2012 - നോട് ലോകം (നാം) വിടപറയുമ്പോള്‍ ഭാരതം തങ്ങളുടെ (അവളുടെ) സ്ത്രീജനങ്ങളുടെ ജീവനും മാനവും സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് സ്വയം അംഗീകരിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ഡല്‍ഹിയിലെ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ദാരുണാന്ത്യവും റേഡിയോ ജോക്കികളുടെ വകതിരിവില്ലാത്ത തമാശയുടെ ഫലമായി ജീവിതം അവസാനിപ്പിച്ച നേഴ്‌സ് ജസീന്തയും നമുക്ക് കാട്ടിത്തരുന്നത് ജീവിതപ്രശ്‌നങ്ങളോട് പ്രതികരിച്ച രണ്ട് ഇന്ത്യന്‍ വനിതകളുടെ ഭിന്നമുഖങ്ങളാണ്. ഡല്‍ഹിയിലെ പേരു വെളിപ്പെടുത്താത്ത ആ പെണ്‍കുട്ടി വിധിയുടെ കൊടും ക്രൂരതയ്ക്കു മുമ്പില്‍ സ്വജീവനുവേണ്ടി അവസാനം വരെ പോരാടിയപ്പോള്‍ ഇതേ ഭാരത മണ്ണില്‍ പിറന്ന ജസീന്ത ഒരു പരിധിവരെ നമുക്ക് നാണക്കേട് സമ്മാനിച്ച് ഒരു ഭീരുവിനെപ്പോലെ, സ്വയം ഒന്ന് ചെറുത്തു നില്‍ക്കാന്‍പോലും ശ്രമിയ്ക്കാതെ, ജീവിതത്തിന് പൂര്‍ണ്ണവിരാമമിടുകയായിരുന്നു. ഇതില്‍നിന്നൊക്കെ നാം തിരിച്ചറിയേണ്ടത് നമ്മുടെ നഴ്‌സുമാര്‍ അന്യരാജ്യങ്ങളില്‍ എത്രത്തോളം സുരക്ഷിതരാണെന്നാണ്.
ഇന്ത്യയിടെ വിദേശനാണയ വിനിമയത്തിന്റെ മുഖ്യപങ്ക് വഹിക്കുന്നത് വിദേശ മലയാളികളാണ്. അതില്‍ തന്നെ നഴ്‌സുമാരുടെ സംഭാവന വളരെ പ്രധാനമാണ്. നമ്മുടെ സമൂഹത്തിന്റെയും സമുദായത്തിന്റെയും സാമ്പത്തിക ഉന്നമനത്തിന് വേണ്ടിയുള്ള ഇവരുടെ യത്‌നം സ്തുത്യര്‍ഹമാണ്. നമ്മുടെ Self Financing College-കളില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളെ ഓര്‍ത്താല്‍ വിദ്യാസമ്പന്നരായ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ഇവര്‍ (Nurse) കാട്ടുന്ന ഉത്സാഹം എത്രത്തോളമുണ്ടെന്ന് നമുക്കു മനസ്സിലാകും. ഇങ്ങനെ നാടിനും വീടിനും വേണ്ടി സ്വന്തം സുഖങ്ങളെല്ലാം മറന്ന് വര്‍ത്തിക്കുന്ന നമ്മുടെ ഈ സഹോദരിമാര്‍ക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും സ്വന്തം ആളുകളില്‍ നിന്നും പലപ്പോഴും സഹായമോ ഒരു ആശ്വാസമോ ലഭിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജസീന്തയുടെ മരണം.
ജസീന്തയുടെ മരണത്തിലേയ്ക്ക് നമുക്ക് തിരിച്ചുവരാം. നാം മറ്റൊരു രാജ്യത്ത് ജോലി ചെയ്യുമ്പോള്‍ തീര്‍ച്ചയായും ജോലിസ്ഥലങ്ങളില്‍ സാധാരണയായി ഉണ്ടായേക്കാവുന്ന പ്രശ്‌നളും അവയുടെ പരിഹാരനടപടികള്‍ എന്തൊക്കെയാണെന്നും ഒരു മിനിമം അറിവുണ്ടായിരിക്കുന്നത് നല്ലതാണ്. പല race-ലും സംസ്‌കാരത്തിലും ഉള്ളവര്‍ ഒരുമിച്ചു ജോലി ചെയ്യുമ്പോള്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ചുറ്റുവട്ടത്തുനിന്നുമുള്ള ഊഹാപോഹങ്ങള്‍ക്ക് ചെവി കൊടുക്കാതെ അവയുടെ സത്യാവസ്ഥ അറിയാന്‍ ഔദ്യോഗിക അധികാരികളെയോ അതതു Department - ന്റെ Offical website -കളെയോ ആശ്രയിക്കുക. ഇന്ത്യയുടെ Govt. Officials -നെ സമീപിക്കുന്നതു പോലെയല്ല Britain-ലെ Officer -മാരെ സമീപിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ അവരെ സമീപിക്കാന്‍ മടി തോന്നില്ല (ലണ്ടനിലെ 1½ വര്‍ഷത്തെ നിയമ പഠനത്തിനിടെ ഏറെ ഊഹാപോഹകഥകള്‍ കേട്ടതുകൊണ്ടാണ് ഈ നിര്‍ദ്ദേശം). ലണ്ടനിലിരുന്ന് കുടുത്തുരുത്തിയിലെ സ്ഥലത്തിന്റെ വിലയും പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിന്റെ വിലയും ഒക്കെ കൃത്യമായി അറിയാന്‍ കാണിക്കുന്ന അതേ ഉത്സാഹമുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞവയും സാധ്യമാണ്.
