ആടുകളെ സ്നേഹിക്കുന്ന നല്ല ഇടയന്‍
മുറിവേറ്റ തന്റെ കുഞ്ഞാടുകള്‍ക്ക് സാന്ത്വനവുമായി ഇതാ നമ്മുടെ നല്ല ഇടയന്‍ അമേരികയില്‍ നമ്മോടുകുടെ. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജാതകം നോക്കാന്‍ സമയമായിട്ടില്ലങ്കിലും നമുക്കെല്ലാം ആശാവഹമായ സൂചനകള്‍ ദൈവഹിതം പോലെ നടക്കുന്നു. പിന്‍വാതിലിലൂടെ മുന്‍പേ എത്തിച്ചേരാന്‍ ശ്രമിച്ച ക്നാനായ സമുദായത്തിന്റെ ആരാച്ചാരന്മാര്‍ നിരാശരായി തങ്ങളുടെ തട്ടകങ്ങളിലേക്ക് നാണംകെട്ട് മടങ്ങുന്നു. പിതാവിന്റെ അധികാരമുദ്ര ചുംപിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം മിച്ചം.
"PASTORAL CARE COORDINATION OF KNANAYA REGION" എന്ന അജണ്ടയുമായി അമേരിക്കയിലെ മുഴുവന്‍ ഇടവകയില്‍ നിന്നും മിഷനില്‍ നിന്നും പ്രത്യകം റിക്രൂട്ട് ചെയ്ത് കൊണ്ടുപോയ മുത്തോലാത് അച്ചന്റെ ആജ്നാനുവര്‍ത്തികള്‍ ഈ കത്തനാരുടെ നേതൃത്വത്തില്‍ ഇന്നലെ എന്ത് ചെയ്തുവെന്ന് അറിയണ്ടേ? കിട്ടിയ സമയത്തിന്റെ സിംഹഭാഗവും മൂന്നു കാര്യങ്ങള്‍യി നീക്കിവെച്ചു. ഒന്നാമതായി അമേരികന്‍ ക്നാനായ കുടിയേറ്റജനത നെഞ്ചിലേറ്റി നടക്കുന്ന KCCNA - യെ പിതാവ് സപ്പോര്‍ട്ട് കൊടുക്കാതെ തള്ളിപറയണം. രണ്ടാമത് KCCNA നേത്ര്വതിനെതിരെ മീറ്റിങ്ങിലുടനീളം കടന്നാക്രമണം നടത്തി. മൂന്നാമതായി ഇന്ന് നടക്കുന്ന മീറ്റിങ്ങില്‍ തങ്ങള്കും പ്രാതിനിത്യം വേണം. പറഞ്ഞു പറ്റിച്ചു കൂട്ടിക്കൊണ്ടു വന്ന ഏകദേശം മുഴുവന്‍ പേരും മീറ്റിങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ സ്ഥബ്തരായി നോക്കുകുത്തികളായി പകച്ചിരിന്നു.
മൂലക്കാട്ട് പിതാവുമായുള്ള ഈ മീറ്റിംഗില്‍ ക്നാനായ സമുദായത്തിന്റെ കടക്കല്‍ കോടാലി വെക്കാന്‍ നേതൃത്വം കൊടുത്തതാരെന്നുകൂടി അറിയണ്ടേ? അവര്‍ മറ്റാരുമല്ല, നമ്മുടെ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ റീജിയന്‍ ഡയറക്ടര്‍ വികാരി ജനരാല്‍ ഫാ. അബ്രാഹം മുതോലാത്, KCCNA മുന്‍ പ്രസിഡന്റ് ജോയ് വാച്ചാച്ചിറ, KCCNA മുന്‍ ജനറല്‍ സെക്രട്ടറി പീറ്റര്‍ ചാഴിക്കാട്ട്, KCCNA മുന്‍ ജോയിന്റ് സെക്രട്ടറി തമ്പി ചാഴികാട്ട്, KCS ചിക്കാഗോയുടെ മുന്‍ പ്രസിഡന്റ് മാത്യു നെടുമാക്കന്‍ എന്നിവരാണ്.
ഇനി ക്നാനായ സമുധായത്തിന്റെ ധീരനായ പരമാചാര്യനും കോട്ടയം അതിരൂപതയുടെ അധ്യക്ഷനുമായ മൂലക്കാട്ട് തിരുമേനിയുടെ തീരുമാനമെന്തന്നു അറിയുക. അസന്നിഗ്തമായ ഭാഷയില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു. ഒന്ന്, KCCNA എന്ന നമ്മള്‍ നെഞ്ചിലേറ്റി നടക്കുന്ന പ്രസ്ഥാനം എക്കാലത്തെയെന്നപോലെതന്നെ ഇന്നും നാളെയും എന്നാളും ക്നാനായമക്കളുടെ അനിഷേധ്യ പ്രസ്ഥാനമായി നിലനിര്‍ത്തും. രണ്ട്, വ്യക്തി വിരോധം തീര്‍ക്കാനോ അത് അകറ്റാനോ അല്ല ഞാനിവിടെ വന്നത്. മൂന്നാമത്, നാളെ ശനിയാഴ്ച നടക്കുന്ന മീറ്റിംഗ് അജണ്ട പ്രകാരം ക്ഷണിക്കപ്പെട്ടവരെ വച്ച് മാത്രം നടക്കും. പുറത്തുനിന്നും ആര്‍ക്കും പ്രാതിനിത്യം ഉണ്ടാവില്ല.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
No comments:
Post a Comment