Monday, January 7, 2013

നുണ മാതൃഭാഷയായുള്ള ഒരു ക്നാനായ വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍

കുറ്റാന്വേഷണശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമാണ് എത്ര വിദഗ്ധനായ മോഷ്ടാവും കുറ്റവാളിയും താന്‍ ചെയ്യുന്ന കുറ്റകൃത്യത്തിന്റെ തെളിവിന്റെ എന്തെങ്കിലും അംശം നശിപ്പിക്കാതെ അവശേഷിപ്പിക്കും എന്നത്. ബുദ്ധിമാനായ കുറ്റാന്വേഷകന്‍ അത്തരം തുമ്പുകളില്‍ പിടിച്ചാണ് വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങള്‍ വരെ തെളിയിക്കുന്നത്.

നുണ മാതൃഭാഷയായുള്ള ഒരു വൈദികനുണ്ട് നമ്മുടെ അമേരിക്കയില്‍. പണ്ട് കെ. കരുണാകരനെക്കുറിച്ചു ആരോ പറഞ്ഞു അദ്ദേഹം വായ്‌ പൊളിക്കുന്നത് ഒന്നുകില്‍ ഗുരുവായൂരപ്പാഎന്ന് വിളിക്കാന്‍, അല്ലെങ്കില്‍ നുണ പറയാന്‍. കെ. കരുണാകരന്റെ ഒരു ക്നാനായസഹോദരന്‍ അമേരിക്കയില്‍ ഉണ്ടെന്ന് പറയുമ്പോള്‍ അതാരാണെന്ന് ആര്‍ക്കും സംശയം തോന്നാന്‍ സാധ്യതയില്ല.

എത്ര ഭംഗ്യന്തരേണ നുണകള്‍ പറഞ്ഞു ഫലിപ്പിച്ചാലും സത്യതിന്റെ കണിക അവശേഷിക്കുമല്ലോ. മുത്തോലത്തച്ചന്റെ കാര്യത്തില്‍, അത് ഒരു സ്നേഹിതനയച്ച ഇമെയില്‍ രൂപത്തിലാണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം ഇങ്ങനെ -

ഞാന്‍ സീറോമലബാര്‍ രൂപതയിലെയ്ക്ക് Incardinate ചെയ്യാന്‍ അപേക്ഷ കൊടുത്തു എന്നത് സത്യമാണ്. അതിന്റെ കാരണങ്ങള്‍:

1.          ചിക്കാഗോ ബിഷപ്പു ക്നാനായ റീജിയണില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സേവനം ചെയ്യാന്‍ വൈദികര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇവിടത്തെ ക്നാനായ കത്തോലിക്കരെല്ലാം ചിക്കാഗോ സീറോമലബാര്‍ രൂപാതാംഗങ്ങള്‍ ആണ്, കോട്ടയം അതിരൂപതാംഗങ്ങള്‍ അല്ല എന്നതാണ് ആ ആഗ്രഹത്തിന്റെ കാരണം.

2.          അമേരിക്കയിലുള്ള ക്നാനായ വൈദികരില്‍ ഏറ്റവും പരിചയസമ്പന്നനായ വൈദികന്‍ എന്നതിന് പുറമേ ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തത് ഞാനാണല്ലോ.

3.          ക്നാനായ റീജിയനെ തകര്‍ക്കുക എന്നാ ഉദ്ദേശത്തോടെ എന്നെ തിരിച്ചയക്കാനായി ശക്തമായ സമ്മര്‍ദ്ദം നിലവിലുണ്ട്.

4.          എന്റെ കുടുംബവും ബന്ധുക്കളും എല്ലാം തന്നെ അമേരിക്കയിലാണ്. ആയതിനാല്‍ രണ്ടു പിതാക്കന്മാരുമായി ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനം എടുത്തത്‌.

വാല്‍ക്കഷണം

മൂലക്കാട്ട് പിതാവ് പറയുന്നതും മുത്തോലം പറയുന്നതും ഞങ്ങളുടെ കുടുംബക്കാരും ബന്ധക്കളും അമേരിക്കയിലാണ് മാത്രമല്ല ഒത്തിരി പണത്തിന്റെ സ്രോതസ്സും അവിടെത്തന്നെ. ആയതിനാല്‍ അമേരിക്കയാണ് ഞങ്ങളുടെ കര്‍മ്മഭൂമി. ക്നാനായക്കാരുടെ പൈതൃകം സാങ്കല്‍പ്പികതയാണെന്ന് വരുത്തിതീര്‍ത്തുകൊണ്ട് AD 345 മുതലുള്ളതെല്ലാം തങ്ങളുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിതമായി സീറോ മലബാര്‍ ഹൈറാര്‍ക്കി ഇന്ന്‍ കുറ്റകരമായ ഗൂഡാലോചന നടത്തുമ്പോള്‍ അവരുടെ ആഗ്രഹം ഒരു ദിനം മുന്നേ നടത്തികൊടുക്കാന്‍ എന്തേ ഇത്ര തിടുക്കം. വൈദീകപഠനകാലം തൊട്ട് ക്രൂരനായ ഏകാധിപതിയെപ്പോലെ രാഷ്ട്രീയ കുടിലതന്ത്രങ്ങളിലൂടെ ജീവിക്കുന്നത് തീര്‍ച്ചയായും മുത്തുവിന്റെ അമേരിക്കന്‍ നേട്ടങ്ങളുടെ തിളക്കം തന്നെ. ക്നാനായ റീജിയന്‍ കെട്ടിപ്പെടുത്തതിലൂടെ ലോകക്നാനായസമൂഹം ഇന്ന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനയും പീഡനവും മുത്തുവിന്റെ നേട്ടം തന്നെ. എല്ലാം ഞാന്‍ മാത്രമെന്നും എന്‍റെ സ്വന്തം നേട്ടമെന്നും വീരവാദം പറയുമ്പോള്‍ പാവം കുഞ്ഞാടുകള്‍ വിശ്വാസതിമിരം ബാധിച്ച് നടക്കുന്നു. തന്‍റെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി പാവം ജനത്തിന് മേല്‍ ക്നാനായ വികാരം ആളിക്കത്തിച്ച് ചിക്കാഗോ ബിഷപ്പ് ഹൌസിലെ അച്ചന്മാരെ ക്നാനായ വിരോധികളാക്കുന്നു. എന്തിന് നാം വിഴുപ്പ് അലക്കുന്നു. കണ്ടിട്ടും കാണാത്തവനെപ്പോലെ, കേട്ടിട്ടും കേള്‍ക്കാത്തവനെപ്പോലെ നമുക്ക് ഒരു പൊന്നുതിരുമേനി അങ്ങകലെ കോട്ടയത്തെ അരമനയിലും യൂറോപ്പിലും അമേരിക്കയിലും മറ്റുമായി പള്ളിയുറക്കം നടത്തുന്നു. തന്‍റെ ഓഫീസിലെ കമ്പ്യൂട്ടറിലും യാത്രയില്‍ മൊബൈല്‍ ഫോണിലും എപ്പോഴും വീഡിയോഗയിം കളിച്ചുകൊണ്ടിരിക്കുന്ന ഒരു തിരുമേനിയില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാന്‍.   

No comments:

Post a Comment