തിരികെ വരാം - ഭരതത്തെ ലജ്ജിപ്പിച്ച കൂട്ടമാനഭംഗക്കേസില്‍ ആ പെണ്‍കുട്ടിയെ അതിനുമുമ്പ് ഒരിക്കല്‍ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത ദശലക്ഷങ്ങള്‍ ജാതിയും മതവും കൊടിയുടെ നിറവും മറന്ന് Jantar Mandir -ഉം India gate -ഉം ഉപരോധിച്ചുകൊണ്ട് നീതിക്കുവേണ്ടി മുറവിളി കൂട്ടിയപ്പോള്‍ ജസീന്തയെന്ന പാവം നഴ്‌സിനുവേണ്ടി ഒരു പ്രസ്താവന പോലുമിറക്കാന്‍ നമ്മുടെ സാമൂഹിക സാമുദായ നേതാക്കന്‍മാര്‍ക്കോ വിദേശ ഇന്ത്യാക്കാരുടെ സംഘടനകള്‍ക്കോ കഴിഞ്ഞില്ല. ഈ പ്രവണത ഇനിയും തുടര്‍ന്നാല്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതു പോലെ Australian Radio Jockey - കള്‍, British രാജകുടുംബാംഗങ്ങള്‍ എന്ന വ്യാജേന രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ജസീന്തയില്‍ നിന്നും ചോര്‍ത്തി പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തത്. റേഡിയോ ജോക്കികളുടെ കബളിപ്പിക്കലിനിരയായ ഇവര്‍ക്ക് ആശുപത്രി അധികൃതരില്‍ നിന്നും പിന്തുണ കിട്ടിയില്ലായെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതും ഒപ്പം വരാവുന്ന നീയമ നടപടികളും ഓര്‍ത്തപ്പോഴായിരിക്കും അവര്‍ സ്വയം മരണം തെരഞ്ഞെടുത്തത്. Australian Jockey -കള്‍ തങ്ങളുടെ തെറ്റ് തുറന്ന് സമ്മതിച്ചപ്പോള്‍, ജസീന്ത ഓര്‍ക്കേണ്ടിയിരുന്നു, കബളിക്കപ്പെട്ടുവെങ്കിലും താന്‍ തന്റെ കടമയ്ക്കപ്പുറം ഒരു തെറ്റും ചെയ്തിട്ടില്ലായെന്ന്. ആശുപത്രിയിലേയ്ക്ക് വരുന്ന ഫോണ്‍കോളുകളുടെ Authenticity തിരിച്ചറിയാന്‍ സൗകര്യങ്ങള്‍ ഒന്നും ക്രമീകരിക്കാത്തിടത്തോളം കാലം, അവരെ ശിക്ഷിക്കാന്‍ ഒരു കോടതിയും മുതിരില്ല.
ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയാണ്. മനുഷ്യാവകാശളെും നീയമവ്യവസ്ഥയും കാത്തുസൂക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് Britain. വസ്തുതകള്‍ നിരത്തി നമുക്ക് നമ്മെ തന്നെ പ്രതിരോധിക്കാന്‍ ഏറെ സാധ്യതകള്‍ ഉള്ള രാജ്യം. നമ്മുടെ വാദങ്ങള്‍ നമുക്ക് തന്നെ പറയാന്‍ കഴിയുന്നില്ലെങ്കില്‍ സൗജന്യമായി നീയമവിദഗ്ധരുടെ സഹായം കിട്ടുന്ന രാജ്യം കൂടിയാണത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ നഴ്‌സുമാര്‍ പ്രത്യേകിച്ചും തെക്കേ ഇന്ത്യയില്‍ നിന്നുമുള്ളവര്‍, ഇതൊന്നും മനസ്സിലാക്കാതെ ഒരു പ്രശ്‌നം വരുമ്പോള്‍ സ്വയം പ്രതിരോധിക്കുന്നതിനു വേണ്ടിപോലും നാവനക്കാതെയാണ് ജോലി ചെയ്യുന്നത്.
