മറ്റൊരു പോസ്റ്റില്‍ ഒരു anonymous കമെന്റ്റ് ആയി വന്നതാണ് ചുവടെ കൊടുക്കുന്ന മാറ്റര്‍. സമുദായങ്ങങ്ങളുടെ ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണിതെന്നുള്ള വിശ്വാസത്തില്‍, ഇത് ഒരു പോസ്റ്റ് ആയി കൊടുക്കുന്നു.
വായനക്കാരുടെ Comments ക്ഷണിച്ചു കൊള്ളുന്നു.
പ്രിയ ക്നാനായ സഹോദരി സഹോദരങ്ങളെ
ഈ ബ്ലോഗില്‍ എഴുതുന്നത് തെറ്റാണോ എന്നറിയില്ല. പക്ഷെ സമൂഹത്തോട് പറയുവാന്‍ മറ്റൊരു വേദി ഇല്ലാത്തതുകൊണ്ട് എഴുതുന്നു. ക്നാനായ സമുദായത്തിലെ വോട്ടിംഗ് കഴിഞ്ഞു ജയപരാജയങ്ങള്‍ വിലയിരുത്തുന്നു. പിതാവ് വരുന്നു. മക്കളുടെ നേതാക്കന്മാരെ കാണുവാന്‍....
പ്രസംഗം കഴിയും പറ്റിയാല്‍ വിളക്ക് കത്തിക്കും. ബൊക്കെ കൊടുക്കും പടം എടുക്കും. ആഹ്വാനങ്ങള്‍ നല്‍കി തിരിച്ചുപോകും. പക്ഷെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ആരും തിരിഞ്ഞു നോക്കാറില്ല. നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബബന്ധങ്ങളുടെ തകര്‍ച്ച തന്നെ ആണ്. പക്ഷെ ആരും ആ കാര്യങ്ങളില്‍ തല്പരരല്ല. ഭാര്യ-ഭര്‍ത്താവു-മക്കള്‍ തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു മദ്യപാനം കൂടി ഭാര്യമാര്‍ സഹിക്കുന്നു. കുടുംബകേസ് കൂടുന്നു. അവസാനം പോലീസ് കേസ് ആകുന്നു. വോട്ടു തേടി നടക്കുന്ന നേതാക്കളോ ആധ്യാത്മിക നേതാക്കളും ഒന്നും അറിയാത്തവരെപോലെ നടക്കുന്നു. തങ്ങള്‍ പിടിച്ച ഭാഗം ജയിക്കാന്‍ അല്ലെങ്കില്‍ വ്യക്തികളെ ജയിപ്പിക്കാന്‍ മുന്‍പിലും പിന്‍പിലും കളിക്കുന്നു. പത്രങ്ങളില്‍ വാര്‍ത്ത വരുന്നു. വീണ്ടും അടുത്ത കണ്‍വെന്‍ഷന്‍ എങ്ങനെ വിജയിപ്പിക്കാം? എന്ത് കലാപരിപാടി നടത്താം? എങ്ങനെ പിരിക്കാം? എന്നൊക്കെ മാത്രം ആലോചിക്കുന്നു.
ഒരു കുടുംബത്തിന്റെ കാര്യം കേള്‍ക്കാന്‍ ആര്‍ക്കു നേരം. എന്തിനു വെറുതെ പുലിവാല്‍ പിടിക്കണം. ഈ മനോഭാവം ഇന്ന് കൂടി വരുന്നു. പിന്നെ എന്തിനു ഈ അസോസിയേഷന്‍? ഈ നേതാക്കളും ഉപദേശകരും? Manchester യുണിറ്റ് തര്‍ക്കത്തില്‍ മുന്‍പില്‍ ആയിരുന്നു. എങ്കില്‍ നേതാക്കളും ഉപദേശിയും ഇത്രയും മനസിലാക്കുക ഒരു കുടുബം കൂടി മദ്യപാനം മൂലം ഇവിടെ തകര്‍ന്നു. നിങ്ങള്‍ അറിഞ്ഞോ, ഇല്ലല്ലോ? അതോ അറിഞ്ഞില്ലന്ന് നടിക്കുന്നതാണോ? വനിതാനേതാക്കള്‍ ആ വീട്ടമ്മയുടെ വേദന അറിഞ്ഞോ, അന്വേഷിച്ചോ? വോട്ടുപിടുത്തത്തിനിടയില്‍ ഇതൊക്കെ ആര് നോക്കുന്നു? വോട്ടെടുപ്പ് നടന്നപ്പോള്‍ ഓടിയെത്തിയ അധ്യാത്മനേതാക്കള്‍ സ്വയം ചിന്തിക്കൂ നിങ്ങള്‍ ഈ വീട്ടില്‍ ഒന്ന് പോയിരുന്നെങ്കില്‍ ഈ ഗതി ഉണ്ടാകുമായിരുന്നോ? ഒരു ഉപദേശം, ഒരു counselling ഒക്കെ നടത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ ആ കുടുംബം രക്ഷപെടില്ലായിരുന്നോ? ഇതൊന്നും നടത്താന്‍ പറ്റാത്ത എന്ത് അസോസിയേഷന്‍ എന്ത് ഉപദേശിമാര്‍?
ആര്‍ക്കുവേണ്ടിയാണ് ഇതു ഉണ്ടാക്കിയത്. കുര്‍ബാന കഴിഞ്ഞു വീണു കിട്ടുന്ന പണം വാങ്ങി പോകുന്ന അച്ചന്മാര്‍ ഒന്ന് ഓര്‍ക്കുക - സ്വല്പം സമയം ജനത്തെ കാണാനും ആശയവിനിമയം നടത്താനും വേണ്ടി കൂടിയാണ് ഈ നാട്ടില്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നത്. Manchester കനാനയക്കാരേ, തകര്‍ന്ന കുടുംബങ്ങല്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. പ്രവര്‍ത്തിക്കുക. തമ്മില്‍ അടിച്ചിട്ട് നമ്മള്‍ എന്ത് നേടി? Nothing.
വിവേകികള്‍ ഉണ്ടങ്കില്‍ ഇനി എങ്കിലും നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം.
No comments:
Post a Comment