കൂടെക്കൂടെ കള്ളത്തരങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്കൊരു കുഴപ്പമുണ്ട്. ഇന്ന് പറഞ്ഞത് നാളെയാകുമ്പോള്‍ മറന്നു മറ്റൊരു കള്ളത്തരം പറയുമ്പോള്‍ ഇന്നലെ പറഞ്ഞതുമായി പൊരുത്തപ്പെടാതെ പോകും.
സത്യത്തിനു ആ കുഴപ്പമില്ല. ഇന്നലെയും ഇന്നും നാളെയും സത്യം സത്യം മാത്രമാണ്. ഇന്നലെ പറഞ്ഞതെന്താണ് എന്ന് ഓര്‍ത്തിരിക്കേണ്ട കാര്യമില്ല.
സമുദായാംഗങ്ങളെ വഞ്ചിക്കാനായി പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്. ചിക്കാഗോയില്‍ നിന്നിറങ്ങുന്ന പാരിഷ് ബുള്ളറ്റിനില്‍ വന്ന പരസ്പരവിരുദ്ധമായി ചില കാര്യങ്ങള്‍ പരിശോധിക്കാം.
ഇത് 2010 July 25 ലെ പാരിഷ് ബുള്ളറ്റിനില്‍ വന്നതാണ്.
എന്റെ പ്രിയ സഹോദരങ്ങളേ,
വടക്കേ അമേരിക്കയിലെ കനായ കത്തോലിക്കര്‍ക്ക് സംഭവബഹുലമായ ദിവസങ്ങലാണിത്. ജൂലൈ 22 മുതല്‍ 25 വരെ ഡാലസില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വെന്‍ഷന്‍, 26നു രാവിലെ 10:00ന് ഡാലസിലെ പള്ളി കൂദാശ, 28നു വൈകുന്നേരം 6:30ന് ഹൂസ്റ്റണില്‍ പള്ളിയ്ക്കുവേണ്ടിയുള്ള ശിലാസ്ഥാപനം എന്നിവ ഈ വാരാന്ത്യത്തിലെ ക്നാനായ ചരിത്ര മുഹൂര്‍ത്തങ്ങളാണ്.
ഇപ്രാവശ്യത്തെ കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ പല കാരണങ്ങളാലും പ്രത്യേകത നിറഞ്ഞതാണ്. നമ്മുടെ സമുദായ തലവനായ മാര്‍ മാത്യു മൂലക്കാട്ട് പിതാവും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജൊസഫ് പണ്ടാരശേരില്‍ പിതാവും അമേരിക്കയിലെ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും, ക്നാനയക്കാരിലെ മിഷനറി മെത്രാന്മാരിലോരുവനായ മിയാവു രൂപതാധക്ഷ്യന്‍ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ പിതാവും പങ്കെടുക്കുന്ന ഈ കണ്‍വെന്‍ഷനില വൈദികരുടെയും സന്യാസിനികളുടെയും സാന്നിധ്യവും മുന്‍വര്‍ഷങ്ങളെക്കാള്‍ ഏറെയുണ്ട്.
സഭയും സമുദായവും കൈകോര്‍ത്ത്, ഏറെ സൌഹാര്ദ്ദതയോടെ നടക്കുന്ന കണ്‍വെന്‍ഷനാണിത്. ഷിക്കാഗോ സീറോമലബാര്‍ രൂപതയോടുണ്ടായിരുന്ന കെസിസിഎന്‍എയുടെ നിസ്സഹകരണം മാറിയശേഷം നടക്കുന്ന കണ്‍വെന്‍ഷനാണിത്.
ചുവടെ കാണുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2012 March 25നു പ്രസധീകരിച്ച ബുള്ളറ്റിനില്‍ നിന്നെടുത്തതാണ്.
KCCNAയുടെ നിസ്സഹകരണം നിരുപാധികം മാറ്റാതെ മാര്‍ അങ്ങാടിയത്ത് പിതാവ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്നും, അങ്ങിനെ വന്നാല്‍ നമ്മുടെ മറ്റു മെത്രാന്മാര്‍ക്കും വൈദികര്‍ക്കും അതില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കേള്‍ക്കുന്നത് ശരിയാണോ?
ശരിയാണ്. KCCNA അങ്ങാടിയാത്ത് പിതാവിനെ കണ്‍വെന്‍ഷനു ക്ഷണിച്ചതിനു മറുപടിയായി 2012 ഫെബ്രുവരി പതിനാറിന് KCCNA പ്രസിഡണ്ടിനയച്ച കത്തില്‍ നിസ്സഹകരണം മാറ്റി, രൂപതയോട് ചേര്‍ന്ന് കത്തോലിക്കാ സംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും, രൂപതയ്ക്കും രൂപതാധ്യക്ഷനും അദ്ദേഹം സ്ഥാപിച്ച ക്നാനായ ഇടവകകള്‍ക്കും മിഷനുകള്‍ക്കും അവയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ക്കും എതിര് നില്‍ക്കരുതെന്നും അങ്ങാടിയത്ത് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മെത്രാന്റെ അംഗീകാരം ഏതൊരു സംഘടനയ്ക്കും കത്തോലിക്കാസംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമാണ്.
നിസഹകരണം മാറ്റി എന്ന് താന്‍ രണ്ടു വര്ഷം മുമ്പ് പ്രഖ്യാപിച്ച കാര്യം അദ്ദേഹം മറന്നു പോയി! ദിവസവും നുണകള്‍ പറയുമ്പോള്‍ കുറെയെല്ലാം മറന്നു പോവുക സ്വാഭാവികമാണല്ലോ.
മെത്രാന്മാരെ വഴിപിഴപ്പിക്കാനും, കണ്‍വെന്‍ഷനെ തകര്‍ക്കാനും, സംഘടനാ നേതാക്കളെ ഇല്ലായ്മ ചെയ്യാനും കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍!
ഇതിന്റെഎല്ലാം ഫലമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്ന അവസ്ഥാ വിശേഷം.
No comments:
Post a Comment