ചിക്കാഗോ കനാ എന്നാ ബ്ലോഗില്‍ വന്ന “പണക്കൊഴുപ്പില്‍നശിക്കുന്ന നമ്മുടെ പുരോഹിതര്‍” എന്ന പോസ്റ്റിന്റെ ലിങ്ക് ഞങ്ങള്‍ ക്നാനായ വിശേഷങ്ങളില്‍ കൊടുത്തിരുന്നു. അതിനു അനോണിമസ് ആയി ലഭിച്ച ഒരു കമന്റ് ആണ് ചുവടെ കൊടുക്കുന്നത്.
പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം മലയാളികള്‍ക്കിടയില്‍ വളരെക്കുടുതലാണ് പ്രേത്യേകിച്ചു അമേരിക്കന്‍ ക്നാനായക്കാര്‍ക്കിടയില്‍ ഇത് ഏറ്റവും പ്രകടമാക്കുന്നത് നമ്മുടെ മത മേലധ്യക്ഷന്മാര്‍ തന്നെയാണ്. ഇടവകയില്‍ കാശുള്ളവന് ഒരു നിയമം, കാശില്ലാത്തവന് മറ്റൊരു നിയമം, ഇതാണ് ഭൂരിപക്ഷം കത്തോലിക്കാപള്ളികളിലും നടക്കുന്നത് (എന്നുവച്ച് എല്ലാ വൈദികരും അങ്ങനെ പെരുമാറുന്നവരല്ല) അതിന് അവര് പറയുന്ന കാരണം പണക്കാരന്‍ കൂടുതല്‍ കാശുതരുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവകാശം കൊടുക്കണ്ടേ എന്നാണ്. ദൈവത്തിന്റെ മുന്പില് എല്ലാവരും ഒരുപോലെയാണ് എന്നുള്ള തത്വം ഒന്നും ഭൂമിയില്‍ വിലപ്പോവില്ലായെന്നും അവരു തന്നെ പറയും. പണമില്ലാത്തവന്‍ വെറും പിണം ആണെന്നു പറയാതെ തന്നെ നമുക്കറിയാമല്ലോ. ഇതു തന്നെയാണു അമേരിക്കയിലെ ക്നാനായ പള്ളികളിലും നടക്കുന്നത്. പള്ളി പൊതുയോഗത്തില്‍ ഏറ്റവും കൂടുതല്‍ പണം പള്ളിക്കു കൊടുത്തവന് എന്തു മണ്ടത്തരവും വിളിച്ചു പറയാം, “ഗുഡ് ഐഡിയ” എന്നുംപറഞ്ഞ് വികാരിയച്ചന്‍ ആ ആനമണ്ടത്തരം നടപ്പാക്കും സാധാരണക്കാരന്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ശ്രമിച്ചാല്‍ “നീ അവിടെയിരുന്നു ഞാന്‍ പറയുന്നത് കേള്‍ക്കൂ” എന്നു പറയും. ഇനി ഒന്നുംകൂടി നാണം കെട്ട് അഭിപ്രായം പറയാന്‍ ശ്രമിച്ചാല്‍ പറയും "ഞാന്‍ പറയുന്നത് കേട്ടിരിക്കാന്‍ പറ്റാത്തവനു പുറത്തു പോകാം" അതോടെ തൊലിക്കട്ടി കൂടുതല്‍ ഇല്ലാത്ത ഒരു സാധാരണക്കാരനും പിന്നെ വാ തുറക്കില്ല. പണം കൂടുതല്‍ കൊടുത്തവന്‍ തന്റെ വിഡ്ഢിത്തം തുടരുകയും ചെയ്യും. ഉദാഹരണം: ചിക്കാഗോ സൈന്റ്റ് മേരീസ് പള്ളി പൊതുയോഗം.
