എഴുതുമ്പോള്‍ വിറക്കുന്നു
ഓര്‍ക്കുമ്പോള്‍ തളരുന്നു
എങ്ങിനെ ഞാന്‍ തുടരുമീ
കദനത്തിന്‍ കഥ
(ഉയര്‍ന്ന സ്വരത്തില്‍...)
കൊണ്ടു വാടാ ഹെന്നെസ്സിയോ
ബ്ലൂ ലേബലോ... സോഡാ വേണ്ടാ
കൈ വിറയല്‍ മാറ്റുവാനായി
രണ്ടെണ്ണം വീശാം
വിജിയെവിടെ? പിതാവെവിടെ?
തനിമയാര്‍ന്ന പള്ളിയെവിടെ?
അങ്ങാടിയത്ത് കൊണ്ടു പോയോ?
ചതിച്ചോ പിതാവേ?
എന്റെ പള്ളീ... പൊന്നു പള്ളീ
വഴക്കു കൂടി മേടിച്ച പള്ളീ
സങ്കരമായ് പോയോ നീയും
സഹിക്കാന്‍ വയ്യേ
പ്രാഞ്ചിമാര്‍ തന്‍ വലിയ തുകയും
ഭാര്യമാര്‍ തന്‍ ഓവര്‍ടൈം തുകയും
ചങ്ക് തിരുമ്മി കൊടുത്ത തുകയും
എല്ലാം പോയോ?
ക്നാനയക്കാര്‍ എന്‍ഡോഗമി
ആചരിച്ചു നില നില്‍ക്കാന്‍
സ്വന്ത ബന്ധം വിടാതോര്‍ക്കാന്‍
പൂര്‍വികര്‍ വാക്കാല്‍
എന്‍ പിതാവേ മോണ്‍സിഞ്ഞോറേ
സമുദായത്തെ ഉപേക്ഷിച്ചോ
എന്ടോഗമീ ഇത്ര ക്രൂരം
സഭക്കും വര്ജ്യം?
രണ്ടു പത്തും ആറ് മാണ്ടും
മുമ്പറിഞ്ഞ റെസ്ക്രിപ്ടിന്‍ കാര്യം
മനസ്സുറ്റു മറച്ചു വച്ചോ
പള്ളികള്‍ വാങ്ങാന്‍?
പുറത്തു പോയോര്‍ പാര വച്ചും
അകത്തുള്ളോര്‍ തമ്മിലടിച്ചും
സമുദായം വിഭജിച്ചും
പള്ളികള്‍ വേണോ?
കോട്ടയത്തെ ക്നാനയക്കാര്‍
കൂട്ടമായ് നിന്നീടെണം
പ്രാര്‍ഥിക്കേണം സഭയുമൊത്ത്
എന്‍.ആര്‍.കെ*.ക്കും വേണ്ടേ
ലോകമെങ്ങും ക്നാനയക്കാര്‍
സമുദായം പുരോഗമിക്കാന്‍
സ്വരുമയോടെ പ്രവര്ത്തിക്കേണം
തമ്പുരാന്‍ തുണയ്ക്കും.
* Non Resident Kna.
No comments:
Post a Comment