Monday, January 7, 2013

ക്നാനായ പുത്തന്പാന – ഒന്നാം ഭാഗം


ക്നായി തൊമ്മന്‍ മക്കള്‍ തന്റെ
കഥയിതു സത്യമാണെ
കഷ്ടമാണേ ഓര്‍ത്തു കൊള്‍വിന്‍
കേള്‍ക്കുവിന്‍ കൂട്ടുകാരെ

രണ്ടു കുപ്പീ പനങ്കള്ളോ
രണ്ടു കോപ്പ തെങ്ങും കള്ളോ
കൊണ്ടുവായോ അച്ചാറുമായി
കഥയിതു തുടങ്ങാം....

കാനാന്‍ ദേശ വാസികളായ്
ക്നായക്കാര്‍ തുടങ്ങീട്ടു
കുടിയേറി കേരനാട്ടില്‍
കൊടുങ്ങല്ലൂരു വന്നു

കേര നാട്ടില്‍ ക്രൈസ്തവന്റെ
സ്ഥിതി കണ്ടു മനസ്സറ്റു
ക്നായി തൊമ്മന്‍ നേതൃത്വത്തില്‍
സഭയുമായി വന്നൂ

ക്രിസ്തുവിന്റെ കാലശേഷം
മൂന്നു നൂറും നാലു പത്തും
അഞ്ചാമാണ്ടും തികഞ്ഞപ്പോള്‍
കപ്പലില്‍ വന്നൂ...

ഏഴു ഇല്ലം കുടുംബങ്ങള്‍
എഴുപത്തി രണ്ടുമായി
ഏഴു കടല്‍ താണ്ടി വന്നു
എഴുതീ ചരിത്രം

ഉറുഹ മാര്‍ ഔസേപ്പും
ആത്മപരിരക്ഷക്കായി
കൂടെവന്നു മക്കളുടെ
രക്ഷിതാവായി

രാജന്‍ ചേരമാന്‍ പെരുമാള്‍
ആദരവായി സ്വീകരിച്ചു...
സ്ഥാനമാനങ്ങള്‍ കൊടുത്തു
ശേഷം കാലം

കുടിയേറ്റ കുടുംബങ്ങള്‍
തമ്മില്‍ തമ്മില്‍ വിവാഹത്താല്‍
ബന്ധങ്ങള്‍ വേര്പിടാതോര്‍ക്കാന്‍
ശ്രമിച്ചു എന്നും...

ക്നായി തൊമ്മന്‍ മക്കളിവര്‍
സഭയോട് ചേര്‍ന്ന് നിന്ന്
ക്രിസ്തുവിന്റെ ചൈതന്യത്തില്‍
വളര്‍ന്നു വലുതായി

നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍
സഭ പലതായി പിളര്‍ന്നപ്പോള്‍
സീറോമലബാര്‍ ഭാഗമായി
ക്നാനയക്കാര്‍ പലരും

സീറോമലബാര്‍ കീഴിളവര്‍
കുശുമ്പിനാല്‍ ഉറവിട്ട
പീഡനങ്ങള്‍ സഹിച്ചയ്യോ
കഷ്ടമേ കഷ്ടം....

പത്താം പീയൂസ് പാപ്പയോടു
സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു
വേണമൊരു പരിഹാരം
തമ്പുരാന്‍ തുണയ്ക്ക

ക്നാനയതിന്‍ ചരിത്രത്തില്‍
മനസ്സലിഞ്ഞ പാപ്പ തന്റെ
ബൂളായിലായ് കൊടുത്തല്ലോ
കോട്ടയം രൂപത...

ആയിരത്തി തൊള്ളായിരത്തി
പതിനൊന്നില്‍ വികാരിയത്തായി
പത്തും രണ്ടു.... ആണ്ട് ശേഷം
രൂപതയായി ഉയരത്തീ

മാര്‍ മാക്കീല്‍ മാര്‍ ചൂളപറമ്പില്‍
മാര്‍ തറയില്‍ ദിവംഗതരായി
മാര്‍ കുന്നശേരിക്ക് ശേഷം
മാര്‍ മൂലക്കാട്ട് പിതാവായി

ഇന്നീ ശ്രേഷ്ടന്മാര്‍ ഭരിച്ച
ഡയോസീസിന്‍ സ്ഥിതി ഓര്‍ത്താല്‍
സഹിക്കില്യാ പൂര്‍വികരും
തളര്ന്നോ മക്കളേ

കൊണ്ട് വായോ ശീമ മദ്യം
പനങ്കള്ള് ഏശുന്നില്ല
തെങ്ങിങ്കള്ളിനു വീര്യം പോയി
മായമിന്നെല്ലാം....

No comments:

Post a Comment