കേരള കടല്‍ത്തീരത്ത് മീന്‍ പിടിക്കുവാന്‍ പോയവരെ ഇറ്റാലിയന്‍ കപ്പലുകാര്‍ വെടിവെച്ച് കൊന്നു. ഇറ്റാലിയന്‍ നേതാക്കള്‍ കപ്പല്‍ കടത്തി കൊണ്ടുപോകാന്‍ നോക്കി എങ്കിലും സര്‍ക്കാരും മാധ്യമങ്ങളും ഇടപെട്ടു. പാവപ്പെട്ടവന് നീതി കിട്ടും എന്ന് കരുതാം.
തിരുവനന്തപുരം മെത്രാന്‍ (സൂസാപാക്യം തിരുമേനി) പറഞ്ഞു, റോമില്‍ നിന്നും വിശ്വാസകാര്യം കേട്ടാല്‍ മതി. നിയമങ്ങള്‍ ഇന്ത്യാരാജ്യത്തെ ആണെന്നു വ്യക്തമായി പറഞ്ഞു. പാവപ്പെട്ടവന് വേണ്ടി വാദിക്കാന്‍ ആ വലിയ മനസിന് കഴിഞ്ഞു. കപ്പലിന്റെ വലിപ്പം നോക്കി ബോട്ട്കാരെ തള്ളിപറഞ്ഞില്ല. പോലീസ്, കോടതി ഒക്കെ ഇടപ്പെട്ട് വെടിവച്ച തോക്കും മറ്റും തേടിപിടിച്ചു. നിയമപാലകര്‍ മിടുക്കര്‍. മറച്ചുവച്ച അറയും കണ്ടുപിടിച്ചു. ബോട്ട്കാര്‍ കള്ളന്മാര്‍ ആണ് എന്ന് പറഞ്ഞു നോക്കി, അതിര് കവിഞ്ഞു പോയി എന്ന് പറഞ്ഞു നോക്കി. പക്ഷെ ഒന്നും നിയമത്തിന്റെ മുന്‍പില്‍ വിലപ്പോയില്ല.
ഇതുപോലെ ആണ് Manchester യുണിറ്റ്. വലിയ കപ്പല്‍ പക്ഷെ ചെറുബോട്ടുകളെ എന്നും പുച്ഛം. തങ്ങളുടെ കട്ടമരവും ആയി ചാളയും നത്തോലി ഒക്കെ പിടിക്കുവാന്‍ ഇറങ്ങിയ വിഗന്‍കാരെ വെടിവെച്ചു. കാരണം അതിര് കുറഞ്ഞു പോയി, നീന്താന്‍ അറിയാവുന്ന ആളില്ല, അറിയാവുന്നവരോ ചുരുക്കം. അവസാനം കമ്മറ്റിക്കാര്‍ ദൂരം നോക്കി. വെള്ളത്തില്‍ ആയതു കൊണ്ട് തിരയുടെ മുകളില്‍ പിടിച്ചവര്‍ ഒരു വശം. മുങ്ങി പിടിച്ചവര്‍ മറുവശം. ചുണ്ണാമ്പ് തേച്ചു അളന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ചുണ്ണാമ്പ് വെള്ളം കൊണ്ടുപോയി. മുങ്ങിചാകും എന്ന് കരുതി ഇരിക്കുമ്പോള്‍ ഉറുമ്പ് പോലെ ഉള്ളവര്‍ കിട്ടയ കട്ടമരത്തില്‍ പിടിച്ചു കിടന്നു. അപ്പോഴാണ് വലിയ വെടി - പിതാവ് തീരുമാനിക്കും. ആ വെടി വിഗന്‍കാരെ മാത്രമല്ല ലക്‌ഷ്യം വച്ചത് തുറയില്‍ നോക്കി നിന്നവര്‍ക്കും കിട്ടി അവര്‍ ഞെട്ടി. ജട്ടിയും കീറി.
നമ്മുടെ നേതാക്കന്മാര്‍ പ്രാണനും കൊണ്ട് ഓടി. ഇനി ആരാണ് ആ വെടിയെക്കുറിച്ച് അന്വേഷിക്കുക? വെടിവച്ച തോക്കും തിരയും ഇപ്പോള്‍ എവിടെ? അത് ഏതു അറയില്‍ ആണ് വച്ചിരിക്കുന്നത്?. ആരു കണ്ടു പിടിക്കും? പുതിയ കമ്മറ്റി നിലവില്‍ വരുമോ? അതിന്റെ തലപ്പത്തും വെടിവച്ച ആള്‍ വരുമോ? വെടിവയ്പ്പ് ആയതു കാരണം Shefield ലെ പട്ടാളക്കരനെയും കൂട്ടാം.
നമ്മുടെ ഇടയനോട് ഒരു ചോദ്യം തിരുവനന്തപുരം മെത്രാന്‍ പറഞ്ഞതുപോലെ കോട്ടയത്ത് നിന്നും വിശ്വാസം കാര്യം കേട്ടാല്‍ പോരെ അസോസിയേഷന്‍ നിയമം ഈ തുറയിലെ പോരെ? അതല്ലേ ശരി? അതോ വലിയ കപ്പലും അതിലെ ഡാന്‍സ്, സ്വീകരണം ഒക്കെ കിട്ടുമ്പോള്‍ കട്ട വള്ളങ്ങളെ തഴയുമോ? അവസാന ശ്വാസം വലിച്ചു കിടക്കുന്നവനെ മുക്കികൊല്ലുമോ? എന്നിട്ട് കപ്പലില്‍ കയറി സ്വീകരണം ഏറ്റുവാങ്ങുമോ?
No comments:
Post a Comment