Wednesday, February 22, 2012

ചിങ്ങവനമോ, ചിക്കാഗോയോ


അമേരിക്കന്‍ ക്നാ എന്ന ഗൂഗിള്‍ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്കയച്ച മറ്റൊരു മെയിലിന്റെ ഉള്ളടക്കം ചുവടെ ചേര്‍ക്കുന്നു.

With Patriarch Ignatius Zakka of Chingavanam or with Bishop Angadiath of Chicago?

അമേരിക്കയിലും, മറ്റു വിദേശരാജ്യങ്ങളിലും താമസിക്കുന്ന ക്നാനായ സഹോദരങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം എഴുതുന്നത്.

നിങ്ങളില്‍ പലര്‍ക്കും അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ അറിയാമല്ലോ.  എന്നിരിന്നാലും, വളരെ ചുരുക്കി ഇപ്പോഴത്തെ അവസ്ഥ ഇവിടെ കുറിക്കട്ടെ.

ക്നാനായ സമുദായത്തില്‍ നിലവിലുള്ള നിയമം അനുസരിച്ച്, ഒരു ക്നാനയക്കാരന്‍ (അല്ലെങ്കില്‍ ക്നാനയക്കാരി) എന്നതിന്റെ നിര്‍വചനം, “ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചു, വിവാഹം കഴിചയാളാണെങ്കില്‍, ഇണയും ക്നാനായ സമുദായാംഗം ആയ ഒരാള്‍ എന്നതാണ്.  ഇത് ക്നാനായ കത്തോലിക്ക സമുദായത്തിലും, ക്നാനായ യാക്കൊബായ സമുദായത്തിലും ഒരു പോലെയാണ്.

ക്നാനായ യാക്കോബായ സമുദായത്തിന്, സ്വന്തമായി നിയമാവലി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.  പകേഷേ, ക്നാനായ കത്തോലിക്കര്‍ക്ക്, റോമിലെ പരിശുദ്ധ പിതാവിന്റെ കീഴിലായതിനാല്‍, ആ സ്വാതന്ത്ര്യം ഇല്ല.

ഇതിന്റെ ഫലമായി, 1986-ല്‍ വത്തിക്കാനില്‍ നിന്നും ഉണ്ടായ കല്‍പ്പന അനുസരിച്ച്, ക്നാനായ സമുദായത്തിന് വെളിയില്‍ നിന്നും ഇണയെ വിവാഹം കഴിക്കുന്നവരെ അവരുടെ ഇടവകയില്‍ നിന്നും പുറത്താക്കുന്ന രീതി, അമേരിക്കയില്‍ നടപ്പാക്കാന്‍ സാധ്യമല്ല.  അത്തരക്കാര്‍ പുറത്താക്കപ്പെടുകയല്ല, അവര്‍ സ്വമേധയാ ഇടവകയില്‍ നിന്നും പിരിഞ്ഞു പോവുകയാണ് (PLEK = Permitted to Leave Eparchy of Kottayam),  തുടങ്ങിയ ന്യായങ്ങള്‍ ഒന്നും വത്തിക്കാന്റെ മുന്നില്‍ വിലപോയില്ല.  ഈ കല്‍പ്പന(Rescript)യ്ക്കെതിരെ പല അപ്പീല്‍ നമ്മള്‍ നല്‍കിയെങ്കിലും, ഇതിനെക്കുറിച്ച്‌ ഒരു പുനപരിശോധന ഇല്ല എന്ന നിലപാടിലായിരിന്നു അധികൃതര്‍.

ഇക്കാര്യം, അല്മെനിയോടു തുറന്നു പറയാതെ കോട്ടയം രൂപതാധികൃതര്‍ വര്‍ഷങ്ങളായി, ഒളിച്ചു കളിച്ചു.  ഇനിയും അത് തുടരാന്‍ ആവില്ല എന്ന സ്ഥിതി ഇപ്പോള്‍ സംജാതമായിരിക്കുകയാണ്.  പുറത്തു നിന്ന് കല്യാണം കഴിച്ചവരെ കൂടി ക്നാനായ പള്ളികളില്‍ അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്നതിന് തെളിവ് ഹാജരാക്കണം എന്ന് പറഞ്ഞു അങ്ങാടിയത്ത് പിതാവിന് കത്ത് വത്തിക്കാന്റെ പ്രതിനിധി നല്‍കിയ വിവരം, രഹസ്യമായി സൂക്ഷിക്കാന്‍ നമ്മുടെ വൈദികര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ഒരുമാതിരിപെട്ടവര്‍ക്കെല്ലാം ഈ വിവരം ലഭിച്ചു കഴിഞ്ഞു.

