Tuesday, January 8, 2013

മുത്തോലം വീണത് വേത്താനം കുഴിച്ച കുഴിയില്‍


നമ്മുടെ പ്രിയങ്കരനായ, ക്നാനായ റീജിയന്‍ കെട്ടിപ്പടുത്ത സീനിയര്‍ വൈദികന് ക്നാനായ സമുദായത്തിനു വെളിയിലും, ആഗോള പ്രശശ്തി ലഭിച്ചുകൊണ്ടിരിക്കുന്നു.

ഇതാ, സീറോമലബാര്‍ വോയിസ്‌ എന്ന ബ്ലോഗില്‍ വന്ന ഒരു വാര്‍ത്ത. ഈ വാര്‍ത്തയിലൂടെ ക്നാനായ സമുദായം പരിഹാസ്യരാവുകയാണ്. എല്ലാത്തിന്റെയും കാരണക്കാരന്‍ ആര്‍ എന്ന് സമുദായംഗങ്ങള്‍ ചിന്തിക്കണം.

ഞാനൊന്നു മറിഞ്ഞില്ലേ രാമാ രാരായണ എന്ന മട്ടില്‍ പൊട്ടന്‍ നടിച്ചിരിക്കുന്ന മാര്‍ അങ്ങാടിയത്തും അരമനപ്പത്തായത്തില്‍ പാത്തിരിക്കുന്ന വേത്താനവും, അദ്ദേഹത്തിന്‍റെ റിമോട്ട് കണ്ട്രോള്‍ കടുപ്പനും സില്‍ബന്ധി ജോജിയും കൂടി കുഴിച്ച കുഴിയില്‍ തലകുത്തി വീണിരിക്കുകയാണ് ക്നാനായ സമൂഹത്തിലെ മുതിര്‍ന്ന പുരോഹിതനും രൂപതാ VG യുമായ ഫാ മുത്തോലം. സ്വന്തം രൂപതയായ കോട്ടയത്തോട് വിട പറഞ്ഞു ചിക്കാഗോ രൂപതയില്‍ ചേരാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ചിക്കാഗോ അരമനയില്‍ നടന്ന വലിയൊരു ഗൂഡാലോചനയുടെ ഫലമായിരുന്നു എന്നതാണ് സത്യം.

മുത്തോലമെടുത്ത ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ക്നാനായ സമൂഹം ഇളകി മറിയുകയാണ്. കടുത്ത ജനവഞ്ചനയാണ് അദ്ദേഹം നടത്തിയത് എന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഇനിയൊരു ക്നാനായ സമൂഹത്തെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല എന്നാണു അവരുടെ പക്ഷം. തനിക്കെതിരെ ആഞ്ഞടിക്കുന്ന ജനരോഷത്തിന് മുമ്പില്‍ നിസ്സഹായനായി പകച്ചു നില്‍ക്കുകയാണ് അദ്ദേഹം. വീണിടത്ത് കിടന്നു പല വിദ്യകളും അദ്ദേഹം പയറ്റി കൊണ്ടിരിക്കുകയാണ്. രൂപത മാറിയെന്ന വാര്‍ത്തക്ക് കോട്ടയത്ത് നിന്നും ചിക്കാഗോയില്‍ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടും തന്റെ തീരുമാനം മാറ്റി എന്ന് ജനങ്ങളോട് പറഞ്ഞു തടി തപ്പുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

ചിക്കാഗോ രൂപതാ ചാന്‍സലര്‍ വേത്താനവും ടീമും കരുതിക്കൂട്ടി ഒരുക്കിയ കെണിയില്‍ വീണ ഒരു നിസ്സഹായ ജീവിയാണ് ഫാ. മുത്തോലം എന്നാണു ഞങ്ങളുടെ അഭിപ്രായം. കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി രൂപതാധികൃതര്‍ കളിച്ചുകൊണ്ടിരുന്ന അതെ കളിയാണ് മുത്തോലത്തെ  കുടുക്കാനും അവര്‍ കളിച്ചത്. ക്നാനായ സമുദായത്തിന് താമസിയാതെ ഒരു മെത്രാനെ അനുവദിച്ചു കിട്ടും എന്നുള്ളത് വ്യക്തമായ കാര്യമാണ്. എന്നാല്‍ ചിക്കാഗോ രൂപതയ്ക്ക് അതൊട്ടും സ്വീകാര്യമായ കാര്യമല്ല. ക്നാനായ സമുദായത്തെ തമ്മിലടിപ്പിച്ചു, ബിഷപ്പ് സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുത്തി അവരെ സ്വന്തം കാല്‍ക്കീഴില്‍ നിറുത്തുക എന്ന ഏക ഉദ്ദേശമേ അവര്‍ക്കുള്ളൂ. ഇതാണ് നമ്മുടെ ക്നാനായ സഹോദരര്‍ മനസ്സിലാക്കേണ്ട സത്യം.

No comments:

Post a Comment