ക്നാനായ സമൂഹത്തെ മൊത്തമായി ബാധിക്കുന്ന ഒരു വിഷയത്തില്‍ അതും മൂലക്കാട്ട് ഫോര്‍മുല എന്ന നൂതന കെണിയെ തിരിച്ചറിഞ്ഞ് ലോകത്തില്‍ മുഴുവനുമായി ചിതറിക്കിടക്കുന്ന ക്നാനായ സമൂഹം മൊത്തമായി തിരസ്കരിച്ചിട്ടും, പുറം വാതിലിലൂടെ പുതിയ അങ്ങാടി പിതാവിന്‍റെ പാസ്ട്രല്‍ ലറ്ററൂമായി കടന്നുവന്ന് കഴിഞ്ഞ വര്‍ഷം മൂലക്കാട്ട് തിരുമേനി പറഞ്ഞ പമ്പര വിഡ്ഢി പ്രസംഗത്തെ പുനരാവിഷ്കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍മായ പ്രതിനിതികളില്‍ ഒരാളോടെങ്കിലും നിങ്ങള്‍ ചര്‍ച്ച ചെയിതോ? അല്‍മായരായ ഞങ്ങളെ മാത്രം ബാധിക്കുന്ന ഇത്തരം സമുദായ പ്രശ്നത്തില്‍ ഞങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാതിരിക്കുന്നതിലൂടെ പുല്ല് വിലപോലും കല്‍പിക്കുന്നില്ല എന്നതല്ലേ സത്യം. അരമനകളില്‍ മാത്രം ഒതുങ്ങികൂടിയ ഇത്രയും പ്രാധാന്യമുള്ള ചര്‍ച്ച എന്തുകൊണ്ട് സമുദായ നേതാക്കളുമായി പങ്കിട്ടില്ല.
ചിക്കാഗോ ക്നായിലെ പുതിയ പോസ്റ്റ്:
No comments:
Post a Comment