Wednesday, January 9, 2013

ക്നാനായ പുത്തന്പാന – രണ്ടാം ഭാഗം

സധൈര്യം ഞാന്‍ തുടരുമീ
ക്നാനായത്തിന്‍ കഥയിതൂ
പിടീം കോഴീം വയര്‍ നിറഞ്ഞു
കേള്‍ക്കുവിന്‍ ശേഷം

ഇരുപതാം നൂറ്റാണ്ടിന്റെ
മദ്ധ്യശേഷ കാലങ്ങളില്‍
ക്നാനയക്കാര്‍ വിദേശത്ത്
ഗമിച്ചൂ വീണ്ടും

അമേരിക്കന്‍ ഐക്യനാട്ടില്‍
എഴുപതുകള്‍ നാള്‍ തുടങ്ങി
കുടിയെറീ കൂട്ടമായീ
നല്ലോരീ മക്കള്‍

അമേരിക്കന്‍ സ്വപനം കണ്ടും
സമ്പത്തിന്റെ മോഹം കൊണ്ടും
സമുദായ കൂറ് മാറി
വിവാഹത്താല്‍ പലരും

എന്‍ മക്കളെ, പൊന്‍ മക്കളേ
നന്മയെന്നും നിറഞ്ഞൊരാ
കര്‍മ്മം മറന്നു കെട്ടിപോയോ
പുറത്തായി നിങ്ങള്‍

അമേരിക്കന്‍ ലാറ്റിന്‍ ചര്‍ച്ചില്‍
ഭക്തി തോന്നുന്നില്ല സത്യം
നാടന്‍ കണ്ടാല്‍ മോക്ഷം കിട്ടും
ദൈവമേ സത്യം

എല്ലാ സമുദായക്കാരും
കൂടി ആരാധിച്ചു സ്തുതിച്ചു
ദൈവമപ്പോള്‍ അനുഗ്രഹിച്ചു
അകം പുറം ഇല്ലാ

ക്നാനായക്കാര്‍ എണ്ണം കൂടി
ചിക്കാഗോയില്‍ കൂട്ടമായി
പെരുന്നാള്‍ നടത്താന്‍ മോഹമായി
അച്ചനും വേണം

എന്‍ഡോഗമി ക്നാനയ്ക്കാര്‍
തനിമയില്‍ വളര്‍ന്നവര്‍
ശുദ്ധരക്ത ചിന്തയാലെ
അകന്നു മെല്ലെ

ഇതിനിടെ കഷ്ടപ്പെട്ട്
പത്തു പുത്തന്‍ മടിയിലാക്കാന്‍
പെട്രോള്‍ പാമ്പും ലിക്വര്‍ ഷോപ്പും
തുടങ്ങീ പലരും

സ്വന്തമായി പള്ളി വേണം
പട്ടക്കാരോ തനിമക്കാര്‍ വേണം
സ്വരമൊന്നായി അവര്‍ പോയി
അരമന ചാരെ

പാരിഷ് വന്നു പാട്ടക്കാര്‍ വന്നു
പ്രാഞ്ചികളോ സുലഭമായ്‌
സമുദായ ജ്വരം കൂടി
അഹംഭാവം കൂടി

സമുദായം മറന്നോരാ
സഹോദരര്‍ ഇളിഭ്യരായി
ക്നാനായ ഇടിവകയില്‍
കൂടുവാന്‍ വന്നു

“കടക്കണം പുറത്തെന്നു
ശുദ്ധരക്ത പള്ളിയിത്
ക്നാനയത്തില്‍ വെള്ളം വേണ്ട”
ക്നാനയക്കാര്‍ ചൊല്ലി....

“വേണം വേണം കത്തോലിക്കാ
പള്ളിയിതു” എന്ന് ചൊല്ലി
വാശിയോടെ എക്സോഗമിക്കാര്‍
റോമയ്ക്ക് പോയി

എന്തിനേറെ പറയുന്നു
റോമില്‍ പോയീ റെസ്ക്രിപ്റ്റ്‌ നേടി
കാനാ എന്ന ഗ്രൂപ്പിന്‍ പേരില്‍
വന്നൂ വീണ്ടും

ദുഖമോക്കെ പറവാനോ
വാക്ക് പോര പ്രാഞ്ചികള്‍ക്കും
വീര്യമാകെ ചോര്‍ന്നു പോയോ
റെസ്ക്രിപ്ടിന്‍ ശാപം 

No comments:

Post a Comment