ഇതിന്റെ പ്രത്യാഘാതം - ക്നാനായ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം – “ക്നാനയത്തിന്റെ അന്ത്യംആണ്.  അങ്ങിനെ അല്ലെന്നു സ്ഥാപിക്കാന്‍ അമേരിക്കയിലെ VG പല കള്ളത്തരങ്ങളും പറയും.  പക്ഷെ സത്യം ഇത് തന്നെയാണ്.

ഒരു ഉദാഹരണം പരിശോധിക്കാം.  അമേരിക്കയിലുള്ള നിങ്ങളില്‍ ഒരാളുടെ മകന്‍, ഒരു വടക്കുംഭാഗക്കാരിയെ വിവാഹം ചെയ്തു ക്നാനായ ഇടവകയില്‍ തുടരുന്നു.  കുറെ വര്‍ഷങ്ങള്‍ക്കു ശേഷം  ആ മകനും കുടുംബവും കേരളത്തില്‍ മടങ്ങി നിങ്ങളുടെ ഗ്രാമത്തില്‍ താമസമാക്കുന്നു.  അവിടത്തെ പള്ളിയിലെ വികാരിയച്ചന്‍ എന്ത് അടിസ്ഥാനത്തില്‍, അവരോട് അവര്‍ ക്നാനയ്ക്കാര്‍ അല്ല എന്ന് പറയുംപറഞ്ഞാല്‍ തന്നെ, അവര്‍ നിയമനടപടിയ്ക്ക് മുതിര്‍ന്നാല്‍ എന്തായിരി ഫലം?

സഹോദരന്മാരെ, നൂറു വര്ഷം മുമ്പ് നമുക്ക് മാക്കീല്‍ പിതാവ് നേടിതന്ന രൂപത ഇല്ലാതാകുന്നതിന്റെ ആരംഭമാണ് ഇത്.  നൂറ്റാണ്ടുകളോളം നമ്മള്‍ അച്ചന്റെയും, മെത്രാന്റെയും ഒത്താശയില്ലാതെ നമ്മുടെ തനിമ കാത്തു രക്ഷിച്ചു.  ഇന്ന് അവരുടെ പിടിപ്പുകേടും, കെടുകാര്യസ്ഥതയും കൊണ്ട്, നമ്മളുടെ ക്നാനയത്തംഇല്ലാതാവുകയാണ്.

രക്ഷപെടാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ 1653-ല്‍ കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് നമ്മളില്‍ നിന്നും പിരിഞ്ഞു പോയ, നമ്മുടെ തന്നെ സഹോദരരായ ക്നാനായ യാക്കോബായക്കാരുടെ കൂടെ ചേരുക.  നമ്മുടെ മെത്രാന്മാര്‍ക്കും, വൈദികര്‍ക്കും ഇത് സ്വീകാര്യമാവില്ല; അതിനു അവര്‍ക്ക് അവരുടെതായ കാരണവും ഉണ്ട്.

നമ്മുടെ ക്നാനായ തനിമ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ ക്നാനയക്കാരനും, ഇപ്പോള്‍, ഉടനെ തന്നെ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു അങ്ങാടിയത്തിന്റെ കീഴില്‍ പെട്ട് നമ്മുടെ തനിമ ഇല്ലാതക്കണമോ, അതോ ചിങ്ങവനത്തോട് ചേര്‍ന്ന്, നമ്മുടെ തനിമ സംരക്ഷിക്കണമോ എന്നതാണ് ആ തീരുമാനം.

ഇക്കാര്യത്തില്‍, Chicago Kna, American Kna, Sneha Sandesham, ഇവരില്‍ ആരെങ്കിലും ഒരു പോളിംഗ് നടത്തി സാധാരണക്കാരുടെ അഭിപ്രായം ആരായണം എന്ന് അഭ്യര്തിക്കുന്നു.  അതിരൂപതാതികൃതര്‍ക്ക് അല്മെനിയുടെ അഭിപ്രായം ആരായുന്ന കീഴ്വഴക്കം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.

ഒരു സമുദായസ്നേഹി


No comments:

Post a Comment