ഉള്ളതു പറയണമല്ലോ, വാ തുറപ്പിക്കില്ലത്തതിനാല്‍ കമ്മറ്റിക്കാരുമാത്രമേ പൊതുയോഗത്തില്‍ പങ്കടുക്കാറുള്ളു (“പിന്നേ, അയ്യായിരം ഡോളര്‍ കൊടുത്ത എന്റെ ഒപ്പം, അഞ്ഞൂറ് കൊടുത്ത നിന്നെക്കൊണ്ടു അഭിപ്രായം പറയിക്കാമെടാ”യെന്നു ചിലര് ഇപ്പോള്‍ പറയുന്നുണ്ടാവും)
മുകളിലത്തെ ലേഖനത്തിലെ മൂന്നാമത്തെ പാരഗ്രാഫില് പറഞ്ഞിരിക്കുന്നതിനെക്കുറിച്ച്: അതു തികച്ചും സത്യവും, ന്യായവുമായ കാര്യമാണെന്ന് ചിക്കാഗോയില്‍ ജനത്തിനറിയാം, പക്ഷേ, പൂച്ചയ്ക്ക് ആര് മണി കെട്ടും? സൈന്റ് മേരീസ് പള്ളിക്കു ഒന്നേകാല്‍ മില്യണ്‍ ഡോളര്‍ കടമുള്ളപ്പോള്‍ അഗാപ്പെ എന്ന ചാരിറ്റി സംഘടന വഴി സ്വരൂപിക്കുന്ന ഭീമമായ വരുമാനം (പല പല പേരില്) പള്ളിയുടെ കടം വീട്ടാന്‍ കുറച്ചെങ്കിലും ഉപയോഗിച്ചു കൂടെ? ഇമ്മിണി പുളിക്കും, അല്ലേ? പള്ളിവക നല്ല ശമ്പളവും, കാറും, കാറിന്റെ ചിലവുകളും, വീടും, വീടിന്റെ ചിലവുകളും, മെഡിക്കല്‍ ചിലവുകളും അങ്ങിനെ എന്തെല്ലാം ആനുകൂല്യങ്ങള്‍ നാം വൈദികര്‍ക്കു നല്‍കുന്നു. അഗാപ്പെ വഴി സ്വരൂപിക്കുന്ന ഭീമമായ വരുമാനം (കുറച്ചു വര്‍ഷങ്ങളിലെ) മാത്രം മതി പള്ളിയുടെ കടം വീട്ടാന്‍. അതിനു ബഹുമാനപ്പെട്ട വികാരി അച്ചന്‍ തയ്യാറാകണം എന്നുമാത്രം.
കുര്‍ബാന പണം എന്നപേരില്‍ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം വികാരി അച്ചനും, കപ്യാര്‍ക്കും ഒരു ഭാഗം പള്ളിക്കും അവകാശപ്പെട്ടതാണ് നാട്ടിലൊക്കെ, ഇവിടെ അച്ചന്‍മാരുടെ എല്ലാ സാമ്പത്തിക കാര്യങ്ങളും പള്ളി തന്നെ നടത്തിക്കൊടുക്കുന്നതിനാല്‍ കുര്‍ബാന പണവും മറ്റിതര കൂദാശകളുടെ വരുമാനവും വൈദികര്‍ പള്ളിക്കു തന്നെ കൊടുക്കാവുന്നതാണ് (സന്മനസ്സുണ്ടെങ്കില്, അവരെ ചോദ്യം ചെയ്യുന്നില്ല).
കടം വീട്ടാന്‍ വിഷമിക്കുന്ന അമേരിക്കന്‍ പള്ളികള്‍ എന്തിനാണ് കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനം മുഴുവനും ഏറ്റെടുക്കുന്നത്? അതിനു നാട്ടില് എത്ര പേരെ കിട്ടും സ്പോന്‍സര്‍ ആയിട്ട്? നമ്മളെ അവര് അല്പന്‍മാരായിട്ടാണ് കാണുന്നത്. അഗാപ്പെയിലൂടെ സമാഹരിക്കുന്ന പണം നമ്മുടെ പള്ളികളുടെ അറ്റകുറ്റ പണിക്കും (പിന്നെ ആവശ്യമില്ലാത്ത പണികള്‍ക്കും, മുപ്പത്താറു മകുടം പള്ളിക്കു മുകളില്‍ പണിയാനും) ഒക്കെ ഉപയോഗിച്ചു കൂടേ? അങ്ങനെ കുറേ സാമ്പത്തിക ബാധയത കുറയ്ക്കാമല്ലോ (“ഓ പിന്നെ അവന്റെ ഒരു ഉപദേശം, നീ ആദ്യം അയ്യായിരം കൊടുത്തിട്ട് വാചകമടിക്കെടാ” അല്ലേ? കൊടുത്തിട്ടുണ്ടെങ്കിലോ, വാചകം അടിക്കാമോ?)
കണ്ണുള്ളവന്‍ കാണട്ടെ!!! കാതുള്ളവന്‍ കേള്‍ക്കട്ടെ!!!
No comments:
Post a Comment