പ്രിയപ്പെട്ട സജിയച്ചാ
വളരെ കെട്ടുറപ്പോടെ വര്ഷങ്ങളോളം പ്രവര്ത്തിച്ചു പോന്ന നമ്മുടെ ക്നാനായ സംഘടനയെ എന്തിനാണ് ഈ പരുവത്തിലാക്കിയത്? അതിന്റെ ഏക കാരണം അച്ചന്‍റെ പിടിവാശി ആണന്നു എല്ലാവര്ക്കുമറിയാം. അച്ചന്‍ അവധി ആഘോഷിക്കാന്‍ പോയിട്ട് അതിനു സാധിച്ചോ? എങ്ങിനെയാണ് അച്ചനു വിശുദ്ധബലി അര്‍പ്പിക്കാന്‍ സാധിക്കുന്നത്? എപ്പോഴും മനസ്സില്‍ ഒരു വിഭാഗത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന ചിന്ത എന്തിനാണിങ്ങനെ കൊണ്ടുനടക്കുന്നത്? നമ്മളെല്ലാം മലയാളികളാണ്, ക്രിസ്ത്യാനികളാണ്, കത്തോലിക്കരാണ്, അതിനക്കാളെല്ലാം ഉപരി, ക്നാനയമക്കളാണ്. അതെന്തേ ഒരു വൈദികനായ അച്ചന്‍ മറന്നു പോകുന്നത്?
തെരഞ്ഞെടുപ്പില്‍ സ്വന്തം ആളെ ജയിപ്പിക്കാനായി തിരിമറി നടത്താന്‍ വേണ്ടി മാത്രമല്ലേ തലേദിവസം അച്ചന്‍ തിരിക്കിട്ടു വന്നു കൃത്യ സമയത്ത് ളോഹയും ധരിച്ചു Birmingham-ലെത്തിയത്? തോട്ടത്തിലച്ചനും സജിയച്ചനെപോലെതന്നെ സെമിനാരിയില്‍ പഠിച്ചതല്ലേ? ഒരു തെരഞ്ഞെടുപ്പ് തോട്ടത്തിലച്ചന്‍ നടത്തിയാല്‍ ഉരുള് പൊട്ടുമായിരുന്നോ? ഈ ആവശ്യത്തിന് ളോഹയും ധരിച്ചു വന്നപ്പോള്‍, പരിപാവനമായി ഞങ്ങളെല്ലാം കാണുന്ന ആ വേഷത്തെ ദുരുപയോഗം ചെയ്യുകയല്ലായിരുന്നോ എന്ന് ഒരു ആത്മപരിശധന നടത്തി നോക്കുക. വളരെ ചെറുപ്പം മുതലേ വൈദികരെയും മെത്രാന്മാരെയും ബഹുമാനിക്കുന്നത് ശീലമാക്കിയവരാണ് ഞങ്ങളെല്ലാം. പക്ഷെ അതിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിക്കരുത്.
അടുത്ത മാസം എന്തിനാണ് തിരുമേനി വരുന്നത്? UKKCA ക്ഷണിചിട്ടാണോ തിരുമേനി വരുന്നത്, അതോ നാട്ടിലെ ചൂട്കാരണംആണോ? അതുമല്ലെങ്കില്‍ അമേരിക്കയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ കൈയും കാലും നിവര്ത്താന്‍ ഒന്നിറങ്ങുന്നു എന്നേ ഉള്ളോ? അങ്ങനെ വിശ്രമത്തിനു വേണ്ടി മാത്രമാണ് വരുന്നതെങ്കില്‍ എന്തിനാണ് ഞങ്ങള്‍ കുഞ്ഞാടുകളെയെല്ലാം വിശുദ്ധ കുര്ബാനയുടെ പേരും പറഞ്ഞു മാടി മാടി വിളിക്കുന്നത്?
അച്ചന്റെ സഹവൈദികര്ക്ക് മലബാറില്‍ പള്ളി പണിയാന്‍ എല്ലാവരുടെയും പണം വേണം. പക്ഷെ ആവശ്യം കഴിയുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തരെയും ഇങ്ങനെ നാണം കെടുത്തും.
ക്നാനായ സഹോദരന്മാരെ, ചിന്തിക്കുക – ഈ സന്ഘടനയുടെ വളര്ച്ചയും, കെട്ടുറപ്പും നിലനില്പ്പും നിങ്ങളുടെയും എന്റെയും, നമ്മളുടെ മക്കളുടെയും ആവശ്യമാണ്. വന്നുപോകുന്ന വൈദികര്ക്ക് ഇതില്‍ നിന്നെല്ലാം മുതലെടുക്കണം എന്ന ആഗ്രഹം മാത്രമേയുള്ളൂ. ഇത് തന്നെയാണ് അമേരിക്കയിലും വര്ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നമ്മള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് – വൈദികര്‍ വന്നും പോയുമിരിക്കും. നമ്മള്‍ വിവേകത്തോടെ പെരുമാറിയാല്‍ മാത്രമേ നമ്മുടെയും, നമ്മുടെ കുട്ടികളുടെയും ഭാവി ശോഭനമാവുകയുള്ളൂ. നമ്മളുടെ സംഘടനയെ കക്ഷണങ്ങളായി വെട്ടിനുറുക്കാന്‍ ആരെയും അനുവദിക്കരുത്.
നമ്മള്‍ ഇവിടെ വരുമ്പോഴോ, വരുന്നതിനു മുമ്പോ നമ്മെ സഹായിക്കാന്‍ ആരുമില്ലായിരുന്നു എന്ന കാര്യം നമ്മള്‍ മറക്കരുത്. ഇപ്പോള്‍ വരാന്‍ ശ്രമിക്കുന്നവരുടെയും, ഈയിടെ വന്നവരുടെയും ഗതിയും അതുത്തന്നെയാണ്. നമ്മളുടെ കാലു ഉറച്ചുകഴിയുമ്പോള്‍ മാത്രമാണ്, നമ്മളുടെ മക്കളുടെ രക്ഷകരുടെ വേഷം കെട്ടി ഇവരൊക്കെ വരുന്നതെന്ന കാര്യം മറക്കാതിരിക്കുക. അവരുടെ യഥാര്ത്ഥ ഉദ്ദേശം തിരിച്ചറിയുക.
വിഗന്‍ യുണിറ്റ് നമ്മളുടെ ഐക്യത്തിന് ഒരു കാരണമാകട്ടെ; അല്ലാതെ അതിന്റെ പേരില്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക.
സ്നേഹത്തോടെ
രാജു തോമസ്
No comments:
Post a Comment