IELTS പരീക്ഷയ്ക്ക് overall score 7-ഉം 8-ഉം ഒക്കെ നേടി ഇംഗ്ലണ്ടില്‍ ജോലി നോക്കുന്ന നഴ്‌സുമാര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ഭാഷ ഒരു വിലങ്ങുതടിയല്ല. പിന്നെ എന്താണവര്‍ യഥാര്‍ത്ഥത്തില്‍ നേരിടുന്ന പ്രശ്‌നം? രൂപയുടെ ഇടിയുന്ന മൂല്യവും പൗണ്ടിന്റെ ഭ്രമിപ്പിക്കുന്ന തിളക്കവും കൂടിയാകുമ്പോള്‍ ഇവര്‍ വളരെ പ്രാക്ടിക്കല്‍ ആകുന്നു. അപ്പോള്‍ സംഘട്ടനങ്ങളെ എങ്ങനെയും ഒഴിവാക്കി PR നേടുക. PR എന്ന ബഹുമതി (Oscar) നേടിയെടുക്കുന്നതുവരെ, സ്വാഭിമാനം വെള്ളക്കാരന്‍ കനിഞ്ഞു നല്‍കിയിരിക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്ന Work permit ആണ് അവരെ ആ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നത്. വെള്ളക്കാരനുനേരെ മറു ചോദ്യമെറിഞ്ഞാല്‍ ഇപ്പറഞ്ഞ Work permit എപ്പോള്‍ വേണമെങ്കിലും തെറിക്കാമെന്ന് ഇവരില്‍ ഭൂരിഭാഗവും ഭയക്കുന്നു അപ്പോള്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നില്ലായെങ്കിലല്ലേയുള്ളൂ. ഫലമോ വേതനത്തിനോടൊപ്പം സകല ആനുകൂല്യങ്ങളോടുമുള്ള അടിമത്വം.
ക്‌നാനായക്കാരുടെ ഒത്തൊരുമയും സഹകരണവും സമുദായത്തിന് പുറമേ ഉള്ളവരുടെ ഇടയില്‍പ്പോലും സംസാരവിഷയമാണ്. പക്ഷേ ഇപ്പറഞ്ഞ സഹകരണ മനോഭാവം വര്‍ഷാവര്‍ഷമുള്ള UKKCA പോലുള്ള ഒത്തുചേരലുകള്‍ക്കപ്പുറം വളരുന്നില്ലായെന്ന് പലപ്പോഴും മനസ്സിലാകുന്നത്. ജോലി സ്ഥലത്തോ അല്ലാതെയോ ഉണ്ടാകുന്ന പല പ്രശ്‌നങ്ങള്‍ക്കും ഒരു പൊതുസ്വഭാവമില്ലെങ്കില്‍ അവടെയെങ്ങും ഈ ഒത്തൊരുമയും സ്‌നേഹസഹകരണങ്ങളും പ്രതിഫലിയ്ക്കാറില്ല. സ്വന്തം താല്പര്യം മാത്രം സംരക്ഷിച്ചുകൊണ്ടുള്ള ഈ പോക്ക് അസ്വസ്തതയും പരസ്പര വിശ്വാസക്കുറവും മാത്രമേ വളര്‍ത്തുന്നുള്ളൂ. അനാവശ്യ മത്സരങ്ങളും ആരോഗ്യകരമല്ലാത്ത മനോഭാവവും നമുക്ക് stress and strain അല്ലാതെ ഒന്നും തരുന്നില്ല. പലപ്പോഴും നഴ്‌സുമാര്‍ ജോലിസ്ഥലങ്ങള്‍ വിടുന്നത് ഇത്തരം അനാവശ്യ പിരിമുറുക്കങ്ങള്‍ തലയിലേറ്റിയാണ്. ഈ പ്രവണത അവരുടെ കുടുംബ ജീവിതത്തെപ്പോലും പ്രതികൂലമായി ബാധിക്കുന്നു. ജോലിസ്ഥലത്തും വ്യക്തിബന്ധങ്ങളിലും നിര്‍ബന്ധമായി പാലിക്കേണ്ടതും നമ്മുടെ സംസ്‌കാരത്തിന്റെ മകുടോദാഹരണവുമായ 'പരസ്പരബഹുമാനം' എന്ന സംഗതി പലപ്പോഴും ഇവരുടെ ഇടയില്‍ പ്രകടമാകാറില്ല. സഹപ്രവര്‍ത്തകരെ മാനിക്കാതെയുള്ള സംസാരവും പെരുമാറ്റവും പലപ്പോഴും പ്രകടമാക്കുന്നത് നമ്മുടെ മൂല്യച്യുതിയെത്തന്നയാണ്.
Adv. Prabha Saju, Cheriyil
High Court Ernakulam
Mobile No. 949 711 3386
Email: mariyaprabha@yahoo.com

No comments:
Post a Comment