Friday, January 4, 2013

മദ്യം സര്ഗാത്മകതയെ തൊട്ടുണര്ത്തും - കല്പ്പറ്റ നാരായണന്‍

മദ്യപാനം സര്‍ഗാത്മകതയെ മാത്രമല്ല കലാപ്രതിഭകളെത്തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് എഴുത്തുകാരി ഡോ. ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കേരള മദ്യനിരോധന സമിതിയും പ്രൊവിഡന്‍സ് വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച ലഹരിയും സര്‍ഗാത്മകതയും എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആന്‍സില അധ്യക്ഷത വഹിച്ചു. കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

അതേസമയം, സര്‍ഗശേഷി ഉത്തേജിപ്പിക്കുകയും പ്രതിഭ തൊട്ടുണര്‍ത്തുന്നതുമാണ് മദ്യമെന്ന് കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. മദ്യപര്‍ പലപ്പോഴും നിസ്വാര്‍ഥരായിരിക്കും. പ്രതിഭാധനരായ കലാകാരന്മാരെല്ലാം മദ്യപര്‍ ആയിരുന്നു. മദ്യപാനം ഉപേക്ഷിച്ചപ്പോള്‍ പലരുടെയും സര്‍ഗശേഷി നഷ്ടപ്പെട്ടതായാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മദ്യമല്ല കലയാണ് യഥാര്‍ഥ ലഹരിയെന്നും സര്‍ഗാത്മകതയ്ക്ക് മദ്യമോ പുകവലിയോ മറ്റ് ലഹരി പദാര്‍ഥങ്ങളോ ഒരിക്കലും സഹായകമായി വര്‍ത്തിക്കുന്നില്ലെന്നും യു.കെ. കുമാരന്‍ പറഞ്ഞു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ഡോ. ആര്‍സു, തായാട്ട് ബാലന്‍, അഡ്വ. സുജാത വര്‍മ, ഡോ. എം.ജെ. മല്ലിക, ടി.കെ.എ. അസീസ്, രത്‌നം സുധാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, കാനേഷ് പൂനൂര്‍, കെ.വി അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

(കടപ്പാട്: മാതൃഭൂമി)

No comments:

Post a Comment