരിപാടി ആരംഭിക്കാന്‍ പോകുന്നു എന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 

ക്രിസ്തുവിനെ ക്രിസ്ത്യാനികള്‍ വരുമാനമുള്ള ഒരു മുതലായി കൊണ്ടുനടക്കുകയാണല്ലോ. എല്ലാവര്‍ക്കും രക്ഷകനായി അവതരിച്ച ദൈവപുത്രനായ യേശുവിനെ ഓരോരുത്തരും അവരവരുടെ ബുദ്ധിയില്‍തോന്നും വിധം കൊണ്ടുനടക്കട്ടെ. യേശുവിന് അതില്‍ പ്രതിഷേധം ഇല്ല. ക്രിസ്ത്യാനികളുടെ കൈയ്യില്‍ യേശു സുരക്ഷിതനൊന്നുമല്ല. രക്ഷകനായ ദൈവപുത്രനെ രക്ഷിക്കാന്‍ ആരും കമ്മറ്റി ഉണ്ടാക്കേണ്ടതില്ല. ആവശ്യമില്ലാത്ത വിഷയത്തില്‍ തൂങ്ങി പ്രശ്‌നത്തിന് നീളം കൂട്ടരുതെന്ന് സ്‌നേഹപൂര്‍വ്വം യേശുവിന്റെ നാമത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ 
ഫോണ്‍ - 944 614 0026

No comments:

Post a Comment