പ്രിയ സജി അച്ചാ,
അച്ചന് ഇ മെയില് വഴി അയച്ച കത്ത് കിട്ടിയിരുന്നു. ആ കത്ത് പിന്നീട് അച്ചന്റെ ഫോട്ടോ സഹിതം പത്രത്തിലും കണ്ടു. പിന്നെ അറിഞ്ഞു, അച്ചന് നാട്ടില് പോയി എന്ന്. എന്നാല് election നടന്ന ദിവസം അച്ചന് സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് പത്രത്തില് കൂടി അറിഞ്ഞു. ഇനി ഒരു മറുപടി എഴുതാം എന്ന് കരുതി. ഇവിടെ രണ്ടു കൂട്ടരും ഒപ്പിടീല് നടത്തിയപ്പോള് ആര്ക്കാണ് ശക്തി എന്ന് എനിക്കറിയില്ലായിരുന്നു. പുന്ന്യവാനും ചെകുത്താനും പോലെ രണ്ടു കൂട്ടരും.
ജീവിച്ചു പോകണ്ടേ എന്ന് കരുതി രണ്ടു പേര്ക്കും ഒപ്പിട്ടു. MKCA പുതിയ പ്രസിഡന്റ് വന്നു ഇനി പ്രശ്നം തീരും എന്നാണ് അച്ചന് പറഞ്ഞിട്ട് പോയത്. പക്ഷെ മാര്ച്ച് 18-നു വേറെ മീറ്റിംഗ് ഉണ്ടന്ന് പറയുന്നു. അതിന്റെ പേരും MKCA എന്നാണ്. അപ്പോള് പ്രശ്നം തീര്ന്നില്ലേ? അതോ ചേട്ടനും അനുജനും വേറെ താമസിച്ചാലും വീട്ടുപേര് ഒന്നായിരിക്കുമല്ലോ അതുപോലെ ആണോ? അതോ ഈ വീട്ടുപേര് വെറുതെ ഉപയോഗിക്കുന്നതാണോ? ആകെ ഒരു കണ്ഫ്യൂഷന്.......
രണ്ടു പേരും മെംബെര്ഷിപ് ഫീ പിരിക്കുവാന് വരുമോ? വന്നാല് എന്നെ പോലെ ഉള്ളവര് എന്ത് ചെയയ്യും? അച്ചന് ഒന്ന് ഉപദേശിക്കാമോ?
അധികാരത്തിനു വേണ്ടി കര്ട്ടന് പുറകില് കളിക്കുന്നവര് ഉണ്ടന്ന് അച്ചന് പറഞ്ഞായിരുന്നു. പുറകില് മാത്രമല്ല പുറത്തും കളിക്കുന്നത് കണ്ടു. വലിയേട്ടന് ചമഞ്ഞു നടന്ന നമ്മളും Birmingham, Liverpool എന്നിവര്ക്കും കെട്ടി വച്ച കാശു പോയി. അപ്പോള് വലിയവര് ആണന്നു പറഞ്ഞിട്ടും കാര്യം ഇല്ല.
അച്ചന് പറഞ്ഞ പ്രകാരം പ്രാര്ത്ഥനയില് ഓര്ത്തു. ദൈവഹിതം മറിച്ചായിരുന്നു. അതുകൊണ്ടല്ലേ കൊച്ചു യുണിറ്റ്കാര് ജയിച്ചതും നമ്മള് തോറ്റതും.
അടുത്ത തലമുറയെക്കുറിച്ച് ഓര്ത്തു ഒന്നിക്കണം എന്ന് പറഞ്ഞെങ്കിലും ആര്ക്കും അത് വലിയ കാര്യമായി തോന്നിയില്ല. കള്ള് കുടിച്ചു നടക്കണം. അതാണ് നമ്മുടെ ആള്ക്കാരുടെ ലക്ഷ്യം. പറഞ്ഞിട്ട് കാര്യം ഇല്ല.
അതിനിടയില് കേട്ടു നമ്മുടെ treasurer പണി നിറുത്തി പോയി എന്ന്. നേരാണോ? അറിയിപ്പ് ഒന്നും വന്നില്ല. പഴയ പ്രസിഡന്റ് UKKCA യില് മത്സരിക്കണ്ട എന്ന് ചിലര് പറഞ്ഞായിരുന്നു എന്ന് കേള്ക്കുന്നു. എങ്കില് പിന്നെ എന്തിനാണ് ഈ പണിക്കു പോയത്. വെറുതെ നമുക്ക് നാണക്കേട് ഉണ്ടായി. ചിലര് പറയുന്നു അച്ചന് പുറകില് കളിച്ചു എന്ന് നേരായിരുന്നോ? ആ പണിക്കു പോകണ്ട കാര്യം ഉണ്ടായിരുന്നോ? ളോഹ ഇട്ടു വന്നു പറഞ്ഞാല് വിശ്വാസി കേള്ക്കുമല്ലോ. പണ്ടേ വടക്കുംഭാഗക്കാര്ക്ക് അച്ചനെ നല്ല പ്രിയമാണ്. ഇപ്പോള് കൂടെ ഉള്ളവരും. വല്ല കാര്യമുണ്ടോ? പിന്നെ ഏതു പോലീസ്നും തെറ്റ് പറ്റും. പിന്നെയാ അച്ചന്. മെത്രാന് വരെ ദാവുദ് ഇബ്രാഹിമിന്റെ ആള്ക്കാരല്ലേ? കാലവും ജനവും അതെല്ലാം മറക്കും. പിന്നെയാ അച്ചന്റെ ഈ പിഴവ്.
അച്ചന്റെ കത്തില് ഒരു മീറ്റിംഗ് ഫെബ്രുവരി മാസം ഉണ്ടന്ന് പറഞ്ഞു. എന്നാണന്നു പറഞ്ഞില്ല. നേരത്തെ അവധി ചോദിക്കാമായിരുന്നു.വിവരം പത്രത്തില് കൊടുത്താലും മതി. എല്ലാവരുടെയും ഇ മെയില് നോക്കി എഴുതുന്നതിലും എളുപ്പം പത്രത്തില് കൊടുക്കുന്നതായിരിക്കും.
അച്ചന്റെ കത്തിനായി കാത്തുകൊണ്ട്
സ്നേഹപൂര്വ്വം
മത്തായി ജോസഫ്
No comments:
Post a Comment