ലോകത്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും യു.കെയില്‍ ആരാധാനാലയങ്ങള്‍ ഉണ്ട്. ക്രിസ്തീയ മതവിഭാഗങ്ങളുടെ കാര്യമെടുത്താല്‍, കേരളത്തിന്റെ ഒട്ടും പിന്നിലല്ല ബ്രിട്ടന്‍ - ക്നാനയക്കാര്‍ മുതല്‍, പെന്തക്കോസ്ത് (പലതരം), മോര്മോന്‍സ്, തുടങ്ങിയ ഏതു വിഭാഗവും ഇവിടെയുണ്ട്.
പരേതാന്മാക്കളുമായി സംവദിക്കുന്നവര്‍, സാത്താന്‍ സേവക്കാര്‍, ഹിന്ദു മുസ്ലീം, ബുദ്ധ, ജൈന – നമ്മള്‍ കേട്ടിട്ടുള്ളതും കേട്ടിട്ടില്ലാത്തതുമായ നാനാജാതി മതസ്ഥര്‍ ഇവിടെ അവരുടെ വിശ്വാസമനുസരിച്ച് ആരാധനകാര്യങ്ങള്‍ നടത്തി, മറ്റാര്‍ക്കും ശല്യം ചെയ്യാതെ ജീവിച്ചുപോകുന്നു.
ആ നീണ്ട പട്ടികയില്‍ ഇതാ ഒരു ആരാധനാലയം കൂടി – നിരീശ്വരവാദികളുടെ വകയായി.
നോര്‍ത്ത് ലണ്ടനിലാണ് (Islington) ഇത് യാഥാര്‍ത്യമായിരിക്കുന്നത്. സാന്‍ഡേര്സന്‍ ജോണ്സ്, പിപ്പാ ഇവാന്‍സ് എന്നീ കൊമേഡിയന്‍സ് ആണിതിന് മുന്‍കൈ എടുത്തിരിക്കുന്നതെങ്കിലും ഇതിനെ വെറും തമാശയായി കാണേണ്ടതില്ല. എന്തുതരം ആരാധനയക്കും വളക്കൂറും സ്വാതന്ത്ര്യവും ഉള്ള ഈ മണ്ണില്‍ ഇതും തഴച്ചു വളര്ന്നെന്നിരിക്കും.
എന്നിരുന്നാലും, നിരീശ്വരവാദത്തെ മറ്റൊരു മതമായി മാറ്റാനുള്ള ശ്രമമാണിതെന്നുള്ള എതിര്‍പ്പും തുടക്കത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്.
No comments:
Post a Comment