Thursday, January 10, 2013

കല്ലറ പെരുന്നാള്‍ വീരന്റെ കേസ് ക്രൈം ബ്രാഞ്ചിന്


സ്വദേശത്തെയും വിദേശത്തെയും മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത ജോബി തടത്തിലിനെതിരെയുള്ള കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.

കേസ് ആദ്യം അന്വേഷിച്ച മൂവാറ്റുപുഴ പൊലീസിന്റെ നടപടികള്‍ തൃപ്തികരമായിരുന്നുവെങ്കിലും വിദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതുകൊണ്ടും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിരിക്കുന്നതുകൊണ്ടുമാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. ക്രൈംബ്രാഞ്ച് ഇക്കണോമിക് ഒഫന്‍സ് വിംഗ് എറണാകുളം ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുക. ജോബിക്കെതിരെയുള്ള പരാതികളെക്കുറിച്ച് തെളിവു ശേഖരിക്കാന്‍ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ടതിനാല്‍ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് മൂവാറ്റുപുഴ ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതോടെ ജോബിയുടെ വിദേശത്തും സ്വദേശത്തുമുള്ള കൂട്ടാളികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തതരത്തില്‍ കുരുക്കുകള്‍ മുറുകമെന്നാണ്

കേരളത്തിലേക്ക് മടങ്ങുംമുമ്പ് യു കെ യിലെ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വെള്ളക്കാരെയും കബളിപ്പിച്ച ജോബി ഓസ്‌ട്രേലിയയിലേക്കോ യു എസിലേക്കോ പോകാനാണ് പരിപാടിയിട്ടിരുന്നത്. ക്രൈംബ്രാഞ്ചിന്റെ വലയില്‍പ്പെടുന്നതോടെ ഇയാള്‍ക്കും കൂട്ടാളികള്‍ക്കും നിന്നുതിരിയാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.

ആഴ്ചയില്‍ രണ്ടു ദിവസം മൂവാറ്റുപുഴ കോടതിയിലെത്തി ഇയാളും ഭാര്യയും ഒപ്പിടുന്നുണ്ട്.

ജോബിക്കെതിരെ മുപ്പതോളം പരാതികള്‍ മൂവാറ്റുപുഴ പൊലീസിന് ഇമെയില്‍ മുഖേനയും നേരിട്ടുമായി എത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍

ജോബിയുടെ തട്ടിപ്പുകേസ് ക്രൈം ബ്രാഞ്ചിന്റെ കൈകളിലേക്ക്; കൂട്ടാളികള്‍ക്കു മേലും പിടിമുറുകും 
ജോബി ജോര്‍ജ് കേസ് ക്രൈം ബ്രാഞ്ചിന് ഇനി നാല് ദിവസം പോലീസ്സ്റ്റേഷനില്‍

No comments:

Post a Comment