റോം ഇറ്റലിയിലാണെന്നത് ഓരോ ക്രിസ്ത്യാനിയും ഓര്‍ക്കണം. ക്രിസ്തീയസഭയുടെ പരമപിതാവ് റോമിലാണ്. വൈദികരും കന്യാസ്ത്രീകളുമായി ആയിരക്കണക്കിനു മലയാളികള്‍ അവിടെയുണ്ട്. സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാളായി പരിശുദ്ധ പിതാവ് ജോര്‍ജ് ആലഞ്ചേരി റോമില്‍ അഭിഷിക്തനാക്കപ്പെടുമ്പോള്‍ ഇങ്ങിവിടെ കേരളതീരത്ത് റോമന്‍ പടയാളികള്‍ രണ്ട് അവര്‍ണക്രൈസ്തവരെ വെടിവച്ചുകൊല്ലുകയായിരുന്നു. നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നാഹ്വാനം ചെയ്ത് മുക്കുവരെ കൂടെക്കൂട്ടിയ കര്‍ത്താവിന്റെ അനുയായികള്‍ പടുത്തുടര്‍ത്തിയ സഭയുടെ ഭരണാധികാരികള്‍ രണ്ട് മുക്കുവരെ അന്യായമായി വെടിവച്ചുകൊന്ന പട്ടാളക്കാരന്റെ ദേശീയതയും വെടിവയ്പിന്റെ പ്രാദേശിക രാഷ്ട്രീയവും നോക്കി ഇടപെടല്‍ നടത്തുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന രണ്ട് ആത്മാവുകളുടെ കണക്ക് ആരു സൂക്ഷിക്കും? കടല്‍ക്കൊള്ളക്കാരാണെന്നു കരുതി അവരെ വെടിവച്ചു വീഴ്ത്തി. അവിഹിതഗര്‍ഭം പോലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറവു ചെയ്യുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുള്ള നീതി ഏത് അളവുകോല്‍കൊണ്ടളന്നെടുക്കും? ഇന്ത്യക്കാരന്റെയോ മലയാളിയുടെയോ ക്രിസ്ത്യാനിയുടെയോ വിലാസം ഇക്കാലമത്രയും അവരുടെ ജീവന് കരയില്‍ കാവലിരുന്ന മനസ്സുകള്‍ക്ക് നീതി നേടിക്കൊടുക്കുമോ?
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമില്‍ നിന്ന് വാര്‍ത്താ ഏജന്‍സിയായ ഫിഡെസിനു നല്‍കിയ അഭിമുഖം താഴെ കൊടുക്കുന്നു. പിറവം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലല്ലാതെ, നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായതയുടെ വേദനയോടെ ആ സഹോദരങ്ങളുടെ മരണത്തെ കാണുന്ന ഏതൊരാളെയും അമ്പരപ്പിക്കുന്ന അഭിമുഖം.
(ബെര്‍ളി തോമസിന്റെ ഈ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

No comments:
Post a Comment