ചിക്കാഗോ: ക്‌നാനായ കാത്തലിക് ഇടവകകളിലെയും മിഷനുകളിലെയും അംഗത്വം സംബധിച് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നല്കിയ നിര്‍ദ്ദേശം ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) സ്വാഗതം ചെയ്തു.
ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികള്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് ചിക്കാഗോയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
പത്രക്കുറിപ്പിന്റെ സംക്ഷിപ്തം: 1986 മുതല്‍ വത്തിക്കാനില്‍ നിന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ കല്പനകളെ അവലംബിച്ച് മാര്‍ ജേക്കബ് അങ്ങാടിയത്ത് നല്‍കിയ നിര്‍ദ്ദേശത്തിന്റെ സാധുതയില്‍ സംശയം പ്രകടിപ്പിച്ച് ഏതാനും യാഥാസ്ഥിതിക നിലപാടുകാര്‍ ഒരു വിഭാഗം സമുദായാംഗങ്ങളെ തെറ്റുധരിപ്പിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്. സ്വവംശ വിവാഹനിഷ്ഠ പാലിക്കാത്തതിന്റെ പേരില്‍ മാനസിക പീഡനം അനുഭവിക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ക്‌നാനായ സഹോദരങ്ങള്‍ക്കായി നിലകൊള്ളുന്ന കാനാ, അംഗത്വ വിഷയത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ സമുദായാംഗങ്ങുടേയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ഈ സാഹചര്യത്തില്‍ ആഗ്രഹിക്കുന്നു.
No comments:
Post a Comment